കോഴിക്കോട് റെയില്‍വേ പാലത്തില്‍ സെല്‍ഫി എടുക്കുന്നതിനിടെ ട്രെയിന്‍ തട്ടി പുഴയില്‍വീണ വിദ്യാര്‍ഥിനി മരിച്ചു

കോഴിക്കോട് ഫറോക്ക് റെയില്‍വേ പാലത്തില്‍ ഫോട്ടോ എടുക്കുന്നതിനിടെ ട്രെയിന്‍തട്ടി പുഴയില്‍ വീണ വിദ്യാര്‍ഥിനി മരിച്ചു. കരുവന്‍തിരുത്തി സ്വദേശിനി നഫാത്ത് ഫത്താഹ് (16) ആണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് ഫറോക്ക് റെയില്‍വേ പാലത്തിന് മുകളില്‍വച്ചാണ് അപകടം നടന്നത്. ഫോട്ടോ എടുക്കുന്നതിനിടെ കോയമ്പത്തൂര്‍-മംഗലാപുരം പാസഞ്ചര്‍ ട്രെയിന്‍ തട്ടിയാണ് അപകടമെന്ന് പോലീസ് .
കൂടെ ഉണ്ടായിരുന്ന വിദ്യാര്‍ഥി പെരിങ്ങാവ് സ്വദേശി മുഹമ്മദ് ഇഷാമും അപകടത്തില്‍പെട്ടു. ട്രെയിന്‍തട്ടി പെണ്‍കുട്ടി പുഴയിലേക്ക് വീഴുകയായിരുന്നു. തെരച്ചില്‍ നടത്തുന്നതിനിടയില്‍ ബേപ്പൂര്‍ ഭാഗത്തു നിന്നും മൃതദേഹം കണ്ടെത്തിയ
കാലിനും കൈക്കും പരുക്കേറ്റ ഇഷാമിനെ ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട്കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും കൊണ്ടു പോയി. ഇഷാമിന്റെ പരിക്ക് ഗുരുതരമല്ല.
"
https://www.facebook.com/Malayalivartha