LLB പരീക്ഷ്യ്ക്ക് കോപ്പിയടിച്ച് സർക്കിൾ ഇന്‍സ്‌പെക്ടര്‍... വടിയെടുത്ത് ഡിജിപി അനിൽ കാന്തും... പഠിക്കും മുൻപ് ക്ലാസ്സുമെടുത്ത്

സ്കൂൾ കോളേജ് പിള്ളേർ കോപ്പിയടിക്കുന്നതും ചിലപ്പോൾ അത് ടീച്ചർമാർ പിടികൂടുന്നതും സർവ്വ സാദാരണമാണ്. അതിൽ അത്ഭുതപ്പെടാൻ വേണ്ടി ഒന്നുമില്ല. എന്നാൽ തിരുവനന്തപുരം ലോ കോളേജിൽ ഒരു കൂട്ടർ കോപ്പിയടിച്ചു. അത് കയ്യോടെ പിടി കൂടുകയും ചെയ്തു. പക്ഷേ കോപ്പിയടിച്ച വിദ്യാർത്ഥിയെ കണ്ടാൽ ആരും ഒന്ന് ഞെട്ടും. കാരണം ഇത് ചില്ലറക്കാരനല്ല.
പോലീസിലെ മുതിർന്ന ഉദ്യോഗസ്ഥനായ തിരുവനന്തപുരം പോലീസ് ട്രെയിനിങ് കോളേജിലെ സീനിയര്‍ ലോ ഇന്‍സ്‌പെക്ടറായ ആദര്‍ശാണ് കക്ഷി. അതറിഞ്ഞപ്പോഴാണ് ഏല്ലാവരും ഒന്നു നടുങ്ങിയത്. പോലീസായാലും കുട്ടികളായാലും നിയമം എല്ലാവർക്കും ഒരു പോലെയെന്ന് തീരുമാനിച്ചാണ് നടപടിയുമാണ് അധ്യാപകർ മുന്നോട്ട് പോയത്. കേരള പോലീസ് സേനക്ക് നാണക്കേടിൻ്റെ 'പൊൻതൂവൽ' സമ്മാനിച്ച് കോപ്പിയടി വിവാദം കൊഴുക്കുകയാണ്.
എന്തായാലും ഇപ്പോൾ ഈ വിഷയത്തിൽ പോലീസ് ഉന്നത അധികാരികൾ ഇടപെട്ടിരിക്കുകയാണ്. എല്‍എല്‍.ബി. പരീക്ഷയ്ക്കിടെ കോപ്പിയടിച്ച് സി.ഐ. പിടിയിലായ സംഭവത്തില്‍ ഡി.ജി.പി അനിൽ കാന്ത് നേരിട്ട് റിപ്പോര്‍ട്ട് തേടിയിരിക്കുകയാണ്. ലോ അക്കാദമി ലോ കോളേജില്‍ പബ്ലിക് ഇന്റര്‍നാഷണല്‍ വിഷയത്തിലെ പരീക്ഷയ്ക്കിടയിലാണ് പോലീസ് ട്രെയിനിങ് കോളേജിലെ സീനിയര്‍ ലോ ഇന്‍സ്‌പെക്ടര്‍ ആദര്‍ശിനെ കോപ്പിയടിച്ചതിനു സര്‍വകലാശാല സ്‌ക്വാഡ് പിടികൂടിയത്.
സി.ഐ റാങ്കിലുള്ള മുതിർന്ന ഉദ്യോഗസ്ഥനാണ് ആദര്‍ശ് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. പോലീസ് ട്രെയിനിങ് കോളേജ് പ്രിന്‍സിപ്പല്‍ ജോണ്‍കുട്ടിയോടാണ് റിപ്പോര്‍ട്ട് നല്‍കാന്‍ ഡി.ജി.പി. ആവശ്യപ്പട്ടിട്ടുള്ളത്. ആദര്‍ശ് ഉള്‍പ്പെടെ നാലുപേരെയാണ് പിടികൂടിയത്. സായാഹ്ന കോഴ്സിലെ വിദ്യാര്‍ഥിയാണ് ആദര്‍ശ് എന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്. ആദർശിനെതിരെ ഇതിന് പുറമെ വകുപ്പ് തല നടപടിയും ഉണ്ടാകും.
നിയമ വിദ്യാര്‍ഥിയായിരിക്കെ തന്നെ പോലീസ് ട്രെയിനികള്‍ക്ക് നിയമത്തെക്കുറിച്ച് ആദര്‍ശ് ക്ലാസെടുത്തുവെന്നും ആരോപണമുണ്ട്. പ്രിന്‍സിപ്പലിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികളുണ്ടാകും. കോപ്പിയടിച്ചതിന് പിടിയിലായ ഒരു വിദ്യാര്‍ഥി സപ്ലിമെന്ററി പരീക്ഷയെഴുതാനെത്തിയതാണ്. രണ്ടുപേര്‍ റെഗുലര്‍ കോഴ്സ് വിദ്യാര്‍ഥികളാണ്. പരിശോധനാ സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍വകലാശാലയും അച്ചടക്ക നടപടി സ്വീകരിക്കും എന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.
പിടിയിലായ മറ്റ് മൂന്ന് പേരുടെ വിവരങ്ങൾ സർവ്വകലാശാലയോ കോളേജ് അധികൃതരോ പുറത്ത് വിട്ടിട്ടില്ല. പബ്ലിക് ഇന്റർനാഷനൽ എന്ന പേപ്പറിന്റെ പരീക്ഷയ്ക്കിയിടെയായിരുന്നു സ്‌ക്വാഡിന്റെ അപ്രതീക്ഷിത സന്ദർശനം. പരീക്ഷ ആരംഭിച്ച് അരമണിക്കൂറിനുള്ളിൽ തന്നെ നാല് പേരെയും പിടികൂടി. കോപ്പിയടി ഉൾപ്പെടെയുള്ള ക്രമക്കേടുകൾ തടയുന്നതിനായി കോളേജ് അധികൃതർ നിയോഗിച്ച ഇൻവിജിലേറ്റർമാർ നിൽക്കെയാണ് കോപ്പിയടി നടന്നത്.
കോപ്പിയടിച്ചവരിൽ നിന്നും ഹാൾ ടിക്കറ്റ് ഉൾപ്പെടെയുള്ള രേഖകൾ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. പരീക്ഷാർത്ഥികളിൽ നിന്ന് സത്യവാങ്മൂലവും എഴുതിവാങ്ങിയിട്ടുണ്ട്. ആദർശ് കോപ്പിയടിക്കുന്നതിനായി ഉപയോഗിച്ച ബുക്ക് തൊണ്ടിയായി പിടിച്ചെടുത്തിട്ടുണ്ട്. പഠനാവശ്യത്തിനെന്ന പേരിൽ രണ്ട് മാസമായി ഇയാൾ അവധിയിലായിരുന്നുവെന്ന് ട്രെയിനിങ് കോളേജ് അധികൃതർ പറയുന്നു. ക്രമക്കേടിനു പിടിയിലായവരുടെ ഹിയറിങ് നടത്തിയ ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് സർവകലാശാലാ അധികൃതർ അറിയിച്ചു.
https://www.facebook.com/Malayalivartha