''ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ ശ്രമിച്ചിരുന്നു. പക്ഷെ ഫലമുണ്ടായില്ല... കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ തക്കതായ ശിക്ഷ ലഭിക്കട്ടെ, ഷഹാനയുടെ മരണത്തില്‍ പങ്കില്ലെന്ന് വ്യക്തമാക്കി അറസ്റ്റിലായ ഭര്‍ത്താവ് സജ്ജാദിന്റ മാതാവ്

''ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ ശ്രമിച്ചിരുന്നു. പക്ഷെ ഫലമുണ്ടായില്ല... കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ തക്കതായ ശിക്ഷ ലഭിക്കട്ടെ, ഷഹാനയുടെ മരണത്തില്‍ പങ്കില്ലെന്ന് വ്യക്തമാക്കി അറസ്റ്റിലായ ഭര്‍ത്താവ് സജ്ജാദിന്റ മാതാവ്
ഏറെക്കാലം മുന്‍പ് തന്നെ സജ്ജാദും ഷഹാനയും വീടു വിട്ടിരുന്നെന്നും പിന്നീട് കാര്യമായ ബന്ധം വച്ച് പുലര്‍ത്തിയരുന്നില്ലെന്നും മാതാവ് ഒരു പ്രമുഖ മാധ്യമത്തോട് പറഞ്ഞു. സജ്ജാദ് ലഹരി ഉപയോഗിക്കുമോ എന്നത് അറിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഷഹാനയെ മരിച്ച നിലയില്‍ കണ്ടെത്തിയ പറമ്പില്‍ ബസാറിലെ വീട്ടിലാണ് ഇന്നലെ സജ്ജാദുമായി പൊലീസ് തെളിവെടുപ്പ് നടത്തിയത്. ഫുഡ് ഡെലിവറിയുടെ മറവില്‍ സജ്ജാദ് ലഹരിമരുന്ന് വ്യാപാരം നടത്തിയിരുന്നതായി പൊലീസ് .
വീട്ടില്‍ നിന്ന് ലഹരിമരുന്നും അതുമായി ബന്ധപ്പെട്ട വസ്തുക്കളും പൊലീസ് കണ്ടെത്തി. കാസര്‍ഗോഡ് സ്വദേശിയായ ഷഹാനയെ വെള്ളിയാഴ്ച രാവിലെയാണ് കോഴിക്കോട്ടെ വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ജനലഴിയില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടത്. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് സജ്ജാദിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. സാമ്പത്തിക കാര്യങ്ങളില്‍ ഷഹാനയുമായി തര്‍ക്കം നിലനിന്നിരുന്നതായി സജ്ജാദ് പൊലീസിന് മൊഴി നല്‍കിയതായാണ് സൂചനകള്‍.
ഷഹാനയുടെ മരണം ആത്മഹത്യയാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക കണ്ടെത്തല്‍. എന്നാല്‍ ശരീരത്തില്‍ ചെറിയ മുറിവുകള്‍ കണ്ടെത്തിയിട്ടുള്ളതിനാല്‍ വിശദമായ പരിശോധനക്ക് ശേഷമേ കൂടുതല്‍ വ്യക്തതയാകുകയുള്ളൂവെന്ന് പൊലീസ് .
"
https://www.facebook.com/Malayalivartha