സംസ്ഥാനത്ത് കനത്ത മഴ തുടരും... അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്, എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, അടുത്ത അഞ്ച് ദിവസം കനത്ത മഴയ്ക്ക് സാധ്യത, വിവിധയിടങ്ങളില്‍ വെള്ളം കയറി, മഴക്കെടുതി നേരിടാന്‍ സംസ്ഥാനം സജ്ജമെന്ന് മന്ത്രി

സംസ്ഥാനത്ത് കനത്ത മഴ തുടരും... അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്, എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, അടുത്ത അഞ്ച് ദിവസം കനത്ത മഴയ്ക്ക് സാധ്യത, കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ മഴ മുന്നറിയിപ്പ്.
എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. എട്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, കാസര്‍കോട് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.
അതേസമയം ഇന്നലെ രാത്രി മുതല്‍ നിര്‍ത്താതെ പെയ്ത മഴയില്‍ കൊച്ചിയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളതിനടിയിലായി.
മഴയ്ക്ക് ശമനമാകാഞ്ഞതോടെ വാഹന യാത്രക്കാരും ഏറെ വലഞ്ഞു. നിരത്തുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ മിക്കയിടങ്ങളില്‍ ഗതാഗതക്കുരുക്കിന് കാരണമായി.
കച്ചേരിപ്പടി, എംജി റോഡ്, എന്നിവിടങ്ങളിലും വെള്ളം കയറിയതിനെ തുടര്‍ന്ന് വാഹനങ്ങള്‍ ഇഴഞ്ഞു നീങ്ങിയത് ഗതാഗതക്കുരുക്ക് സൃഷ്ടിച്ചു. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് വെള്ളത്തില്‍ മുങ്ങിയതോടെ, ബസുകള്‍ സ്റ്റാന്‍ഡിന് പുറത്തു നിര്‍ത്തി യാത്രക്കാരെ കയറ്റി. ബസ് സ്റ്റാന്‍ഡ് പരിസരത്തെ ഇടറോഡുകളിലും വെള്ളത്തിലായി.
കൊല്ലം ജില്ലയില്‍ മൂന്ന് വീടുകള്‍ തകര്‍ന്നു. കൊല്ലം താലൂക്കില്‍ രണ്ട് വീടുകളും പത്തനാപുരത്ത് ഒരു വീടുമാണ് തകര്‍ന്നത്. കനത്ത മഴയില്‍ നാദാപുരം കച്ചേരിയില്‍ വീട് തകര്‍ന്നു.
അതേസമയം തിങ്കളാഴ്ച വരെ കേരളതീരത്തും ലക്ഷദ്വീപ് ഭാഗത്തും തെക്കുകിഴക്കന്‍ അറബിക്കടലിലും കാറ്റിന്റെ വേഗം ചില അവസരങ്ങളില്‍ മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ ആകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കി.
അതിനിടെ, മഴക്കെടുതി നേരിടാന്‍ സംസ്ഥാനം സജ്ജമെന്ന് മന്ത്രി കെ.രാജന്‍ അറിയിച്ചു. ജില്ലാ ഭരണകൂടങ്ങളോട് സജ്ജമാകാന്‍ നിര്‍ദ്ദേശം നല്‍കി മലയോര മേഖലകളില്‍ രാത്രിയാത്രാ നിരോധനം കളക്ടര്‍മാര്‍ തീരുമാനിക്കും. മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാല്‍ അപകട സാധ്യതാ മേഖലകളില്‍ നിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.
" fr
https://www.facebook.com/Malayalivartha