വീണ ജോര്‍ജ്- സ്പീക്കര്‍ ചിറ്റയം ഗോപകുമാർ പോര് പാർട്ടി പോരാകുന്നു, കല്യാണത്തിന് അച്ഛനെ വിളിച്ചില്ല എന്ന് പറയുന്നത് പോലെയാണ് ചിറ്റയത്തിന്‍റെ പ്രതികരണമെന്ന സിപിഎം ജില്ലാ സെക്രട്ടറിയുടെ വിശദീകരണം, അച്ഛനെ കാഴ്ചക്കാരനാക്കിയിട്ട് കരക്കാര്‍ കല്യാണം നടത്തുന്നത് ശരിയല്ലെന്ന് സിപിഐ ജില്ലാ സെക്രട്ടറി, ഈ വിഷയത്തില്‍ സി.പി.എം ജില്ലാ സെക്രട്ടറി പ്രതികരണം നടത്തേണ്ടിയിരുന്നില്ല, പ്രശ്നം പരിഹരിക്കേണ്ടത് സംസ്ഥാന നേതൃത്വമെന്ന് സിപിഐ പത്തനംതിട്ട ജില്ല സെക്രട്ടറി...!

ആരോഗ്യ മന്ത്രി വീണ ജോര്‍ജും വീണ ജോര്‍ജ്- ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറും തമ്മിലുള്ള പോര് പാർട്ടി പോരാകുന്നു.സിപിഎം ജില്ലാ സെക്രട്ടറിക്ക് പിന്നാലെ പരസ്യ പ്രതികരണവുമായി സിപിഐ ജില്ലാ സെക്രട്ടറിയും രംഗത്തെത്തി. ഇടത് മുന്നണിക്ക് ആകെ തലവേദനയായി ഇരിക്കുകയാണ് ഇരുവരും തമ്മിലുള്ള പോര്.
ക്യാബിനറ്റ് റാങ്കിലുള്ള രണ്ട് പേര്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കേണ്ടത് സംസ്ഥാന നേതൃത്വമാണെന്ന് സിപിഐ ജില്ലാ സെക്രട്ടറി എ.പി.ജയന്‍ വ്യക്തമാക്കി. സി.പി.എം ജില്ലാ സെക്രട്ടറിയുടെ പ്രതികരണം നിര്‍ഭാഗ്യകരമാണ്.അച്ഛനെ കാഴ്ചക്കാരനാക്കിയിട്ട് കരക്കാര്‍ കല്യാണം നടത്തുന്നത് ശരിയല്ലെന്ന് സിപിഐ ജില്ല സെക്രട്ടറി തുറന്നടിച്ചു. സി പി എം ജില്ലാ സെക്രട്ടറി ഈ വിഷയത്തില്‍ പ്രതികരണം നടത്തേണ്ടിയിരുന്നില്ല. മുന്നണിക്ക് അകത്ത് എല്ലാം ചര്‍ച്ച ചെയ്യേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
കല്യാണത്തിന് അച്ഛനെ വിളിച്ചില്ല എന്ന് പറയുന്നത് പോലെയാണ് ചിറ്റയത്തിന്‍റെ പ്രതികരണമെന്നായിരുന്നു സിപിഎം ജില്ലാ സെക്രട്ടറിയുടെ വിശദീകരണം.ഇതിന് പിന്നാലെയാണ് സിപിഐ ജില്ലാ സെക്രട്ടറി രസ്യ പ്രതികരണവുമായി രംഗത്തിയത്.
കഴിഞ്ഞ ദിവസം വീണാ ജോര്‍ജിനെതിരെ സി.പി.ഐ.എം നേതൃത്വത്തിന് ചിറ്റയം ഗോപകുമാര്‍ പരാതി നല്‍കിയിരുന്നു. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിക്കും എല്‍.ഡി.എഫ് കണ്‍വീനര്‍ക്കുമാണ് പരാതി നല്‍കിയത്.കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെതിരെ ചിറ്റയം ഗോപകുമാര്‍. പരസ്യമായി പറഞ്ഞ കാര്യങ്ങളാണ് പരാതിയിലെ ഉള്ളടക്കം. കഴിഞ്ഞ ദിവസമാണ് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. ഇതിന് പിന്നാലെ ചിറ്റയം ഗോപകുമാറിനെതിരെ വീണാ ജോര്‍ജും നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. അടിസ്ഥാന രഹിതമായ ആരോപണമാണ് ഉന്നയിക്കുന്നത് എന്നാണ് വീണാ ജോര്‍ജിന്റെ പരാതി. സർക്കാരിന്റെ ഒന്നാം വാർഷിക പരിപാടിയിലേക്ക് എംഎൽഎമാരെ ക്ഷണിക്കണ്ട ഉത്തരവാദിത്തം ജില്ലാ ഭരണകൂടത്തിനാണെന്നും ആരോഗ്യമന്ത്രി വിശദീകരിച്ചിരുന്നു.
https://www.facebook.com/Malayalivartha