വ്യക്തമായ തെളിവുകള്‍ ഹാജരാക്കാതെ നിഗമനങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം ആരോപണം ഉന്നയിക്കരുത്...ദിലീപിന്റെ കേസില്‍ പ്രോസിക്യൂഷനെ രൂക്ഷമായി വിമര്‍ശിച്ച് കോടതി

വ്യക്തമായ തെളിവുകള്‍ ഹാജരാക്കാതെ നിഗമനങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം ആരോപണം ഉന്നയിക്കരുതെന്ന് ദിലീപ് കേസില്‍ പ്രോസിക്യൂഷനെ രൂക്ഷമായി വിമര്‍ശിച്ച് വിചാരണാകോടതി. പൊതുജനാഭിപ്രായം നോക്കിയല്ല പ്രോസിക്യൂഷന്‍ പ്രവര്‍ത്തിക്കേണ്ടതെന്നും കോടതിയെ പുകമറയില്‍ നിര്‍ത്താന്‍ ശ്രമിക്കരുതെന്നും കോടതി മുന്നറിയിപ്പ് നല്‍കി.
നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതി ദിലീപിന് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന ഹരജി പരിഗണിക്കവേയായിരുന്നു വിചാരണക്കോടതി പ്രോസിക്യൂഷനോട് ചോദ്യങ്ങളുയര്‍ത്തിയത്.
ഹരജിയില്‍ വാദം തുടരുകയാണ്. പബ്ലിക്ക് പ്രോസിക്യൂട്ടറാണ്, പൊലിസ് പ്രാസിക്യൂട്ടറല്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ഓര്‍ക്കണം.
സാധ്യതകളെപ്പറ്റിയല്ല തെളിവുകളെപ്പറ്റിയാണ് പ്രോസിക്യൂഷന്‍ പറയേണ്ടത്. ദിലീപ് സാക്ഷികളെ സ്വാധീനിച്ചു എന്നതിന് നേരിട്ടുള്ള തെളിവുകള്‍ ആവശ്യമാണ്. സ്വാധീനിക്കാന്‍ ശ്രമിച്ചതായി ഏതെങ്കിലും സാക്ഷികള്‍ വിസ്താരത്തിനിടെ പറഞ്ഞിട്ടുണ്ടോയെന്നും കോടതി ചോദിച്ചു.
രേഖകള്‍ ചോര്‍ന്നു എന്ന ആരോപണത്തിലും പബ്ലിക് പ്രോക്യൂട്ടര്‍ക്ക് വിമര്‍ശനമേറ്റു. കോടതി ജീവനക്കാരെ ചോദ്യം ചെയ്യാന്‍ വൈകുന്നത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു.രഹസ്യരേഖകള്‍ കോടതിയില്‍ നിന്ന് ചോര്‍ന്ന പ്രോസിക്യൂഷന്‍ ആരോപണത്തില്‍ 30-03- 2022 ന് അന്വേഷണത്തിന് കോടതി അനുമതി നല്‍കിയതാണ്. പിന്നീട് എന്തുണ്ടായെന്നും കോടതി ചോദിച്ചു. രേഖകള്‍ കോടതിയില്‍ നിന്ന് ചോര്‍ന്നിട്ടില്ല. ദിലീപിന്റെ ഫോണിലേത് രഹസ്യ രേഖകള്‍ അല്ലെന്നും കോടതി പറഞ്ഞു.
അതേസമയം കഴിഞ്ഞദിവസം നടി ആക്രമിക്കപ്പെട്ട കേസില്‍ കാവ്യ മാധവനെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. എന്നാല്‍ മൊഴിയില്‍ പൊരുത്തകേടുകള്‍ ഉണ്ടെന്നാണ് അന്വേഷണ സംഘം വ്യക്താമാക്കുന്നത്. കേസുമായി ബന്ധപ്പെട്ട് മണിക്കൂറുകളോളമാണ് കാവ്യ മാധവനെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിന് ഹാജരാവാനായി നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും വീട്ടില്‍ വെച്ചാവാമെന്ന നിലപാടിലായിരുന്നു കാവ്യ മാധവന്‍. പത്മസരോവരത്തില്‍ വെച്ച് നാല് മണിക്കൂറോളമായാണ് കാവ്യ മാധവനെ ചോദ്യം ചെയ്തത്.
https://www.facebook.com/Malayalivartha