Widgets Magazine
25
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൂന്ന് സഹോദരിമാർ വിവാഹം കഴിച്ചത് ഒരേ യുവാവിനെ..ഇൻഫ്ലുവൻസർമാരായ ഇവർ പോസ്റ്റ് ചെയ്‌തിരുന്ന വീഡിയോകളെല്ലാം പകർത്തിയിരുന്നത് യുവാവ്..


എം.ആർ. അജിത് കുമാറിനെതിരേ ഒടുവിൽ നടപടി വന്നു..എഡിജിപിയുടെ സസ്‌പെന്‍ഷനില്‍ വേട്ടയാടലുകള്‍ അക്കമിട്ട് നിരത്തി രാഹുല്‍ മാങ്കൂട്ടത്തില്‍..


പ്രക്ഷോഭത്തിന് പിന്തുണയുമായി സാംസ്കാരിക, കായിക, സിനിമാ രംഗത്തെ പ്രമുഖർ.. മെഗാസ്റ്റാർ മമ്മൂട്ടിയും നടി മഞ്ജു വാര്യരും നടി ആലിയ ഭട്ടും പ്രതിഷേധത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചു..


പ്രശാന്തിനെ അറസ്റ്റ് ചെയ്തത് എങ്ങനെ..? കരുനീക്കങ്ങൾ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ദേവസ്വംമന്ത്രി തുടങ്ങിയിരുന്നു..ഏതായാലും കേരളം കാത്തിരിക്കുന്നത് കുറ്റപത്രത്തിനെയാണ്..


ദാരുണ തോല്‍വികള്‍ക്കു പിന്നില്‍.. പിണറായി വിജയന്റെയും ഗോവിന്ദന്റെയും അഹന്തയും ധാര്‍ഷ്ട്യവുമാണ്..രണ്ടു നേതാക്കളെയും സഖാക്കള്‍ക്കു പോലും വെറുപ്പാണെന്നും പാർട്ടിയുടെ കുറ്റസമ്മതം..

"റിസൾട്ട് കിട്ടിയത് സിഡിയിൽ... കൊടുത്തപ്പോൾ ഡോക്ടറുടെ ചോദ്യം ഇത് എവിടെ ഇട്ടു നോക്കാനാണെന്ന്... കാരണം ഡോക്ടർക്ക് കംപ്യൂട്ടർ ഇല്ല... റിസൾട്ട് സിഡിയിൽ മാത്രമേ ലഭിക്കുകയുമുളളൂ... കാര്യം പറഞ്ഞപ്പോൾ ഡോക്ടർമാരുടെ മറുപടി പിആർഒയോട് പറയൂ ഞങ്ങൾക്ക് ഒന്നും ചെയ്യാനില്ല എന്നായിരുന്നു" ആദ്യം ആ ഡോക്ടർക്ക് ഒരു കംപ്യൂട്ടർ വാങ്ങിച്ചുകൊടുക്ക്, എന്നിട്ട് പോരേ കെ റെയിൽ; വാഹനമിടിച്ച് പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജിലെത്തിയ രോഗിയുടെ ചികിത്സ വൈകിപ്പിച്ചതായി പരാതി

13 MAY 2022 10:26 AM IST
മലയാളി വാര്‍ത്ത

വാഹനാപകടത്തിൽ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ച രോഗിയുടെ ചികിത്സ വൈകിപ്പിച്ചതായി പരാതി. ചൊവ്വാഴ്ച വൈകിട്ട് നാല് മണിയോടെ പത്തനംതിട്ട റാന്നി ഭാഗത്ത് വെച്ച് വാഹനം ഇടിച്ച് പരിക്കേറ്റ ജോമോൻ എന്ന് വിളിക്കുന്ന തോമസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മണിക്കൂറുകളോളം ചികിത്സ നൽകാതെ കിടത്തിയെന്നാണ് ആരോപണം. തോമസിന്റെ ബന്ധു ഫേസ്ബുക്കിലൂടെയാണ് മെഡിക്കൽ കോളജിലുണ്ടായ ദുരനുഭവം തുറന്ന് പറഞ്ഞത്.

 

 

പുറകിൽ നിന്നും വന്ന ഒരു പിക്കപ്പ് വാൻ തോമസിനെ ഇടിച്ചിട്ടു നിർത്താതെ പോകുകയായിരുന്നു. ആൾ താമസം കുറഞ്ഞ സ്ഥലം ആയതിനാൽ കുറച്ച് നേരം കിടന്നു. അതുവഴി വന്ന രണ്ടു ചെറുപ്പക്കാർ എടുത്ത് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അവിടെ നിന്നും തോമസ് ഭാര്യയുടെ നമ്പർ കൊടുത്ത് വീട്ടിലേക്കു വിളിച്ച് വിവരം അറിയിച്ചു. അവർ
എത്തിയ ഉടനെ ഇവിടെ നിന്നും ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

 

 

ആറ് മണിയോടെ മെഡിക്കൽ കോളജിൽ എത്തിച്ചു. വിവരമറിഞ്ഞ് ഏഴ് മണിയോടെ ബന്ധുക്കൾ മെഡിക്കൽ കോളജിൽ എത്തുമ്പോൾ സ്റ്റീൽ സ്ട്രക്ച്ചറിൽ ഒരു ഷീറ്റുപോലും ഇല്ലാതെ തോമസിനെ കിടത്തിയിരിക്കുന്നതാണ് കാണുന്നത്. വേദനക്കുള്ള എന്തോ ഇൻജക്ഷൻ കൊടുത്തിട്ട് ബ്ലഡ് ടെസ്റ്റ്, സിടി സ്‌കാൻ, എക്‌സറേ തുടങ്ങിയവയ്‌ക്ക് കുറിച്ചു നൽകി. പരിശോധനകൾ നടത്തി ഇതിന്റെ റിസൾട്ട് വന്നപ്പോൾ രാത്രി പത്ത് മണിയായി.

 

 

റിസൾട്ട് കിട്ടിയത് സിഡിയിലാണ്. കൊടുത്തപ്പോൾ ഡോക്ടർ ചോദിച്ചു ഇത് എവിടെ ഇട്ടു നോക്കാൻ ആണെന്ന്. കാരണം ഡോക്ടർക്ക് കംപ്യൂട്ടർ ഇല്ല. റിസൾട്ട് സിഡിയിൽ മാത്രമേ ലഭിക്കുകയുമുളളൂ. കാര്യം പറഞ്ഞപ്പോൾ ഡോക്ടർമാരുടെ മറുപടി പിആർഒയോട് പറയൂ ഞങ്ങൾക്ക് ഒന്നും ചെയ്യാനില്ല എന്നായിരുന്നു.

 

രാത്രി പത്തരയ്‌ക്ക് ഒരു കംപ്യൂട്ടർ സെന്റർ പോലും മെഡിക്കൽ കോളജിന്റെ പരിസരത്ത് ഇല്ല. തോമസിന് അതുവരെ മറ്റ് ട്രീറ്റ്‌മെന്റുകൾ ഒന്നും നൽകിയതുമില്ല. കണ്ണിനു താഴെയുളള മുറിവ് ആഴത്തിലാണ്. അതുവരെ കണ്ണിന്റെ ഡോക്ടറും വന്നിട്ടില്ല. ചോദിച്ചപ്പോൾ വരാൻ ലേറ്റ് ആകും വെയിറ്റ് ചെയ്യാനായിരുന്നു മറുപടി.

 

 

മുറിവ് ക്ലീൻ ചെയ്യാൻ പോലും ആരും മിനക്കെട്ടില്ല. ഉള്ളിൽ ബ്ലീഡിങ് ഉണ്ടോ എന്ന് റിസൾട്ട് നോക്കിയെങ്കിൽ മാത്രമേ അറിയാനും കഴിയുകയുളളൂ. സിഡി ഡാറ്റ പ്രിന്റ് ചെയ്ത് തരാൻ പറഞ്ഞപ്പോൾ നാളെ ഉച്ചയാകുമെന്നായിരുന്നു മറുപടി. അവിടെയും പിആർഒയെ കാണാനായിരുന്നു നിർദ്ദേശം.

 

 

ഒടുവിൽ തോമസിനെ ബന്ധുക്കൾ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നു. ഡിസചാർജ്ജ് ആവശ്യപ്പെട്ടപ്പോൾ സ്വന്തം ഇഷ്ടപ്രകാരമാണ് പോകുന്നതെന്ന് എഴുതി തരണമെന്ന് പറഞ്ഞു. എന്നാൽ ആശുപത്രിയുടെ അനാസ്ഥ മൂലം 6 മണിക്ക് കൊണ്ടുവന്ന എമർജൻസി ആക്‌സിഡന്റ് കേസ് വിഭാഗത്തിൽപെട്ട രോഗിയെ രാത്രി 11 വരെ ഒരു ചികിത്സയും നൽകാത്തതുകൊണ്ടു സ്വന്തം ഇഷ്ടപ്രകാരം കൊണ്ടുപോകുന്നു എന്ന് എഴുതി വച്ചിട്ടാണ് ബന്ധുക്കൾ മാറ്റിയത്.

 

സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ഉടൻ അവർ മുറിവ് ക്ലീൻ ചെയ്തു ടെസ്റ്റുകൾ നടത്തി അതിരാവിലെ അഞ്ചരക്ക് പ്ലാസ്റ്റിക് സർജറിയും നടത്തി മുറിയിലേക്ക് മാറ്റി. കണ്ണിന് താഴെയുളള മുറിവിന്റെ ഉള്ളിൽ മുഴുവൻ കല്ലും മണ്ണും ആയിരുന്നുവെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ബന്ധു വിശദീകരിച്ചു.

 

 

ആരോഗ്യമന്ത്രിയോടും അധികാരികളോടും പറ്റുമെങ്കിൽ ഒരു കംപ്യൂട്ടർ ഡോക്ടർക്ക് കൊടുക്കണമെന്നും കെ-റെയിൽ ഒക്കെ പിന്നേം ഇടല്ലോ എന്നാണ് പറയാനുളളതെന്നും കുറിപ്പിൽ പറയുന്നു. ആദ്യം ഈ സിഡി റിസൾട്ട് ഇട്ടു നോക്കാൻ ഉള്ള കമ്പ്യൂട്ടർ അല്ലേ വേണ്ടത്. അല്ലെങ്കിൽ ആക്‌സിഡന്റ് പറ്റുന്ന രോഗികൾ ഒരു കംപ്യൂട്ടറും പ്രിന്ററും ആയി പോണം. കാരണം റിസൾട്ട് സിഡി ആക്കി മാത്രമേ തരൂ. ഇനിയെങ്കിലും ഇതിനു ഒരു മാറ്റം വേണ്ടേയെന്നും ഈ നാട് എന്ന് നന്നാകുമെന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓട്ടോറിക്ഷയില്‍ നിന്ന് റോഡിലേക്ക് തെറിച്ചുവീണ 7 വയസ്സുകാരന്‍ ലോറി കയറി മരിച്ചു  (8 minutes ago)

കോഴിക്കോട് പനി ബാധിച്ച് ആറു വയസ്സുകാരി മരിച്ചു  (17 minutes ago)

18 നിലകളുള്ള ഫ്‌ലാറ്റ് സമുച്ചയത്തില്‍ അപാകത ; പൊളിച്ച് പണിയാന്‍ ഉടമ അനുമതി തേടി  (25 minutes ago)

രാജ്യത്ത് വീണ്ടും ചോദ്യപ്പേപ്പര്‍ ചോര്‍ന്നു; രണ്ട് എന്‍ജിനീയറിങ് പരീക്ഷകള്‍ മാറ്റിവച്ചു  (50 minutes ago)

നരേന്ദ്ര മോദിയുടെ ഇന്‍സ്റ്റഗ്രാമില്‍ പത്ത് ലക്ഷം ഫോളോവേഴ്‌സ് കൂടി  (1 hour ago)

എന്നെ ശരിക്കും അദ്ഭുതപ്പെടുത്തിയത് അവരുടെ വാക്കുകളാണ് സഞ്ജു സാംസണ്‍ പറയുന്നു  (2 hours ago)

സിജെപി സമരത്തിന് ഐക്യദാര്‍ഢ്യവുമായി ഷൈന്‍ ടോം ചാക്കോ  (2 hours ago)

സിപിഎം നേതാവ് ആറ്റുകാല്‍ ഉണ്ണിക്ക് മൂന്ന് ദിവസത്തെ ഇടക്കാല ജാമ്യം  (5 hours ago)

വിശ്വനാഥ് ആന്‍ഡ് സണ്‍സിലെ വെഡ്ഡിംഗ് സോംഗ് പ്രമോ വീഡിയോ പുറത്ത്  (6 hours ago)

'ഏഴ് കടല്‍ ഏഴ് മലൈ' തീയേറ്ററുകളിലേക്ക്  (6 hours ago)

പിഎസ് സി റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു  (6 hours ago)

യൂബര്‍ ആപ്പ് പൂര്‍ണമായി ബഹിഷ്‌കരിക്കാന്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവേഴ്‌സ്  (7 hours ago)

നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് രാജ്യത്ത് ആദ്യമായി പ്രമേയം പാസാക്കിയത് യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം കേരള നിയമസഭ; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണം എന്നത് ന്  (8 hours ago)

വ്യാജ വാർത്തകൾക്കെതിരെ പരാതി; പികെ ശ്രീമതിയുടെ പരാതിയിൽ ഇടപെട്ട് മുഖ്യമന്ത്രി വിഡി സതീശൻ  (8 hours ago)

മഹാമേരു പോലെ വീണ് എം ആർ അജിത് കുമാർ; പ്രതികരിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (8 hours ago)

Malayali Vartha Recommends