Widgets Magazine
25
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൂന്ന് സഹോദരിമാർ വിവാഹം കഴിച്ചത് ഒരേ യുവാവിനെ..ഇൻഫ്ലുവൻസർമാരായ ഇവർ പോസ്റ്റ് ചെയ്‌തിരുന്ന വീഡിയോകളെല്ലാം പകർത്തിയിരുന്നത് യുവാവ്..


എം.ആർ. അജിത് കുമാറിനെതിരേ ഒടുവിൽ നടപടി വന്നു..എഡിജിപിയുടെ സസ്‌പെന്‍ഷനില്‍ വേട്ടയാടലുകള്‍ അക്കമിട്ട് നിരത്തി രാഹുല്‍ മാങ്കൂട്ടത്തില്‍..


പ്രക്ഷോഭത്തിന് പിന്തുണയുമായി സാംസ്കാരിക, കായിക, സിനിമാ രംഗത്തെ പ്രമുഖർ.. മെഗാസ്റ്റാർ മമ്മൂട്ടിയും നടി മഞ്ജു വാര്യരും നടി ആലിയ ഭട്ടും പ്രതിഷേധത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചു..


പ്രശാന്തിനെ അറസ്റ്റ് ചെയ്തത് എങ്ങനെ..? കരുനീക്കങ്ങൾ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ദേവസ്വംമന്ത്രി തുടങ്ങിയിരുന്നു..ഏതായാലും കേരളം കാത്തിരിക്കുന്നത് കുറ്റപത്രത്തിനെയാണ്..


ദാരുണ തോല്‍വികള്‍ക്കു പിന്നില്‍.. പിണറായി വിജയന്റെയും ഗോവിന്ദന്റെയും അഹന്തയും ധാര്‍ഷ്ട്യവുമാണ്..രണ്ടു നേതാക്കളെയും സഖാക്കള്‍ക്കു പോലും വെറുപ്പാണെന്നും പാർട്ടിയുടെ കുറ്റസമ്മതം..

ഹൈടെക് ലോറിയില്‍ 125 കിലോ കഞ്ചാവു കടത്തിയ പ്രതികളെ എക്സൈസ് വലയിലാക്കിയത് ഒന്നരമാസത്തെ ആസൂത്രണത്തിനൊടുവില്‍ ....

13 MAY 2022 09:03 AM IST
മലയാളി വാര്‍ത്ത

ഹൈടെക് ലോറിയില്‍ 125 കിലോ കഞ്ചാവു കടത്തിയ രണ്ട് യുവാക്കളെ എക്സൈസ് വലയിലാക്കിയത് ഒന്നരമാസത്തെ ആസൂത്രണത്തിനൊടുവില്‍ ....

ദേശീയപാതയില്‍ കഴിഞ്ഞ ദിവസം രാവിലെ ആറോടെയാണ് സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കഞ്ചാവ് പിടിച്ചത്. കോഴിക്കോട് കരുവന്‍തുരുത്തി ഫാറൂഖ് പേട്ട കളത്തിങ്കല്‍ വീട്ടില്‍ മുഹമ്മദ് ജംഷീര്‍ (30), കോഴിക്കോട് പന്നിയങ്കര, കല്ലായി കട്ടയത്തുപറമ്പില്‍ സക്കീന മന്‍സിലില്‍ സുഹരിശ് (26) എന്നിവരാണ് പിടിയിലായത്.



ആന്ധ്രയില്‍ നിന്ന് കഞ്ചാവും ഹാഷിഷ് ഓയിലും അടക്കം വിവിധയിനം മയക്കുമരുന്നുകള്‍ മറ്റു ലോഡുകളുടെ ഒപ്പം കടത്തുകയാണ് ഇവരുടെ രീതി. പ്രധാനമായും കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് ഇവര്‍ കഞ്ചാവ് വിതരണം ചെയ്യുന്നത്. ഇവര്‍ക്ക് സഹായംനല്‍കിയ മറ്റ് പ്രതികളെക്കുറിച്ചും എക്സൈസിന് സൂചന കിട്ടിയിട്ടുണ്ട്. പൊലീസ് നാളുകളായി ഇവര്‍ക്ക് പിന്നാലെ ഉണ്ടായിരുന്നു. എന്നാല്‍ എങ്ങനെയാണ് ഇവര്‍ കഞ്ചാവ് എത്തിക്കുന്നതെന്ന് പൊലീസിന് സൂചന ലഭിച്ചിരുന്നില്ല. തുടര്‍ന്ന് ഒന്നരമാസത്തെ ആസൂത്രണത്തിലൂടെയാണ് പ്രതികളെ എക്സൈസ് പിടിച്ചത്.

വളരെ നാളുകള്‍ക്കു മുമ്പേ പ്രതികള്‍ വന്‍തോതില്‍ കഞ്ചാവുകടത്ത് നടത്തുന്നുവെന്ന വിവരം എക്സൈസിന് ലഭിച്ചിരുന്നു. പ്രതികളെക്കുറിച്ചും ഏകദേശ സൂചന ലഭിച്ചിരുന്നു. 15 പേടങ്ങുന്ന എക്സൈസ് സംഘം ദിവസങ്ങളായി ഇവര്‍ക്ക് പിന്നാലെയുണ്ടായിരുന്നു. എന്നാല്‍, ഏത് വാഹനത്തിലാണ് കഞ്ചാവെന്ന് അറിവുണ്ടായിരുന്നില്ല.



സംസ്ഥാനം മുഴുവന്‍ ഇവരെ പിടികൂടാനായി എക്സൈസ് വലവിരിച്ചിരുന്നു. സംശയമുള്ള വാഹനങ്ങളെല്ലാം ചെക്ക് പോസ്റ്റുകളിലും മറ്റ് കേന്ദ്രങ്ങളിലും എക്സൈസ് നിരീക്ഷണത്തിലായിരുന്നു. എന്നാല്‍ പുതിയ ലോറിയില്‍ കഞ്ചാവ് കടത്തുമെന്ന സാധ്യത എക്സൈസ് മുന്നില്‍ക്കണ്ടില്ല. അങ്ങനെയാണ് എറണാകുളം ഭാഗത്തുനിന്ന് വന്ന പുതിയ ആധുനിക ലോറി തുറവൂരില്‍ ലോഡിറക്കി തിരികേ കോഴിക്കോടു ഭാഗത്തേക്ക് പോകുന്നതായി എക്സൈസിന് വിവരം ലഭിച്ചത്. ഇതില്‍ കഞ്ചാവുണ്ടെന്ന കൃത്യമായ വിവരവും ലഭിക്കുകയുണ്ടായി.

ലോഡ് എരമല്ലൂരില്‍ എത്തിയപ്പോള്‍, എക്സൈസ് സംഘം അവിടെ എത്തുകയും വാഹനം പരിശോധിക്കുകയുമായിരുന്നു. ഡ്രൈവറുടെ കാബിനുള്ളില്‍ ആറ് ചാക്കുകളിലായി പൊതിഞ്ഞ നിലയിലായിരുന്നു കഞ്ചാവ്. 50 ലക്ഷത്തിലേറെ വിലവരുന്നതാണ് ലോറി. എന്നാല്‍ ലോറി ഉടമയ്ക്ക് ഇതിനെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നാണ് എക്സൈസ് പറയുന്നത്. കോഴിക്കോട്, മലപ്പുറം കേന്ദ്രീകരിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്നും എക്സൈസ്.


ഒരു പാക്കറ്റ് കഞ്ചാവ് വില്‍ക്കുമ്പോള്‍ രണ്ട് പ്രതികള്‍ക്കും കൂടി ലഭിക്കുന്നത് രണ്ടായിരം രൂപയാണ്. അങ്ങനെ 55 പാക്കറ്റുകള്‍ എക്സൈസിന് ലഭിച്ചു. ഇങ്ങനെ ലഭിക്കുന്ന തുക രണ്ടുപേരും വീതിച്ചെടുക്കുകയാണ് പതിവുള്ളത്. 55 പാക്കറ്റില്‍ നിന്ന് പ്രതികള്‍ക്ക് 1.10 ലക്ഷം രൂപ കിട്ടുമെന്നും എക്സൈസ് പറഞ്ഞു. കുറ്റകൃത്യത്തില്‍ ഇവര്‍ക്ക് രണ്ടുപേര്‍ക്കും തുല്യപങ്കാളിത്തമാണുള്ളതെന്നും എക്സൈസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡിലാക്കി. കൂടാതോ



പ്രതികള്‍ക്ക് സാമ്പത്തികസഹായം നല്‍കിയ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ആളുകളെക്കുറിച്ച് എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരില്‍നിന്നും കഞ്ചാവു വാങ്ങി വിതരണംചെയ്യുന്ന പ്രധാനികളെക്കുറിച്ചും സൂചനകളുണ്ട്.ഏതായാലും അന്വേഷണം വീണ്ടും ഊര്‍ജ്ജിതമാക്കി പോലീസ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

16 ദിവസം പ്രായമായ നവജാത ശിശുവിനെ ഉപേക്ഷിച്ച് അമ്മ കടന്നു  (46 minutes ago)

ഓട്ടോറിക്ഷയില്‍ നിന്ന് റോഡിലേക്ക് തെറിച്ചുവീണ 7 വയസ്സുകാരന്‍ ലോറി കയറി മരിച്ചു  (54 minutes ago)

കോഴിക്കോട് പനി ബാധിച്ച് ആറു വയസ്സുകാരി മരിച്ചു  (1 hour ago)

18 നിലകളുള്ള ഫ്‌ലാറ്റ് സമുച്ചയത്തില്‍ അപാകത ; പൊളിച്ച് പണിയാന്‍ ഉടമ അനുമതി തേടി  (1 hour ago)

രാജ്യത്ത് വീണ്ടും ചോദ്യപ്പേപ്പര്‍ ചോര്‍ന്നു; രണ്ട് എന്‍ജിനീയറിങ് പരീക്ഷകള്‍ മാറ്റിവച്ചു  (1 hour ago)

നരേന്ദ്ര മോദിയുടെ ഇന്‍സ്റ്റഗ്രാമില്‍ പത്ത് ലക്ഷം ഫോളോവേഴ്‌സ് കൂടി  (1 hour ago)

എന്നെ ശരിക്കും അദ്ഭുതപ്പെടുത്തിയത് അവരുടെ വാക്കുകളാണ് സഞ്ജു സാംസണ്‍ പറയുന്നു  (3 hours ago)

സിജെപി സമരത്തിന് ഐക്യദാര്‍ഢ്യവുമായി ഷൈന്‍ ടോം ചാക്കോ  (3 hours ago)

സിപിഎം നേതാവ് ആറ്റുകാല്‍ ഉണ്ണിക്ക് മൂന്ന് ദിവസത്തെ ഇടക്കാല ജാമ്യം  (6 hours ago)

വിശ്വനാഥ് ആന്‍ഡ് സണ്‍സിലെ വെഡ്ഡിംഗ് സോംഗ് പ്രമോ വീഡിയോ പുറത്ത്  (6 hours ago)

'ഏഴ് കടല്‍ ഏഴ് മലൈ' തീയേറ്ററുകളിലേക്ക്  (7 hours ago)

പിഎസ് സി റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു  (7 hours ago)

യൂബര്‍ ആപ്പ് പൂര്‍ണമായി ബഹിഷ്‌കരിക്കാന്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവേഴ്‌സ്  (7 hours ago)

നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് രാജ്യത്ത് ആദ്യമായി പ്രമേയം പാസാക്കിയത് യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം കേരള നിയമസഭ; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണം എന്നത് ന്  (9 hours ago)

വ്യാജ വാർത്തകൾക്കെതിരെ പരാതി; പികെ ശ്രീമതിയുടെ പരാതിയിൽ ഇടപെട്ട് മുഖ്യമന്ത്രി വിഡി സതീശൻ  (9 hours ago)

Malayali Vartha Recommends