വാക്കുതര്‍ക്കത്തിനിടെ യുവതി മണ്ണെണ്ണയെടുത്ത് സ്വന്തം ശരീരത്തിലും യുവാവിന്റെയും മകന്റെയും ദേഹത്തൊഴിച്ചു, പ്രാണരക്ഷാര്‍ത്ഥം കുട്ടി പുറത്തേക്കോടി, ഫ്ളാറ്റില്‍ യുവാവും യുവതിയും കത്തിക്കരിഞ്ഞ നിലയില്‍, പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

വാക്കുതര്‍ക്കത്തിനിടെ യുവതി മണ്ണെണ്ണയെടുത്ത് സ്വന്തം ശരീരത്തിലും യുവാവിന്റെയും മകന്റെയും ദേഹത്തൊഴിച്ചു, പ്രാണരക്ഷാര്‍ത്ഥം കുട്ടി പുറത്തേക്കോടി, ഫ്ളാറ്റില്‍ യുവാവും യുവതിയും കത്തിക്കരിഞ്ഞ നിലയില്‍, പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
നെടുമങ്ങാട് ആനാടിന് സമീപത്തായുള്ള ഫ്ളാറ്റിലാണ് യുവാവും യുവതിയും തീകൊളുത്തി മരിച്ചത്. . ആനാട് സ്വദേശികളായ അഭിലാഷ്, ബിന്ദു എന്നിവരാണ് മരിച്ചത്.
ഇന്നലെ വൈകുന്നേരത്തോടെയാണ് ദാരുണമായ സംഭവമുണ്ടായത്. ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ ബിന്ദു മണ്ണെണ്ണ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് പോലീസ് .
അഭിലാഷും ബിന്ദുവും നിയമപരമായി വിവാഹിതരല്ലെങ്കിലും കഴിഞ്ഞ ഒരുവര്‍ഷത്തോളമായി ഈ ഫ്ളാറ്റില്‍ കുടുംബമായി താമസിക്കുകയായിരുന്നു. ബിന്ദു നേരത്തെ വിവാഹിതയായിരുന്നു. ഇവരുടെ ആറു വയസുകാരനായ മകനും ഇവര്‍ക്കൊപ്പമായിരുന്നു താമസിച്ചു പോന്നത്.
ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന അഭിലാഷ് കഴിഞ്ഞ ദിവസം വൈകുന്നേരമാണ് നാട്ടിലെത്തിയത്. വ്യാഴാഴ്ച ഉച്ചയോടെ ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ ബിന്ദു മണ്ണെണ്ണ സ്വന്തം ശരീരത്തിലും അഭിലാഷിന്റെയും കുട്ടിയുടെയും ദേഹത്തും ഒഴിക്കുകയായിരുന്നു. ഇതിനിടെ കുട്ടി പുറത്തേക്കോടി. ഉടനെതന്നെ മുറിയില്‍ തീപടരുകയായിരുന്നുവെന്നും പോലീസ് .
അതേസമയം ഫ്ളാറ്റിന് പുറത്തേക്കോടിയ കുട്ടിയാണ് തീപിടിത്തത്തിന്റെ കാര്യം മറ്റുള്ളവരെ അറിയിച്ചത്. ഇരുവരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചിരുന്നുവെന്നാണ് വിവരം. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. കുടുംബപ്രശ്നമാണ് മരണത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനത്തിലുള്ളത്. സംഭവത്തില്‍ അന്വേഷണ ഊര്‍ജ്ജിതമാക്കി.
"
https://www.facebook.com/Malayalivartha