കേരളത്തിലെവിടെയും മാസപ്പിറവി കണ്ടില്ല, റംസാന്‍ വ്രതാരംഭം വ്യാഴാഴ്ച മുതല്‍

സംസ്ഥാനത്ത് മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ റംസാന്‍ വ്രതാരംഭം വ്യാഴാഴ്ച മുതലെന്ന് പ്രഖ്യാപനം. ശഅ്ബാന്‍ 29 ആയിരുന്നു ഇന്നെങ്കിലും ചന്ദ്രപിറവി എവിടെയും ദൃശ്യമായില്ല. ശഅ്ബാന്‍ 30 ബുധനാഴ്ച പൂര്‍ത്തിയാക്കി വ്യാഴാഴ്ച റംസാന്‍ ഒന്നായി ഖാസിമാര്‍ തീരുമാനിക്കുകയായിരുന്നു. മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തില്‍ വ്യാഴാഴ്ച വ്രതം ആരംഭിക്കുമെന്ന് പാണക്കാട് സാദിഖലി തങ്ങള്‍, പാളയം ഇമാം ഡോ.പി വി ശുഹൈബ് മൗലവി എന്നിവര്‍ അറിയിച്ചു.
മാസപ്പിറവി കണ്ടാല്‍ നോമ്പ് അനുഷ്ഠിക്കണം എന്ന പ്രവാചക വചനത്തിന്റെ അടിസ്ഥാനത്തില്‍ നഗ്‌നനേത്രത്താല്‍ ചന്ദ്രനെ ദര്‍ശിച്ചാല്‍ മാത്രമേ മാസപ്പിറവി പ്രഖ്യാപനം നടത്തുക പതിവുള്ളൂ. ഇന്ന് അമാവാസിയായതിനാല്‍ ചന്ദ്ര പ്രഭ 0.1 ശതമാനം മാത്രമാണ് മാത്രമല്ല സൂര്യാസ്മനത്തിനുമുന്‍പായി ചന്ദ്രന്‍ അസ്തമിച്ചതും ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം കാരണം പടിഞ്ഞാറന്‍ ചക്രവാളത്തില്‍ മേഘവൃതമായ അന്തരീക്ഷമായിരുന്നു ഇതും തടസമായി.
https://www.facebook.com/Malayalivartha
























