കിടപ്പുമുറിയില്‍ വിമുക്തഭടന്‍ കഴുത്തിന് മുറിവേറ്റ് മരിച്ച നിലയില്‍..... പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തുന്നു, ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി, മരണത്തില്‍ ദുരൂഹതയുണ്ടെന്നും സംഭവം കൊലപാതകമാണെന്നും ആരോപിച്ച് പോലീസില്‍ പരാതി നല്‍കി ബന്ധുക്കള്‍

കിടപ്പുമുറിയില്‍ വിമുക്തഭടന്‍ കഴുത്തിന് മുറിവേറ്റ് മരിച്ച നിലയില്‍..... മരണത്തില്‍ ദുരൂഹതയുണ്ടെന്നും സംഭവം കൊലപാതകമാണെന്നും ആരോപിച്ച് പോലീസില്‍ പരാതി നല്‍കി ബന്ധുക്കള്‍.
പെരുമ്പടവ് ടൗണിന് സമീപത്തായി സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ വിമുക്തഭടനെ കഴുത്തിന് മുറിവേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കപ്പൂര് കെ.ഡി.ഫ്രാന്‍സിസ് (ലാല്‍-48)നെയാണ് ഇന്ന് രാവിലെ ആറുമണിയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് ലാല്‍ മരിച്ചവിവരം പുറത്തറിയുന്നത്. കഴുത്തിന് മാരകമായി മുറിവേറ്റനിലയിലായിരുന്നു മൃതദേഹം.
കുടുംബവഴക്കാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് സൂചനകള്‍ . അതേസമയം, മരണത്തില്‍ ദുരൂഹതയുണ്ടെന്നും സംഭവം കൊലപാതകമാണെന്നും ആരോപിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി.
വിവരമറിഞ്ഞ് പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തുന്നു. ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്. പ്രിന്‍സിയാണ് ഫ്രാന്‍സിസിന്റെ ഭാര്യ. രണ്ടു മക്കളുണ്ട്.
"
https://www.facebook.com/Malayalivartha