ദിലീപിനെതിരെ തെളിവുണ്ടോ? കോടതിയിൽ ജഡ്ജിയുടെ ഗർജ്ജനം.. അത് ചെയ്‌തത് കാവ്യ തന്നെ! വീണ്ടും ചോദ്യം ചെയ്യൽ

ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി വിചാരണക്കോടതി പരിഗണിക്കുകയാണ്. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് സാക്ഷികളെ ദിലീപ് സ്വാധീനിച്ചതിന് നേരിട്ടുള്ള തെളിവുകളുണ്ടോയെന്ന് കോടതി ചോദിച്ചിരിക്കുകയാണ്.പ്രോസിക്യൂഷനെതിരെ വിചാരണ കോടതി വിമർശനം ഉന്നയിച്ചിരിക്കുകയാണ്.
ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ മതിയായ പുതിയ തെളിവുകളുണ്ടോ? നിഗമനങ്ങളുടെ മാത്രം അടിസ്ഥാനത്തിൽ പ്രോസിക്യൂഷൻ ആരോപണം ഉന്നയിക്കരുതെന്നും കോടതി പറഞ്ഞു.പൊതുജനാഭിപ്രായം നോക്കിയല്ല പ്രവർത്തിക്കുന്നത്. തെളിവുകളാണ് പ്രധാനം. ആരോപണങ്ങളോട് വ്യക്തമായി ബന്ധപ്പെട്ട തെളിവുകൾ ഉണ്ടാക്കണം.പ്രോസിക്യൂഷൻ ക്യത്യമായ തെളിവുകളുമായി വരണം. ഏതെങ്കിലും പ്രതികൾ സ്വാധീനിക്കാൻ ശ്രമിച്ചതായി സാക്ഷികൾ വിസ്താരത്തിനിടെ പറഞ്ഞിട്ടുണ്ടോയെന്നും കോടതി പ്രോസിക്യൂഷനോട് ചോദിച്ചു.
ഗണേശ് കുമാറിന്റെ സെക്രട്ടറിയായ പ്രദീപ് കോട്ടാത്താല സാക്ഷിയായ വിപിൻ ലാലിനെ സ്വാധീനിക്കാൻ ശ്രമിച്ചത് ദിലീപിന്റെ സ്വാധീനത്തിലാണെന്ന് എങ്ങനെ സ്ഥാപിക്കാൻ കഴിയും. അതിന് പറ്റിയ തെളിവുകൾ പ്രോസിക്യൂഷൻ ഹാജരാക്കിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രദീപ് കോട്ടാത്തല വിപിൻ ലാലിനെ സ്വാധീനിക്കാൻ ശ്രമിച്ചതിന്റെ പ്രയോജനം ദിലീപിനാണെന്ന് പ്രോസിക്യൂഷൻ പറഞ്ഞു.
ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിലെ വാദങ്ങൾ ബോധ്യപ്പെടുത്തേണ്ട ബാധ്യത പ്രോസിക്യൂഷനുണ്ടെന്ന് കോടതി പറഞ്ഞു. ചോദ്യങ്ങളോടും സംശയങ്ങളോടും പ്രോസിക്യൂഷൻ എന്തിനാണ് അസ്വസ്ഥപ്പെടുന്നത്. മുമ്പ് പരിശോധിച്ച ആരോപണങ്ങൾക്കപ്പുറത്ത് ജാമ്യം റദ്ദാക്കാൻ കാരണമായ പുതിയ തെളിവുകൾ എന്തുണ്ടെന്ന് കോടതി ചോദിച്ചു.
സാധ്യകളെപ്പറ്റിയല്ല തെളിവുകളെപ്പറ്റിയാണ് പ്രോസിക്യൂഷൻ പറയേണ്ടത്. പബ്ലിക്ക് പ്രോസിക്യൂട്ടറാണ്, പൊലീസ് പ്രാസിക്യൂട്ടറല്ലെന്ന് സർക്കാർ അഭിഭാഷകൻ ഓർക്കണം.രേഖകൾ ചോർന്നുവെന്ന ആരോപണത്തിൽ പബ്ലിക് പ്രോസിക്യൂട്ടർക്കെതിരെ രൂക്ഷവിമർശനവും കോടതി ഉന്നയിച്ചു. കോടതിയെ പുകമറയിൽ നിർത്താൻ ശ്രമിക്കരുത്.
പൊലീസ് പ്രോസിക്യൂട്ടറല്ലെന്ന് സർക്കാർ അഭിഭാഷകൻ ഓർക്കണമെന്നും കോടതി വ്യക്തമാക്കി.ഫോൺറെക്കോർഡുകൾ എങ്ങനെ പുറത്തുപോയെന്ന് ആരാഞ്ഞ കോടതി, ശബ്ദരേഖകൾ പുറത്തുപോയത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ തങ്ങൾ പുറത്തുകൊടുത്തിട്ടില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
ദിലീപ് സമാന്തര ജുഡീഷ്യൽ സംവിധാനമുണ്ടാക്കുന്നുവെന്നും പ്രോസിക്യൂഷൻ പറഞ്ഞു.പബ്ലിക് പ്രോസിക്യൂട്ടറോട് സഹതാപമെന്ന് മറുപടി പറഞ്ഞ കോടതി, കോടതിയെ കളങ്കപ്പെടുത്താൻ ശ്രമിക്കരുതെന്നും ആവശ്യപ്പെട്ടു. ഉത്തമബോധ്യത്തോടെയാണ് ഈ കസേരയിൽ ഇരിക്കുന്നതെന്നും വിചാരണക്കോടതി ജഡ്ജി വ്യക്തമാക്കി.
ഫോൺ രേഖകൾ നശിപ്പിച്ചെന്ന ആരോപണത്തിൽ ദിലീപിന്റെ അഭിഭാഷകർക്കെതിരെ കേസെടുത്തിട്ടുണ്ടോ. ഇല്ലെങ്കിൽ എന്തുകൊണ്ടെന്നും പ്രോസിക്യൂഷനോട് കോടതി ചോദിച്ചു.
അന്വേഷണ സംഘം വീണ്ടെടുത്ത ഫോൺ റെക്കോർഡുകൾ എങ്ങിനെ പുറത്തുപോയെന്ന് കോടതി ചോദിച്ചു. തങ്ങൾ പുറത്തുകൊടുത്തിട്ടില്ലെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. എങ്ങനെ പുറത്തു പോയെന്ന് അന്വേഷിക്കുന്നുണ്ടെന്നും പ്രോസിക്യൂഷൻ പറഞ്ഞു. ശബ്ദരേഖകൾ പുറത്തു പോയത് അന്വേഷിക്കേണ്ടതല്ലേയെന്ന് കോടതി ചോദിച്ചു.
അതേ സമയം നടിയെ ആക്രമിച്ച കേസില്‍ നടി കാവ്യാമാധവനെ വീണ്ടും ചോദ്യംചെയ്യാന്‍ ക്രൈംബ്രാഞ്ച് നീക്കം. ഇത്തവണ നോട്ടീസ് നല്‍കി വിളിച്ചുവരുത്താനാണു ഉദ്ദേശിക്കുന്നത്. കഴിഞ്ഞദിവസം നടന്ന ചോദ്യംചെയ്യലില്‍നിന്നു ലഭിച്ച വിവരങ്ങളില്‍ വ്യക്‌തത വരുത്താനാണു വീണ്ടും ചോദ്യംചെയ്യുന്നത്. പല ചോദ്യങ്ങളോടും കാവ്യ മൗനം പാലിച്ചിരുന്നു.
കൂടുതല്‍ സാേങ്കതികസൗകര്യമുള്ള ആലുവ പോലീസ് ക്ലബില്‍ എത്തിച്ചു ശബ്‌ദരേഖകളുടേയും ദൃശ്യങ്ങളുടേയും അടിസ്‌ഥാനത്തിലാവും ചോദ്യംചെയ്യല്‍. തെളിവു ലഭിച്ചാല്‍, പ്രതിയാക്കാനാണ് ഉദ്ദേശിക്കുന്നത്. നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയില്‍ കാവ്യാ മാധവനും പങ്കുണ്ടെന്നാണു അന്വേഷണസംഘം സംശയിക്കുന്നത്.
മാഡം കാവ്യാ മാധവനാണെന്ന തരത്തില്‍ ഒന്നാംപ്രതി പള്‍സര്‍ സുനി മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍, പ്രതിയുടെ മൊഴിയ്‌ക്കു വിശ്വസനീയത കുറവായതിനാലാണു മറ്റു സാഹചര്യത്തെളിവുകള്‍ നിര്‍ണായകമാകുന്നത്.
സാക്ഷിയെന്ന നിലയില്‍ നോട്ടീസ് നല്‍കിയാണു വീട്ടിലെത്തി ചോദ്യംചെയ്‌തത്. ഈ ആനുകൂല്യം ഇനി നല്‍കില്ല. പല ചോദ്യങ്ങള്‍ക്കും അറിയില്ല എന്നാണു കാവ്യ മൊഴി നല്‍കിയത്. ദിലീപ്, പള്‍സര്‍ സുനി എന്നിവരുടെ മൊഴിയുമായി കാവ്യ നല്‍കിയ മൊഴിയും ഒത്തുനോക്കിയിരുന്നു.
നടിയെ ആക്രമിച്ചു ചിത്രീകരിച്ച ദൃശ്യങ്ങള്‍ കാവ്യ മാധവന്റെ കടയായ ലക്ഷ്യയിലെത്തി കൈമാറിയെന്നാണു പള്‍സര്‍ സുനി പോലീസിനോടു പറഞ്ഞത്. എന്നാല്‍, ഇതേക്കുറിച്ചുള്ള ചോദ്യത്തിന്, സുനിയെ അറിയില്ലെന്നും ഇയാള്‍ കടയിലെത്തിയതായി അറിയില്ലെന്നുമാണു കാവ്യ മൊഴി നല്‍കിയത്.
ദിലീപ് മുംബൈയില്‍ കൊണ്ടുപോയി മൊബൈല്‍ ഫോണില്‍നിന്നു നീക്കം ചെയ്‌ത ദൃശ്യങ്ങൾ എന്ന് സംശയിക്കുന്ന ചില തെളിവുകൾ ക്രൈം ബ്രാഞ്ചിന് ലഭിച്ചതായും വിവരം ഉണ്ട്. നടിയെ വാഹനത്തില്‍ പീഡിപ്പിച്ച ദിവസത്തെ യാത്ര ദിലീപും സംഘവും പുനരാവിഷ്‌കരിച്ചെതാണ് ദൃശ്യങ്ങള്‍ എന്നാണ് ആക്ഷേപം.
നടിയെ ആക്രമിച്ച അതേ സമയവും അതേ റോഡും സമാനരീതിയിലുള്ള വാഹനവും ഉപയോഗിച്ചാണു യാത്ര പുനരാവിഷ്‌കരിച്ചത്. ദിലീപ്, സുഹൃത്ത് ശരത്, അഭിഭാഷകരായ സുജേഷ് മേനോന്‍, ഫിലിപ്പ് ടി. വര്‍ഗീസ് എന്നിവരാണ് വാഹനത്തിലുള്ളതെന്നാണ് ശബ്‌ദങ്ങളില്‍നിന്ന് മനസിലാക്കാനാകുന്നത്.
യാത്രയുടെ റൂട്ട് വാഹനത്തിലെ മറ്റുള്ളവര്‍ക്കു വിശദീകരിച്ചു നല്‍കുന്നതു സുജേഷ് മേനോനാണെന്നാണു ദൃശ്യത്തിലെ സംഭാഷണങ്ങളുടെ അടിസ്‌ഥാനത്തില്‍ പോലീസ് സംശയിക്കുന്നത്. ഇക്കാര്യത്തില്‍ വ്യക്‌തത വരുത്താന്‍ അഭിഭാഷകരില്‍നിന്നു മൊഴിയെടുക്കേണ്ടതുണ്ട്.
വധഗൂഢാലോചനക്കേസില്‍ ഇതു നിര്‍ണായക തെളിവാക്കാനാണു നീക്കം. വാഹനം ഓടിക്കുന്നതു ശരത്താണെന്നും ചില സംശയങ്ങള്‍ ചോദിക്കുന്നതു ഫിലിപ്പ് ടി. വര്‍ഗീസുമാണെന്നുമാണു പ്രാഥമിക നിഗമനം. യാത്രയ്‌ക്കിടയില്‍ ദിലീപിന്റെ സംസാരവും വ്യക്‌തമായി കേള്‍ക്കാം. പുറത്തുവന്ന ദൃശ്യങ്ങളില്‍ ആരുടെയും മുഖം വ്യക്‌തമല്ല.
കേസിലെ പ്രതിയായ പള്‍സര്‍ സുനിയെ ആലുവയിലെ ജയിലില്‍ എത്തിക്കാന്‍ പദ്ധതിയിട്ടുവെന്നാണു സംഭാഷണം സൂചിപ്പിക്കുന്നത്.സുനിലിനെ ആലുവ ജയിലിലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നല്‍കണമെന്നാണു സംഘത്തിലെ ഒരാള്‍ ആവശ്യപ്പെടുന്നത്.
ഈ സമയം ആലുവ സബ് ജയിലിന്റെ മുന്നിലൂടെയാണു വാഹനം സഞ്ചരിക്കുന്നത്. സൂപ്രണ്ടിനെ കണ്ടു ജയിലിലേക്കു കയറിയാലോയെന്നു വാഹനത്തിലെ മറ്റൊരാള്‍ ചോദിക്കുന്നുമുണ്ട്. അപ്പോള്‍ മറ്റൊരു വ്യക്‌തി സുനി ഇവിടെ അല്ലെന്നും വിയ്യൂരിലാണെന്നും പറയുന്നു. ഇതിനുശേഷമാണു സുനിലിനെ വിയ്യൂരില്‍നിന്ന് ആലുവയിലേക്കു കൊണ്ടുവരാന്‍ അപേക്ഷ നല്‍കണമെന്ന് ആവശ്യപ്പെടുന്നത്.
https://www.facebook.com/Malayalivartha