തൃക്കാക്കരയിലെ പ്രധാന സ്ഥാനാര്‍ത്ഥികള്‍ കോടിപതികളോ?

തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ച സ്ഥാനാര്‍ത്ഥികളുടെ സ്വത്ത് വിവരങ്ങള്‍ പുറത്ത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന് 2.19 കോടി രൂപയുടെ ആസ്തിയാണുള്ളത്. 1.30 കോടി രൂപയുടെ ഭവന വായ്പയും അദ്ദേഹത്തിനുണ്ട്. 15 ലക്ഷം രൂപ വിലയുള്ള കാര്‍ ജോസഫിന്റെ പേരിലും എട്ട് ലക്ഷം രൂപ വിലയുള്ള കാര്‍ ഭാര്യയുടെ ഉടമസ്ഥതയിലുമുണ്ട്.
അതോടൊപ്പം പൂഞ്ഞാറില്‍ പിതൃസ്വത്തായി ലഭിച്ച 1.84 ഏക്കര്‍ ഭൂമിക്ക് പുറമേ വാഴക്കാല വില്ലേജില്‍ 2.48 ഏക്കര്‍ ഭൂമി അടക്കം 1.50 കോടി രൂപ മൂല്യമുള്ള 2665 ചതുരശ്രയടിയുള്ള വീടുമുണ്ട്. ഭാര്യയുടെ കൂടി പങ്കാളിത്തത്തിലാണ് വീടും സ്ഥലവുമുള്ളത്.
യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഉമാ തോമസിന് 70,34626 രൂപയുടെ ആസ്തിയാണ് ഉള്ളത്. ഇതില്‍ 19 ലക്ഷം രൂപയുടെ മൂല്യമുള്ള സ്വര്‍ണവും, വാഴക്കാല വില്ലേജിലെ ഏഴ് സെന്റ് സ്ഥലവും ഇതില്‍ വരും. അന്തരിച്ച ഭര്‍ത്താവ് പിടി തോമസിന്റെ പേരില്‍ 97,74464 രൂപയുടെ ആസ്തിയുണ്ട്. പാലാരിവട്ട് 52,80000 രൂപ വിലയുള്ള വീടാണ് ഇതില്‍ പ്രധാനം.
ഉപ്പുതോടുള്ള 13,20000 രൂപ മൂല്യമുള്ള 1.6 ഏക്കര്‍ സ്ഥലവും കാറും ഇതില്‍ വരും. മകന്റെ പേരില്‍ 9,59809 രൂപയുടെ സ്വത്തുക്കളാണെന്ന് ഉമ നല്‍കിയ സത്യവാങ്മൂലത്തില്‍ ഉള്ളത്.
ബിജെപി സ്ഥാനാര്‍ത്ഥി എഎന്‍ രാധാകൃഷ്ണന് യുഡിഎഫ് സ്ഥാനാര്‍ത്ഥിയേക്കാള്‍ സ്വത്തുണ്ട്. എഎന്‍ രാധാകൃഷ്ണന്റെ ആസ്തി 95 ലക്ഷം രൂപയാണ്. ഭാര്യയുടെ പേരില്‍ മുപ്പത് പവനും, രാധാകൃഷ്ണന് ഏഴ് ലക്ഷം രൂപയുടെ കാറുമുണ്ട്.
പേരണ്ടൂര്‍ വില്ലേജില്‍ 3.24 ഏക്കല്‍ സ്ഥലം രാധാകൃഷ്ണന്റെ പേരിലും 15.5 സെന്റ് സ്ഥലം ഭാര്യയുടെ പേരിലുമുണ്ട്. രാധാകൃഷ്ണന് ബാധ്യതയായി 20 ലക്ഷം രൂപയാണ് ഉള്ളത്.
അതേസമയം മണ്ഡലത്തില്‍ 19 സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. ഡമ്മി സ്ഥാനാര്‍ത്ഥികള്‍ അടക്കമാണിത്. ജോ ജോസഫിന് അപരനും മണ്ഡലത്തിലുണ്ട്. ചങ്ങാനാശ്ശേരി സ്വദേശി ജോമോന്‍ ജോസഫാണ് അപരന്‍.
https://www.facebook.com/Malayalivartha