ഷട്ടറുകള്‍ തുറക്കുന്നു! സമീപ വാസികൾ ജാഗ്രത പാലിക്കണം.. കൂമ്പാര മേഘങ്ങൾ രൂപപ്പെട്ടു കേരളത്തിൽ വീണ്ടും ആ ദുരന്തം

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ തിരുവനന്തപുരം അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ തുറക്കുന്നു. അരുവിക്കര ഡാമിന്റെ രണ്ടാമത്തേയും മൂന്നാമത്തേയും ഷട്ടറുകള്‍ 20 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തുമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പ്. ഷട്ടറുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ കരമനയാറിനും കിള്ളിയറിനും സമീപത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
അപ്രതീക്ഷിതമായുണ്ടാകുന്ന മേഘ വിസ്ഫോടനം സൃഷ്ടിക്കുക മിന്നൽ പ്രളയം ആകുമെന്നാണ് കുസാറ്റ് കാലവസ്ഥ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഇതിന് വഴി വയ്ക്കുക കേരള തീരത്ത് രൂപപ്പെടുന്ന കൂമ്പാര മേഘങ്ങൾ. 1980-99, 2000-2019 എന്നീ കാലയളവ് അടിസ്ഥാനമാക്കി നടത്തിയ പഠനത്തിലാണ് മാറ്റം തിരിച്ചറിഞ്ഞത്. കുസാറ്റ് കാലവസ്ഥ കേന്ദ്രം ഡയറക്ടർ ഡോ.അഭിലാഷിന്റെ നേതൃത്വത്തിലായിരുന്നു പഠനം.
കേരളാ തീരത്ത് ഇന്നും നാളേയും മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. മലയോര പ്രദേശങ്ങളിലും തീരപ്രദേശത്തും ജാഗ്രത നിര്‍ദേശം നൽകി. മഴ മുന്നറിയിപ്പിനെ തുടർന്ന് ഇക്കോ ടൂറിസം കേന്ദ്രങ്ങളായ പൊന്മുടി, കല്ലാര്‍, മങ്കയം എന്നിവിടങ്ങള്‍ അടച്ചു. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ഉത്തരവ് അനുസരിച്ചാണ് ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചത്. ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറാണ് ഇക്കാര്യം അറിയിച്ചത്.
ശബരിമല തീർത്ഥാടകരുടെ സുരക്ഷ ഉറപ്പ് വരുത്താൻ വേണ്ട നടപടികൾ സ്വീകരിക്കാൻ ഇന്നലെ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചിരുന്നു. എല്ലാ വകുപ്പുകളുടെയും ഏകോപനത്തോടെയുള്ള പ്രവർത്തനത്തിന് ആവശ്യമായ നിർദേശങ്ങളും ഇന്നലെ ചേർന്ന യോഗം നൽകിയിരുന്നു.
വിഴിഞ്ഞത്ത് നിന്നും കടലില്‍ മത്സ്യബന്ധനത്തിന് പോയി കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികളെ കണ്ടെത്തി. തമിഴ്‌നാട്ടിലെ കുളച്ചല്‍ പട്ടണം എന്ന സ്ഥലത്താണ് കണ്ടെത്തിയത് എന്നാണ് റിപ്പോര്‍ട്ട്. തമിഴ്‌നാട്ടിലെ മത്സ്യത്തൊഴിലാളികളാണ് രക്ഷിച്ചതെന്ന് വിഴിഞ്ഞം കോസ്റ്റല്‍ പൊലീസ് അറിയിച്ചു.
ശനിയാഴ്ച വൈകീട്ട് മത്സ്യബന്ധനത്തിന് പോയ മീരാ സാഹിബ്, മുഹമ്മദ് ഹനീഫ, അന്‍വര്‍ എന്നിവരെ കാണാതായെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. മൂവരും ഒഴുക്കില്‍പ്പെട്ട് കാണാതാവുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. മൂന്ന് പേരെയും കുളച്ചല്‍ പട്ടണം മേഖലയില്‍ നിന്നും തിരിച്ചെത്തിക്കാനുള്ള നടപടികള്‍ തുടങ്ങിയതായും വിഴിഞ്ഞം കോസ്റ്റല്‍ പൊലീസ് അറിയിച്ചു.
പൊതുജനങ്ങൾക്കുളള നിർദേശങ്ങൾ
1. പുഴകളിലും മറ്റു ജലാശയങ്ങളിലും വരും ദിവസങ്ങളിൽ യാതൊരു കാരണവശാലും ഇറങ്ങാൻ പാടുള്ളതല്ല. ഒഴുക്ക് ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട സാധ്യത കൂടുതലാണ്.
2. കാലാവസ്ഥ മുന്നറിയിപ്പുകൾ ഗൗരവത്തോടെ നിരീക്ഷിക്കുകയും അധികൃതരുടെ നിർദേശങ്ങൾ അനുസരിക്കുകയും ചെയ്യണം. ആവശ്യപ്പെടുന്ന സമയത്ത് ക്യാമ്പുകളിലേക്ക് മാറാൻ തയ്യാറാവണം.
3. കാറ്റിലും മഴയിലും ഇലക്ട്രിക് ലൈനുകൾ പൊട്ടി വീഴാൻ സാധ്യതയുണ്ട്. ശ്രദ്ധയിൽ പെട്ടാൽ ഉടനെ KSEB യുടെ 1912 എന്ന കണ്ട്രോൾ റൂം നമ്പറിൽ അറിയിക്കുക. അതിരാവിലെ ജോലിക്കോ മറ്റു ആവശ്യങ്ങൾക്കോ ഇറങ്ങുന്നവർ വെള്ളക്കെട്ടുകളിൽ വൈദ്യുതി ലൈനുകൾ വീണു കിടക്കുന്നില്ലെന്ന് ഉറപ്പാക്കണം.
4. ശബരിമലയിലെ മസാപൂജക്കായി ദർശനത്തിന് എത്തുന്നവർ മഴ മുന്നറിയിപ്പ് കൂടി പരിശോധിച്ച് ആവശ്യമായ ജാഗ്രതയോടെ ആയിരിക്കണം ദർശനത്തിന് എത്തുന്നത്. രാത്രി യാത്രകളും ജലശയങ്ങളിൽ ഇറങ്ങുന്നതും ഒഴിവാക്കണം.
5. മലയോര മേഖലകളിലേക്കുള്ള അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും മഴ മുന്നറിയിപ്പ് ഒഴിവാകുന്നത് വരെ ഒഴിവാക്കുക.
6. വിനോദ സഞ്ചാരികൾ രാത്രി യാത്രകൾ ഒഴിവാക്കുകയും പരമാവധി താമസ സ്ഥലത്തു തുടരുകയും ചെയ്യണം. ടൂറിസം വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നിർദേശങ്ങൾ കർശനമായി പാലിക്കണം. സുരക്ഷാ സജ്ജീകരണങ്ങളില്ലാത്തതും അനുമതി ഇല്ലാത്തതുമായ ഒരു സ്ഥലത്തും പോകാൻ പാടുള്ളതല്ല.
https://www.facebook.com/Malayalivartha