ഷഹനയെ കൊന്നതോ? 'അവളുടെ പണത്തിലായിരുന്നു അവന്റെ കണ്ണ്, കളിച്ച് ചിരിച്ച് നടക്കുമ്പോഴും ഭര്‍ത്താവിനെ കണ്ടാല്‍ ഭയന്ന് വിറക്കും'; ഷൂട്ടിംഗിനിടെയും ക്രൂരത; നടിയുടെ ഭര്‍ത്താവിനെതിരെ നടുക്കുന്ന വെളിപ്പെടുത്തലുമായി സംവിധായകന്‍..

നടിയും പരസ്യചിത്ര മോഡലുമായ ഷഹനയുടെ വിയോഗം സിനിമാമേഖലയില്‍ കൂടി ഞെട്ടല്‍ ഉണ്ടാക്കിയിരിക്കുകയാണ്. ഷഹനയുടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്നാണ് എല്ലാവരും ആവര്‍ത്തിച്ച് പറയുന്നത്. യുവതിയുടെ ഭര്‍ത്താവായ സജാദാണ് മരണത്തിന് പിന്നില്‍ എന്നുള്ള ആരോപണങ്ങളും ഇതിനകം തന്നെ ശക്തമായിരിക്കുകയാണ്.
അതിനിടെ മറ്റൊരു ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് പ്രമുഖ സംവിധായകന്‍ ജോളി ബാസ്റ്റ്യന്‍. സിനിമയുടെ സെറ്റില്‍ വച്ച് ഷഹനയും ഭര്‍ത്താവും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് സംവിധായകന്‍ ജോളി ബാസ്റ്റ്യന്‍ പറയുന്നത്. മാത്രമല്ല, പലപ്പോഴും ഷഹന വിഷമത്തിലായിരുന്നു എന്നും എന്തോ ഒരു ഭയം ആ കുട്ടിയെ അലട്ടിയിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഷഹന നായികയായ ലോക്ഡൗണ്‍ എന്ന തമിഴ് സിനിമയുടെ സംവിധായകനാണ് ജോളി ബാസ്റ്റ്യന്‍. മാത്രമല്ല നടിയെ നായികയാക്കി മറ്റൊരു സിനിമ ചെയ്യാനിരിക്കുകയായിരുന്നു ജോളി. അതിനിടയില്‍ ഷഹനയുടെ മരണവാര്‍ത്ത് അറിഞ്ഞത് ഏറെ ഞെട്ടലുണ്ടാക്കി എന്നാണ് സംവിധാകന്‍ പറയുന്നത്.
ഒരു പ്രമുഖ മാധ്യമത്തോട് ജോളി സെബാസ്റ്റിയന്‍ മനസുതുറന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയാണ്..
ഞാന്‍ സംവിധാനം ചെയ്ത 'ലോക്ക് ഡൗണ്‍' എന്ന തമിഴ് സിനിമയുടെ സെറ്റില്‍ വച്ചാണ് ഷഹനയെ ആദ്യമായി പരിചയപ്പെടുന്നത്. ആ സിനിമയില്‍ ഹീറോയിനായാണ് അവരെ കാസ്റ്റ് ചെയ്തത്. വളരെ സത്യസന്ധയായ ബോണ്‍ ആക്ട്രസ് ആയിരുന്നു ഷഹന. ഏതു ഭാഷയിലും അവര്‍ തിളങ്ങും എന്നെനിക്ക് അന്നേ മനസ്സിലായിരുന്നു.
എപ്പോഴും ചിരിച്ചുകൊണ്ട് എല്ലാവരോടും പെട്ടെന്ന് പരിചയമാകുന്ന പ്രകൃതമായിരുന്നു അവളുടേത്. ഷഹനയും ഭര്‍ത്താവ് സജാദും ഒരുമിച്ചായിരുന്നു ഷൂട്ടിങിന് വന്നിരുന്നത്. എന്നാല്‍ അവര്‍ തമ്മില്‍ ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് തുടക്കം മുതലേ തോന്നിയിരുന്നു. പക്ഷേ എന്താണ് പ്രശ്‌നം എന്നൊന്നും അവള്‍ പറഞ്ഞിരുന്നില്ല. പ്രശ്‌നങ്ങള്‍ എല്ലാം മാറും, അവന്‍ നന്നാകും എന്നൊക്കെ അവള്‍ വിശ്വസിച്ചിരുന്നു. പക്ഷേ പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്, ഷഹന ജോലി ചെയ്തുണ്ടാക്കുന്ന പണത്തിലാണ് അവന്റെ കണ്ണ് എന്ന്.
സെറ്റില്‍ വെച്ചും വെറുതെ ഓരോരോ പ്രശ്‌നമുണ്ടാക്കിയിരുന്നു. പലപ്പോഴും പിടിച്ചു മാറ്റേണ്ടി വന്നിട്ടുണ്ട്. അവളുടെ മുഖത്ത് ഒക്കെ മര്‍ദ്ദിച്ച പാടുകള്‍ കണ്ടിട്ടുണ്ട്. നിയമപരമായി എന്തെങ്കിലും ചെയ്യണോ എന്നു ചോദിച്ചെങ്കിലും അവള്‍ക്ക് അവനില്‍ വിശ്വാസം ആയിരുന്നു.
അതുപോലെ തന്നെ മറ്റൊരു കാര്യമാണ് അവളുടെ പെരുമാറ്റം. എത്ര വിഷമം ഉണ്ടെങ്കിലും എല്ലാവരോടും ചിരിച്ചുകൊണ്ട് സംസാരിക്കും. പക്ഷേ ഭര്‍ത്താവ് വരുമ്പോള്‍ പെട്ടെന്ന് സ്വഭാവം മാറും. എന്തോ ഒരു ഭയം അവളെ അലട്ടുന്നത് പോലെയാണ് തോന്നിയത്.
സംവിധായകന്‍ എന്ന നിലയില്‍ വര്‍ക്ക് സംബന്ധമായ കാര്യങ്ങളാണ് ഞാന്‍ അവരോട് സംസാരിച്ചു കൊണ്ടിരുന്നത്. അതിനപ്പുറത്തേക്ക് ഒന്നും സംസാരിക്കാനോ അവരുടെ കുടുംബകാര്യങ്ങളില്‍ ഇടപെടാനോ ശ്രമിച്ചിരുന്നില്ല. ഒരു ചെറിയ ഇടവേളയിലാണ് അവരെ പരിചയപ്പെട്ടതും സംസാരിച്ചതുമെല്ലാം. അവര്‍ക്കൊപ്പം മറ്റൊരു സിനിമകൂടി ചെയ്യാന്‍ തയാറായി ഇരിക്കുകയായിരുന്നു. അപ്പോഴാണ് ഈ വിയോഗം. ഈ ചിത്രത്തില്‍ എന്റെ മകന്‍ തന്നെയാണ് നായകന്‍. അതു കൊണ്ടു കൂടി ഷഹനയെ ഒരു മകളെ പോലെയാണ് ഞാന്‍ കണ്ടത്. അവള്‍ക്ക് എത്രയും വേഗം നീതി ലഭിക്കണമെന്ന ആഗ്രഹമുണ്ട്. ജോളി ബാസ്റ്റ്യന്‍ പറഞ്ഞത് ഇങ്ങനെയാണ്..
തെന്നിന്ത്യയിലെ പ്രശസ്തനായ സ്റ്റണ്ട് മാസ്റ്റര്‍ കൂടിയാണ് ജോളി ബാസ്റ്റ്യന്‍. മലയാള സിനിമകളായ അങ്കമാലി ഡയറീസ്, കമ്മട്ടിപ്പാടം, ബാംഗ്ലൂര്‍ ഡെയ്‌സ് എന്നിവയില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
നിരവധി ദുരൂഹതകള്‍ ഉയര്‍ത്തുന്നതാണ് ഷഹനയുടെ മരണം. ആത്മഹത്യ ആണോ കൊലപാതകമാണോ എന്നതില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. വളരെ കഷ്ടപ്പാട് നിറഞ്ഞ ജീവിതമാണ് ഷഹനയുടേത്. രണ്ടുമാസം മുന്‍പാണ് ചീമേനിയില്‍ സ്വന്തമായി ഭൂമി വാങ്ങി ഷഹനയുടെ കുടുംബം ഒരു കൊച്ചുവീട് വെച്ചത്. വീടിന്റെ പണി ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല. അതിനിടയിലാണ് ഷഹനയുടെ മരണവാര്‍ത്ത കൂടി ആ കുടുംബത്തെ തേടിയെത്തിയത്.
ഷഹനയുടെ മരണം കൊലപാതകം തന്നെയാണെന്നാണ് സഹോദരന്‍ പറയുന്നത്. ഉയരമുള്ള ഷഹന ജനലഴിയില്‍ തൂങ്ങിമരിച്ചെന്ന വാദം അവിശ്വസനീയമാണ്. കൊന്നശേഷം കെട്ടിത്തൂക്കിയതാകാം. സജാദിന്റെ മാതാവിന്റെ പങ്കും അന്വേഷിക്കണമെന്നും ഷഹനയുടെ സഹോദരനായ ബിലാല്‍ പറഞ്ഞു.
മാത്രമല്ല മരണത്തിനു തൊട്ടുമുന്‍പും ഷഹന മര്‍ദ്ദനമേറ്റിരുന്നു എന്നാണ് അയല്‍വാസികള്‍ പറയുന്നത്. ബലം പ്രയോഗിച്ചതിന്റെ പാടുകളശും ലക്ഷണങ്ങളും ശരീരത്തില്‍ ഉണ്ടായിരുന്നു. ഷഹനയുടെ കൈയ്യില്‍ പിടിച്ചുവലിച്ചതിന്റെ പാടുകളും മുറിവുകളും ഉണ്ട്. സജ്ജാദ് കെട്ടിത്തൂക്കിയതാണെന്നാണ് സംശയം എന്നും അയല്‍വാസികള്‍ ചൂണ്ടിക്കാട്ടി. മാത്രമല്ല സജ്ജാദിന്റെ ലഹരി ഉപയോഗത്തെക്കുറിച്ച് ഷഹന നേരത്തെ പരാതി പറഞ്ഞിരുന്നു എന്നും പ്രദേശവാസികള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
ഷഹനയും സജ്ജാദും തമ്മില്‍ സ്ഥിരം വഴക്കുണ്ടായിരുന്നതായും തൊട്ടടുത്ത് താമസിക്കുന്നവര്‍ വെളിപ്പെടുത്തി. ഒന്നുരണ്ടു തവണ പ്രശ്‌നമുണ്ടായപ്പോള്‍ തങ്ങള്‍ അവരുടെ വീട്ടില്‍പോയിരുന്നെന്നും ആ സമയത്ത് സജ്ജാദ് നോര്‍മല്‍ ആയിരുന്നില്ലെന്നാണ് തോന്നിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha