തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ ക്യാമ്പ് ചെയ്ത് പ്രചരണം നടത്താനുളള മുഖ്യമന്ത്രിയുടെ നീക്കം ക്രൈസ്തവ വിഭാഗങ്ങളെ കൂടുതല്‍ പാര്‍ട്ടിയോടടുപ്പിക്കാനെന്ന് സൂചന

തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ ക്യാമ്പ് ചെയ്ത് പ്രചരണം നടത്താനുളള മുഖ്യമന്ത്രിയുടെ നീക്കം ക്രൈസ്തവ വിഭാഗങ്ങളെ കൂടുതല്‍ പാര്‍ട്ടിയോടടുപ്പിക്കാനെന്ന് സൂചന.
കേരളത്തിലെ പ്രബല ക്രൈസ്തവ സഭകളായ റോമന്‍ കത്തോലിക്കസഭയുടെയും, ലത്തീന്‍ കത്തോലിക്കാ സഭയുടെയും ആസ്ഥാനങ്ങള്‍ എറണാകുളത്താണ്.
എറണാകുളം അങ്കമാലി അതിരൂപതയുടെ ആസ്ഥാനമായ സെന്റ് തോമസ് മൗണ്ടിരിക്കുന്നത് തൃക്കാക്കര മണ്ഡലത്തിലുമാണ്. ലത്തീന്‍ കത്തോലിക്കാ സഭയുടെ ആസ്ഥാനമായ വരാപ്പുഴ അതിരൂപതയുടെ ആസ്ഥാനമാകട്ടെ എറണാകുളം നഗരത്തിലുമാണ്. ഈ രണ്ട് സഭകളുടെ മേലധ്യക്ഷന്‍മാരുമായി നേരിട്ട് തന്നെ ആശയ വിനിമയം നടത്താന്‍ കഴിയുന്ന സാഹചര്യമാണ് മുഖ്യമന്ത്രിയുടെ വരവോടെ രൂപപ്പെട്ടിരിക്കുന്നത്.
എറണാകുളം ജില്ല യു ഡി എഫിന്റെ ഉരുക്ക് കോട്ടയായി നിലനില്‍ക്കുന്നതിനുള്ള ക്രൈസ്തവ വിഭാഗങ്ങള്‍ക്കുള്ള വിപുലമായ സ്വാധീനമാണ് എന്ന് സി പി എമ്മിന് നന്നായിട്ട് അറിയാം. റോമന്‍- ലത്തീന്‍- യാക്കോബായ വിഭാഗങ്ങള്‍ക്കാണ് ഈ ജില്ലയില്‍ കനത്ത സ്വാധീനമുള്ളത്.
യാക്കോബായ സഭയുടെ പിന്തുണ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നിര്‍ലോഭം ലഭിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അവരുടെ ശക്തികേന്ദ്രങ്ങളിലൊന്നായ മൂവാറ്റുപുഴ ഇടതുമുന്നണിയില്‍ നിന്ന് യു ഡി എഫ് പിടിക്കുകയും, പെരുമ്പാവൂര്‍, അങ്കമാലി , പിറവം എന്നിവടങ്ങളില്‍ വിജയം ആവര്‍ത്തിക്കുകയും ചെയ്തു.
റോമന്‍- ലത്തീന്‍ കത്തോലിക്കര്‍ക്ക് നിര്‍ണ്ണായക സ്വാധീനമുള്ള തൃക്കാക്കര, എറണാകുളം പറവൂര്‍ മണ്ഡലങ്ങളെല്ലാം യു ഡി എഫ് നിലനിര്‍ത്തുകയും ചെയ്തു. ഇതോടെയാണ് എറണാകുളം ജില്ലയില്‍ തങ്ങള്‍ ഉദ്ദേശിക്കുന്ന രീതിയില്‍ ക്രൈസ്തവ വോട്ടുകള്‍ സി പി എമ്മിന് ലഭിക്കുന്നില്ലന്ന് സി പി എമ്മിന് കൃത്യമായി മനസ്സിലായത്. പ്രതീക്ഷിക്കാതെ വന്ന തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പുതിയ തന്ത്രങ്ങള്‍ രൂപപ്പെടുത്താന്‍ പാര്‍ട്ടിക്ക് സഹായകരമാവുകയും ചെയ്തു. അങ്ങിനെയാണ് ജോ ജോസഫ് എന്ന സ്ഥാനാര്‍ത്ഥി അവിടെയുണ്ടായത്.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ഇടതു സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടാലും കുഴപ്പമില്ല, ക്രൈസ്തവ വിഭാഗങ്ങളിലേക്ക് പുതിയൊരു പാലം പണിയാന്‍ ഈ തിരഞ്ഞെടുപ്പ് നിമിത്തമായെന്നാണ് സി പിഎമ്മിന്റെ കണക്ക് കൂട്ടല്‍..
" f
https://www.facebook.com/Malayalivartha