കുടുംബക്ഷേത്രത്തിലെ ചടങ്ങുകള്‍ക്കിടെ യുവാക്കൾ തമ്മിൽ വമ്പൻ വഴക്കും കസേരയേറും; 53 വയസ്സുള്ള വീട്ടമ്മയ്ക്ക് കസേരയേറിൽ ദാരുണാന്ത്യം

കുടുംബക്ഷേത്രത്തിലെ ചടങ്ങുകള്‍ക്കിടെ വമ്പൻ വഴക്ക് ഉണ്ടായി. വഴക്ക് കലാശിച്ചത് കസേരയേറിലും മരണത്തിലും. കടക്കരപ്പള്ളി വട്ടക്കരത്തുണ്ടിയിലാണ് സംഭവം നടന്നത്. 53 വയസ്സുള്ള കുമാരിയാണ് കസേരയേറേറ്റ് മരിച്ചത്.
കുടുംബക്ഷേത്രത്തിലെ ചടങ്ങുകള്‍ക്കിടെയുണ്ടായ തര്‍ക്കത്തിനിടയിൽ കസേരയുടെ ഏറുകൊണ്ട് പരിക്കേൽക്കുകയായിരുന്നു. കടക്കരപ്പള്ളി വട്ടക്കരത്തുണ്ടിയില്‍ കുമാരിയാണ് ആണ് മരിച്ചത്. ഈ മാസം രണ്ടിനായിരുന്നു സംഭവം നടന്നത്.
ക്ഷേത്രത്തിലെ ചടങ്ങുകള്‍ക്കിടെയിലായിരുന്നു യുവാക്കള്‍ തമ്മിൽ വഴക്ക് ഉണ്ടായത്. കുടുംബക്ഷേത്രത്തിലെ ചടങ്ങുകള്‍ക്ക് പങ്കെടുക്കാനെത്തിയ വീട്ടമ്മയ്ക്ക് കസേരകൊണ്ടുള്ള ഏറി കിട്ടി. നെറ്റിക്ക് മുറിവേൽക്കുകയും ചെയ്തു. ഉടനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചു. ഇത് ഭേദമായതോടെ വീട്ടിലേക്ക് മടങ്ങിപ്പോകുകയായിരുന്നു.
പീന്നീട് മൂന്ന് തവണ ആശുപത്രിയില്‍ സ്‌കാന്‍ ചെയ്തു. അപ്പോൾ തലയ്ക്ക് കുഴപ്പമില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞത്. കഴിഞ്ഞ 10 ആം തിയ്യതി മുറിയിലെ തുന്നലെടുക്കുകയായിരുന്നു. 11 ന് ഉച്ചയോടെ അസ്വസ്ഥത അനുഭവപ്പെടുകയുണ്ടായി. പിന്നാലെയാണ് വീട്ടമ്മ മരിച്ചത്. അതിദാരുണമായ സംഭവമാണ് നടന്നത്.
https://www.facebook.com/Malayalivartha