ശ്രീലങ്കന്‍ പ്രധാനമന്ത്രിയായി റനില്‍ വിക്രമസിംഗെ... ഗോതബയയുടെ മുന്നില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു... നാവികസേനാ താവളത്തില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സയും മകനും മുന്‍ മന്ത്രിയുമായ നമല്‍ രാജപക്‌സയും 14 കൂട്ടാളികളും രാജ്യം വിടരുതെന്ന് കൊളംബോ കോടതി

രൂക്ഷമായ സാമ്പത്തിക, രാഷ്ട്രീയ പ്രതിസന്ധി ആഭ്യന്തര കലാപത്തിലേക്ക് നീങ്ങുന്ന ശ്രീലങ്കയില്‍ സമാധാനശ്രമമെന്ന നിലയില്‍ റനില്‍ വിക്രമസിംഗയെ ( 73) പ്രധാനമന്ത്രിയായി അവരോധിച്ച് അധികാരം നിലനിറുത്താനുള്ള നീക്കവുമായി പ്രസിഡന്റ് ഗോതബയ രാജപക്‌സ.
സര്‍ക്കാരില്‍ ശേഷിക്കുന്ന രാജപക്‌സ കുടുംബാംഗമായ ഗോതബയയുടെ രാജിക്കായി തെരുവില്‍ പ്രതിഷേധം ആളിക്കത്തുമ്പോഴാണ് കുടുംബസുഹൃത്തുകൂടിയായ റനിലിനെ പ്രധാനമന്ത്രിയാക്കിയത്. ഗോതബയയുടെ മുന്നില്‍ സത്യപ്രതിജ്ഞ ചെയ്ത് അദ്ദേഹം അധികാരമേറ്റു.
അതേസമയം, ഗോതബയയ്ക്കെതിരായ അവിശ്വാസ പ്രമേയം ഈ മാസം 17ന് ലങ്കന്‍ പാര്‍ലമെന്റ് ചര്‍ച്ച ചെയ്യും. ഇന്ത്യന്‍ അനുഭാവിയായ റനില്‍ ആറാം തവണയാണ് ശ്രീലങ്കന്‍ പ്രധാനമന്ത്രിയായത്. ഒരിക്കലും കാലാവധി തികച്ചിട്ടില്ല. 225 അംഗ ലങ്കന്‍ പാര്‍ലമെന്റില്‍ യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടിയുടെ ഏക അംഗമാണ് റനില്‍.
രാജപക്‌സെമാര്‍ക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷം കിട്ടിയ 2020ലെ തിരഞ്ഞെടുപ്പില്‍ ഒറ്റ സീറ്റും കിട്ടാത്ത യു. എന്‍. പി പാര്‍ലമെന്റിലേക്ക് നോമിനേറ്റ് ചെയ്ത അംഗമാണ് റനില്‍.ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയായ സമാഗി ജനബലവേഗായ ( എസ്. ജെ. ബി ) നിരുപാധികം ഗവണ്‍മെന്റുണ്ടാക്കാന്‍ വിസമ്മതിച്ചതോടെ റനിലിന് നറുക്ക് വീണു.
എസ്. ജെ. ബി നേതാവ് സജിത് പ്രേമദാസ ഉപാധികളോടെ പ്രധാനമന്ത്രി പദം ഏറ്റെടുക്കാമെന്ന് സമ്മതിച്ചിരുന്നു. ഗോതബയയുടെ രാജി, ഭരണഘടനയുടെ 19ാം ഭേദഗതിപ്രകാരം പ്രസിഡന്റിന്റെ അധികാരങ്ങള്‍ കുറയ്ക്കുക, 21ാം ഭേദഗതി പ്രകാരം പ്രസിഡന്റ് പദവി നിരോധിക്കുക, തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുക എന്നിവയായിരുന്നു ഉപാധികളുലുള്ളത്.
അതേസമയം, ജനങ്ങളെ ഭയന്ന് ട്രിങ്കോമാലിയിലെ നാവികസേനാ താവളത്തില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സയും മകനും മുന്‍ മന്ത്രിയുമായ നമല്‍ രാജപക്‌സയും 14 കൂട്ടാളികളും രാജ്യം വിടരുതെന്ന് കൊളംബോ കോടതിയുടെ ഉത്തരവുണ്ട്. സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭകരെ ആക്രമിച്ച കേസിലാണ് നടപടിയെടുത്തത്.
https://www.facebook.com/Malayalivartha