പുണ്യമുഹൂര്‍ത്തത്തിനായുളള കാത്തിരിപ്പില്‍ വിശ്വാസികള്‍.... വാഴ്ത്തപ്പെട്ട ദേവസഹായംപിളളയെ മാര്‍പ്പാപ്പ ഇന്ന് വിശുദ്ധപദവിയിലേയ്ക്ക് ഉയര്‍ത്തും...

പുണ്യമുഹൂര്‍ത്തത്തിനായുളള കാത്തിരിപ്പില്‍ വിശ്വാസികള്‍.... വാഴ്ത്തപ്പെട്ട ദേവസഹായംപിളളയെ മാര്‍പ്പാപ്പ ഇന്ന് വിശുദ്ധപദവിയിലേയ്ക്ക് ഉയര്‍ത്തും...
ഭാരതത്തിലെ ആദ്യ അല്മായ രക്തസാക്ഷിയായ വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയെ വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ നടക്കുന്ന ചടങ്ങില്‍ ഇന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധനായി പ്രഖ്യാപിക്കും. ഇതോടൊപ്പം മറ്റ് ഒന്പതു വാഴ്ത്തപ്പെട്ടവരെയും മാര്‍പാപ്പ വിശുദ്ധരായി പ്രഖ്യാപിക്കും.
തിരുക്കര്‍മങ്ങള്‍ ഇറ്റാലിയന്‍ സമയം 10ന് (ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 1.30) ആരംഭിക്കും. വിശുദ്ധരായി പ്രഖ്യാപിക്കുന്നവരില്‍ അഞ്ചു വാഴ്ത്തപ്പെട്ടവര്‍ ഇറ്റലിക്കാരാണ്. മൂന്നു പേര്‍ ഫ്രഞ്ചുകാരും ഒരാള്‍ ഹോളണ്ടുകാരനുമാണ്.
ഹോളണ്ട് സ്വദേശി ടൈറ്റസ് ബ്രാന്‍ഡ്‌സ്മ, ഫ്രഞ്ച് വൈദികന്‍ സേസര്‍ ദെ ബ്യു, ഇറ്റലി സ്വദേശികളായ വൈദികര്‍ ലൂയിജി മരിയ പലാസോളോ, ജസ്റ്റിന്‍ റുസ്സൊലീലൊ, ഫ്രാന്‍സുകാരനായ സന്ന്യസ്തന്‍ ചാള്‍സ് ദെ ഫുക്കോ, ഫ്രഞ്ചുകാരിയായ മരീ റിവിയെ, ഇറ്റലിക്കാരികളായ അന്ന മരിയ റുബാത്തോ, കരോലീന സാന്തൊകനാലെ, മരിയ മന്തൊവാനി എന്നിവരെയാണ് ദേവസഹായം പിള്ളയോടൊപ്പം വിശുദ്ധരായി പ്രഖ്യാപിക്കുന്നത്.
അതേസമയം ഹൈന്ദവനായി ജനിച്ച നീലകണ്ഠപിളളയാണ് ലാസര്‍ ദേവസഹായം പിളളയായത്. തിരുവിതാകൂര്‍ സൈന്യത്തിലെ ഉദ്യോഗസ്ഥനായിരുന്നു പിളള. 1741ല്‍ കുളച്ചല്‍ യുദ്ധത്തില്‍ തിരുവിതാംകൂര്‍ സൈന്യം ഡച്ചുകാരെ പരാജയപ്പെടുത്തുകയുണ്ടായി. ഡച്ച് നേവിയുടെ ക്യാപ്ററന്‍ ഡിലനോയി തടവിലാക്കപ്പെട്ടു.
എന്നാല്‍ നീലകണ്ഠപിളളയുടെ മതപരിവര്‍ത്തനം രാജാവിന്റെ അപ്രീതിക്ക് കാരണമായെന്നും കാറ്റാടിമലയില്‍വച്ച് വെടിവച്ച് കൊന്നെന്നുമാണ് ചരിത്രം. പിന്നീട് ഇവിടേയ്ക്ക് വിശ്വാസികള്‍ കൂട്ടത്തോടെ എത്തുകയായിരുന്നു
അദ്ദേഹം രക്തസാക്ഷിത്വം വരിച്ച നാഗര്‍കോവിലിനടുത്തുളള കാറ്റാടിമലയിലേയും ബന്ധപ്പെട്ട സ്ഥലങ്ങളിലേയും വിശ്വാസികള്‍ ഈ മുഹൂര്‍ത്തത്തിനായി കാത്തിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha