ഇവര്‍ സുരക്ഷിതര്‍... വിഴിഞ്ഞത്ത് നിന്നും കടലില്‍ പോയി കാണാതായ മത്സ്യത്തൊഴികളെ കണ്ടെത്തി... മഴ ശക്തമായ സാഹചര്യത്തില്‍ സംസ്ഥാനത്തെ 13 ജില്ലകളില്‍ കാലാവസ്ഥാ വിഭാഗം മഴ മുന്നറിയിപ്പ് നല്‍കി, കേരളാ തീരത്ത് മത്സ്യ ബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി

വിഴിഞ്ഞത്ത് നിന്നും കടലില്‍ പോയി കാണാതായ മത്സ്യത്തൊഴികളെ കണ്ടെത്തി. വിഴിഞ്ഞം സ്വദേശികളായ മുഹമ്മദ് ഹനീഫ, മീര സാഹിബ്, അന്‍വര്‍ എന്നിവര്‍ തമിഴ്‌നാട്ടിലെ തേങ്ങാപ്പട്ടണത്തെത്തിയതായാണ് വിവരം. ഇവര്‍ സുരക്ഷിതരാണെന്നും അധികൃതര്‍ അറിയിച്ചു.
മഴ ശക്തമായ സാഹചര്യത്തില്‍ സംസ്ഥാനത്തെ 13 ജില്ലകളില്‍ കാലാവസ്ഥാ വിഭാഗം മഴ മുന്നറിയിപ്പ് നല്‍കി. സംസ്ഥാനത്ത് അടുത്ത 5 ദിവസം ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗം അറിയിച്ചത്.
അറബികടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തി പ്രാപിക്കുന്നതിനാലാണ് സംസ്ഥാനത്ത് മഴ കനക്കുന്നതിന് കാരണം. കേരളാ തീരത്ത് മത്സ്യ ബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി.
മഴ കനത്ത പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂ തുറന്നു.കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി.
https://www.facebook.com/Malayalivartha