പ്രവാസിയും ഭാര്യയും വീടിനുള്ളിൽ മരിച്ച നിലയിൽ, ഭർത്താവ് വിദേശത്ത് നിന്ന് വന്നിട്ട് ഒന്നര മാസം; വീടിന്റെ നാല് വശത്തും സിസിടിവി, തിരുവനന്തപുരത്തിന് പോകുകയാണെന്ന് പറഞ്ഞ് മകനെ സഹോദരന്റെ വീട്ടിലേൽപ്പിച്ച് മടങ്ങി, നാല് ദിവസത്തിന് ശേഷം കണ്ടത് ദമ്പതിമാരുടെ മൃതദേഹം

കോട്ടയം അയർക്കുന്നം അമയന്നൂരിൽ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ ദമ്പതിമാരുടെ മരണത്തിൽ ദുരൂഹത തുടരുന്നു. നാലു ദിവസം മുൻപ് തിരുവനന്തപുരത്തിനു പോകുകയാണ് എന്നു സഹോദരനോടു പറഞ്ഞ്, അഞ്ചു വയസുകാരൻ മകനെ സഹോദരന്റെ വീട്ടിലേൽപ്പിച്ച ശേഷമാണ് ദമ്പതിമാർ അയർക്കുന്നത്തെ വീട്ടിലേയ്ക്കു മടങ്ങിയത്. എന്നാൽ, വ്യാഴാഴ്ച രാവിലെ വീട്ടിലെത്തിയവർ കണ്ടത് ചലനമില്ലാതെ കിടക്കുന്നവരെയായിരുന്നു.
അയർക്കുന്നം അമയന്നൂർ ഇല്ലിമൂലയിൽ പതിക്കൽത്താഴെ പ്രഭാകരന്റെ മകൻ സുധീഷ് (40), ഭാര്യ ചിന്റു (34) എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിദേശത്തായിരുന്ന സുധീഷ് ഒന്നര മാസം മുൻപാണ് നാട്ടിലെത്തിയത്. തുടർന്ന്, നാലു ദിവസം മുൻപ് ഇവരുടെ അഞ്ചു വയസുകാരൻ മകൻ സിദ്ധാർത്ഥിനെ സഹോദരന്റെ വീട്ടിലാക്കിയിരുന്നു.
സുധീഷും, ചിന്റുവും തിരുവനന്തപുരത്തിനു പോകുകയാണ് എന്നു പറഞ്ഞ ശേഷം വീട്ടിൽ നിന്നും സ്വന്തം വീട്ടിലേയ്ക്കു പോരുകയായിരുന്നു.എന്നാൽ, ഇന്നലെ വൈകിട്ട് മുതൽ സുധീഷിന്റെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. ഇതേ തുടർന്ന് വ്യാഴാഴ്ച ബന്ധുക്കൾ തിരക്കി വീട്ടിലെത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
തുടർന്ന്, വിവരം അയർക്കുന്നം പൊലീസിൽ അറിയിക്കുകയായിരുന്നു. ഇതിനു ശേഷം പൊലീസ് സംഘം സ്ഥലത്ത് എത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.ഭാര്യയെ വെട്ടേറ്റ നിലയിൽ കട്ടിലിനടിയിലും, ഭർത്താവിനെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.
തുടർന്ന്, ജില്ലാ പൊലീസ് മേധാവി ഡി.ശിൽപ, കോട്ടയം ഡിവൈ.എസ്.പി ജെ.സന്തോഷ്‌കുമാർ എന്നിവരുടെ നേതൃത്വത്തിൽ അയർക്കുന്നം പൊലീസ് സംഘം സ്ഥലത്ത് എത്തി. വിരലടയാള വിദഗ്ധരും, സൈന്റിഫിക്ക് എക്‌സ്‌പേർട്ട് സംഘവും സ്ഥലത്ത് എത്തി പരിശോധന നടത്തി.
കൊലപാതകമാണോ ആത്മഹത്യയാണോ എന്ന കാര്യത്തിൽ ഇനിയും വ്യക്തതയുണ്ടായിട്ടില്ലെന്ന് അയർക്കുന്നം എസ്.ഐ പറഞ്ഞു. മരണത്തിൽ ദുരൂഹത നിലനിൽക്കുകയാണ്. ഭാര്യയുടെ മൃതദേഹം കട്ടിലിന് അടിയിൽ വെട്ടേറ്റ നിലയിലാണ്. ഭർത്താവ് തൂങ്ങി നിൽക്കുകയാണ്. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha