ക്യാപ്റ്റന്റെ വക തൃക്കാക്കരയില്‍ മാലപ്പടക്കം പൊട്ടുമോ ചീറ്റുമോ ഇനി ദിവസങ്ങള്‍ മാത്രം 100 അടിക്കുമെന്ന് പിണറായിയുടെ വെല്ലുവിളി

കേരളം ആഗ്രഹിച്ച പോലെ തൃക്കാക്കര മണ്ഡലം പ്രതികരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിന്റെ വേവലാതി യുഡിഎഫ് ക്യാംപില്‍ പ്രകടമാണെന്നും അദ്ദേഹം പറഞ്ഞു. തൃക്കാക്കരയില്‍ എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. അമേരിക്കന്‍ സന്ദ!ര്‍ശനം കഴിഞ്ഞ് മുഖ്യമന്ത്രിയുടെ കേരളത്തിലെ ആദ്യത്തെ പൊതുപരിപാടിയാണ് തൃക്കാക്കരയിലേത്. സിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രനും സ്ഥാനാര്‍ത്ഥി ജോ ജോസഫും എല്‍ഡിഎഫിലേയും സിപിഎമ്മിലേയും മറ്റു നേതാക്കളും കണ്‍വന്‍ഷന്‍ വേദിയിലുണ്ടായിരുന്നു.
തൃക്കാക്കരയ്ക്ക് അസുലഭ സന്ദര്‍ഭം ആണ് ഉയര്‍ന്നു വന്നിട്ടുള്ളത്. ഉപതെരെഞ്ഞെടുപ്പില്‍ കേരളത്തിന്റെ ആഗ്രഹം പോലെ ഈ മണ്ഡലം പ്രതികരിക്കും.അതിന്റെ വേവലാതി യുഡിഫ് ക്യാമ്പില്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് ദേശീയ പ്രാധാന്യമുണ്ട്. സാധാരണ ഇതുപോലെ ഒരു ഉപതെരഞ്ഞെടുപ്പിന് ഇത്തരം പ്രാധാന്യം ഉണ്ടാകാറില്ല. രാജ്യത്ത് നിലനില്‍ക്കുന്ന പ്രത്യേക സാഹചര്യമാണ് അതിന് കാരണം. ഭരണഘടനാ മൂല്യങ്ങള്‍ക്ക് വില നല്കാത്ത സാഹചരര്യം ഈ രാജ്യത്തുണ്ട്.
വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നടപടി കോണ്‍ഗ്രസില്‍ നിന്ന് ഉണ്ടാകുന്നു. രാജ്യത്തെ ജനനങ്ങളുടെ ആഗ്രഹത്തിന് ഒത്തു പ്രവര്‍ത്തിക്കാന്‍ ആ പാര്‍ട്ടിക്ക് ആകുന്നില്ല. കോണ്‍ഗ്രസ്സ് പാര്‍ട്ടി വര്‍ഗീയതയോട് സമരസപ്പെട്ടിരിക്കുന്നു. കോണ്‍ഗ്രസ്സിന് മതനിരപേക്ഷത സംരക്ഷിക്കാന്‍ കഴിയുന്നില്ല എന്നതാണ് സത്യം. രാജ്യത്ത് ന്യൂനപക്ഷം ആശങ്കയിലാണ്. കോണ്‍ഗ്രസിന് വര്‍ഗീയതയെ തടയാന്‍ ആകുന്നില്ല. ബിജെപി ഉയര്‍ത്തുന്ന സമ്പത്തിക ഭീഷണിക്കും, വര്‍ഗീയതയ്ക്കും ബദല്‍ ആകാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല. ഇതിനായി ഒരു ബദല്‍ ആണ് ഉയര്‍ത്തേണ്ടത്. സംസ്ഥാന പരിമിതിയില്‍ നിന്ന് ബദല്‍ ആകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
കോണ്‍ഗ്രസ്സ് വര്‍ഗീയതയോടെ സന്ധി ചെയ്യുന്ന നിലയാണുള്ളത്. കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പില്‍ ഇടത് മുന്നണിയെ തോല്പിക്കാന്‍ ഹീനമായ മാര്‍ഗങ്ങള്‍ അവ!ര്‍ സ്വീകരിച്ചു. നേരിനും ശരിക്കും ചേരാത്ത പ്രചരണം അവരില്‍ നിന്നും ഉണ്ടായി. അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടായി, ബിജെപി യും കോണ്ഗ്രസും ഒരുമിച്ചു നീങ്ങുന്ന നിലയുണ്ടായി. പറ്റിപ്പോയ അബദ്ധം തിരുത്താനുള്ള സമയം ഇപ്പോള്‍ തൃക്കാക്കരയ്ക്ക് കൈവന്നിട്ടുണ്ട്. തൃക്കാക്കരയില്‍ ഇടത് സ്ഥാനാ!ര്‍ത്ഥിക്ക് വിജയം നല്‍കി എല്‍ഡിഎഫിന് സെഞ്ച്വറി അടിപ്പിക്കാനുള്ള അവസരം ഉണ്ടാക്കണം.
നാടിന്റെ പുരോഗതിക്കായി കൊണ്ടു വരുന്ന ഒരു പദ്ധതിയേയും അനുകൂലിക്കാന്‍ പ്രതിപക്ഷത്തിനായില്ല. കൊച്ചി മെട്രോ വികസനത്തിന് കേന്ദ്രത്തില്‍ നിന്നും വേണ്ട ഒരു സഹായവുമില്ല. വികസനത്തിന് വേഗത ഇല്ല. എന്നാല്‍ ഇക്കാര്യത്തില്‍ എറണാകുളത്ത് നിന്നും പോയ എംപിയ്ക്ക് ഒരു പ്ലാകാര്‍ഡ് ഉയര്‍ത്തി പോലും പ്രതിഷേധിക്കാന്‍ കഴിഞ്ഞില്ല
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടക്കുന്ന എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ ഇടത് മുന്നണിക്കായി പ്രചാരണത്തിനെത്തിയ കോണ്‍ഗ്രസ് നേതാവ് കെ വി തോമസിനെ വേദിയിലേക്ക് സ്വീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടത് സ്ഥാനാര്‍ത്ഥി ജോ ജോസഫിന് വേണ്ടിയുള്ള പ്രചാരണത്തിനായാണ് കെ വി തോമസ് എത്തിയത്.
എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ അദ്ദേഹത്തെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. കെ വി തോമസ് മാഷ് ഇങ്ങോട്ട് വരികയാണ്. അദ്ദേഹത്തിന്റെ വരവ് സ്വാഗതം ചെയ്യണം എന്ന് പറഞ്ഞുകൊണ്ടാണ് കോണ്‍ഗ്രസ് നേതാവിനെ മുഖ്യമന്ത്രി വേദിയിലേക്ക് സ്വീകരിച്ചത്. കെ റെയില്‍ ഉടന്‍ വരണമെന്നും ഒരു മണിക്കൂറോളം വേദിയിലെത്തിച്ചേരാന്‍ താന്‍ വൈകിയെന്നുമാണ് വേദിയിലേക്ക് കാലെടുത്ത് വച്ചയുടനുള്ള കെ വി തോമസിന്റെ പ്രതികരണം.
https://www.facebook.com/Malayalivartha