ആറ്റുകാല്‍ പൊങ്കാല: തലസ്ഥാനത്ത് ഭക്ഷ്യശാലകള്‍ക്ക് കര്‍ശന നിര്‍ദ്ദേശങ്ങളുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്

ആറ്റുകാല്‍ പൊങ്കാലയോട് അനുബന്ധിച്ച് മാര്‍ച്ച് രണ്ടിന് വൈകീട്ട് ആറുമണി മുതല്‍ പൊങ്കാല ദിവസമായ മാര്‍ച്ച് മൂന്നിന് വൈകീട്ട് ആറുമണിവരെ കോര്‍പ്പറേഷന്‍ പരിധിയിലെ എല്ലാ വാര്‍ഡുകളിലും വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്തിലെ വെള്ളാര്‍ വാര്‍ഡിലും മദ്യനിരോധനം ഏര്‍പ്പെടുത്തി.
കൂടാതെ നഗരത്തിലെ ഭക്ഷ്യശാലകള്‍ക്ക് കര്‍ശന നിര്‍ദേശങ്ങളുമായി ഭക്ഷ്യസുരക്ഷാ വകുപ്പും രംഗത്തെത്തിയിട്ടുണ്ട്. അതിനാല്‍ സ്ഥലത്തെ എല്ലാ സ്ഥാപനങ്ങളും ഭക്ഷ്യസുരക്ഷാ ലൈസന്‍സിന്റെ രജിസ്‌ട്രേഷന്‍ പകര്‍പ്പ് പ്രദര്‍ശിപ്പിക്കേണ്ടതാണ്. അതോടൊപ്പം തന്നെ സ്ഥാപനത്തില്‍ ഉപയോഗിക്കുന്ന വെള്ളത്തിന്റെ ഗുണനിലവാര സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം.
പൊങ്കാലയോട് അനുബന്ധിച്ച് ഭക്ഷ്യസംരക്ഷകര്‍, പാചകത്തൊഴിലാളികള്‍ എന്നിവര്‍ക്കായി ഫെബ്രുവരി 19ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ബോധവത്കരണ ക്ലാസ് നടത്തും. ഉത്സവത്തോട് അനുബന്ധിച്ച് അന്നദാനം, ലഘുഭക്ഷണം, ശീതളപാനീയം, ദാഹജലവിതരണം എന്നിവ നടത്തുന്ന സ്ഥാനപങ്ങളും സംഘടനകളും വ്യക്തികളും മുന്‍കൂറായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ രജിസ്‌ട്രേഷന്‍ എടുക്കേണ്ടതാണ്.
https://www.facebook.com/Malayalivartha
























