വീണ്ടും കേരളത്തെ പറ്റിച്ചു..റൂം ഫോർ റിവർ പിണറായിയുടെ വാക്കുകളിൽ മാത്രം...കാലവർഷം തുടങ്ങും മുമ്പ് വെളളത്തിൽ മുങ്ങി

കേരളം കണ്ട ഏറ്റവും വലിയ ദുരന്തമാണ് 2018ലെ മഹാപ്രളയം.മഹാപ്രളയം വെറും ഒരു പ്രകൃതിക്ഷോഭം മാത്രമായിരുന്നില്ല. പിണറായി സർക്കാരിന്റെ വികലമായ ഡാം മാനേജ്‌മെന്റിന്റെ ഭാഗമായുണ്ടായ മനുഷ്യനിർമ്മിതമായ ദുരന്തമായികുന്നു 2018ൽ നടന്നതെന്ന് വിദഗ്ധർ വിലയിരുത്തുന്നു. അന്ന് കേരളത്തിൽ ഉണ്ടായ നഷ്ടം സമാനകളില്ലാത്തതാണ്.
നിരവധി പേർക്ക് ജീവഹാനിയും മറ്റ് നഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്തു. ആയിരകണക്കിന് ജനങ്ങൾ ഭവനരഹിതരാവുകയും ചെയ്തത് കേരളം സാക്ഷിയാണ്. എല്ലാം ഡാമുകളും ഒരേ സമയം തുറന്ന് വിട്ടപ്പോൾ കേരളത്തിന് താങ്ങാനാവുന്നതിന് അപ്പുറമായിരുന്നു വെളളത്തിന്റെ ഒഴുക്ക്.
വീണ്ടുമൊരു മഴക്കെടുതി കൂടി അനുഭവിക്കേണ്ടി വന്നതോടെ വെള്ളപ്പൊക്കം ഉൾപ്പെടെയുള്ള പ്രകൃതി ദുരന്തങ്ങളെ തടയാനുള്ള വഴികളെ കുറിച്ച് ആലോചന തകൃതിയായി നടന്നു.അപ്പോൾ പിണറായി സഖാവിന്റെ തലയിൽ ഒരു ബുദ്ധി ഉദിച്ചു. റൂം ഫോർ റിവർ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിക്കുകയും ഘോരഘോരം പ്രസംഗിക്കുകയും ചെയ്‌തും.
പ്രളയ സമയത്ത് കേരളത്തിലേക്ക് വിദേശങ്ങളിൽ നിന്നും മറ്റും കോടികണക്കിന് രൂപ ധനസഹായമായി എത്തിയെങ്ങിലും അത് അർഹരായവരിൽ എത്തിയില്ല. പ്രളയത്തിന്റെ പേരിൽ ജനങ്ങളിൽ നിന്ന് പിരിച്ച സെസും പ്രളയബാധിതർക്ക് ഗുണം ചെയ്തില്ല. റീ ബിൽഡ് കേരള പദ്ധതിയും കടലാസിൽ മാത്രം ഒതുങ്ങി.
അതിനിടെ വെളളപ്പൊക്കം നേരിടുന്നതിനെ കുറിച്ച് പഠിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നെർലാന്റ്‌സിൽ സന്ദർശനം നടത്തിയത്. സമുദ്രനിരപ്പിൽ നിന്ന് താഴെ സ്ഥിതി ചെയ്യുന്ന നെതർലാന്റ്‌സ് എങ്ങനെ വെളളപ്പൊക്കം പോലുളള പ്രകൃതിക്ഷോഭങ്ങളെ എങ്ങനെ നേരിടുന്നുവെന്ന് പഠിക്കാനാണ് മുഖ്യമന്ത്രിയും സംഘവും നെതർലാന്റ്‌സ് സന്ദർശിച്ചത്.
വെളളപ്പൊക്കം നേരിടുന്നതിനുളള ഡച്ച് മാതൃക നേരിട്ട് വിലയിരുത്തി. നൂർവാർഡിലെ റൂം ഫോർ റിവർ പദ്ധതി മേഖലയിലായിരുന്നു സന്ദർശനം. നദിക്ക് കൂടുതൽ വിസ്തൃതി നൽകുന്നതിലൂടെ വെളളപ്പൊക്കം ഉണ്ടായാൽ ജലനിരപ്പ് ഉയരുന്നത് നിയന്ത്രിക്കാനും ഇടതിന് സമീപം താമസിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കാനും ലക്ഷ്യമിട്ട് നടപ്പാക്കുന്ന പദ്ധതിയാണിത്.
2019ൽ മെയ് 9ന് വീഡിയോ പോസ്റ്റ് ചെയ്ത് പിണറായി കുറിച്ചത് ഇങ്ങനെയാണ്. കുട്ടനാട് ഉൾപ്പെടെയുളള സംസ്ഥാനത്തെ താഴ്ന്ന പ്രദേശങ്ങളിൽ പദ്ധതി നടപ്പാക്കാനാവുമോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായായിരുന്നു സന്ദർശനം. ജലവിഭവ-ജല മാനേജ്‌മെന്റ് രംഗത്തെ വിദഗ്ധരുമായും ചർന്ന നടന്നു. ഫലപ്രദമായ ജല മാനേജ്‌മെന്റിനുളള വിവിധ മാർഗങ്ങൾ വിദഗ്ധർ ഞങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചു.
നിയമസഭയിൽ ഡച്ച് സന്ദർശനത്തിൽ കേരളവുമായി ബന്ധപ്പെട്ട ഏതൊക്കെ പദ്ധതികളാണ് ചർച്ച നടത്തിയതെന്ന 28.10.2019ൽ ജെയിംസ് മാത്യുവിന്റെ ചോദ്യത്തിന് മുഖ്യമന്ത്രി പറഞ്ഞ മറുപടി ഇതായിരുന്നു. പുഷ്പകൃഷി വികസനം, സമുദ്രനിരപ്പിന് താഴെയുളള കൃഷി, വാഴപ്പഴത്തിന്റെ കയറ്റുമതിക്ക് സഹായകമായി ഷെൽലൈഫ് വർധിപ്പിക്കൽ, വെളളപ്പൊക്ക നിയന്ത്രണത്തിന്റെ നൂതന മാതൃക അവലംബിക്കൽ, ഡച്ച് പുരാരേഖകൾ ഡിജിലൈസ് ചെയ്ത് സൂക്ഷിക്കുക എന്നീ വിഷയങ്ങളിൽ അതത് മേഖലകളിലെ വിദഗ്ധരുമായി ചർച്ചകൾ നടത്തുകയുണ്ടായി എന്നിങ്ങനെയായിരുന്നു.
എന്നാൽ മുഖ്യമന്ത്രിയുടെ ഡച്ച് സന്ദർശനത്തിലെ പദ്ധതികൾ എല്ലാം പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങിയെന്ന് എല്ലാ വർഷം ഉണ്ടാക്കുന്ന കാലവർഷത്തിലെ കെടുതികൾ വ്യക്തമാക്കുന്നത്.ഇപ്പോളിതാ അടുത്ത കാലവർഷവും ആസന്നമായ.എന്നാൽ പിണറായിയുടെ റൂം ഫോർ റിവർ മാത്രം സ്വപ്നങ്ങളിൽ ഒതുങ്ങി.
മൂന്നു വര്‍ഷം ആയിട്ടും പദ്ധതി വൈകുന്നത് എന്തുകൊണ്ടെന്ന ചോദ്യത്തിന് സര്‍ക്കാര്‍ നല്‍കിയ മറുപടി ഇങ്ങനെ. “റൂം ഫോര്‍ പദ്ധതിയുടെ ഹൈഡ്രോ ഡൈനാമിക് പഠനത്തിനായി ചെന്നൈ ഐ.ഐ.ടിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. പഠന ചെലവ് 1.38 കോടി രൂപ. നാളുതുവരെ പ്രസ്തുത പഠനത്തിനായി നല്‍കിയത് 81.42 ലക്ഷം രൂപ”. പദ്ധതി നടപ്പിലാക്കണമെങ്കില്‍ ഈ പഠന റിപ്പോര്‍ട്ട് ലഭിക്കണമെന്നാണ് സര്‍ക്കാര്‍ ന്യായം.
2018 ന് ശേഷം നിരവധി പ്രകൃതിദുരന്തങ്ങൾക്ക് കേരളം സാക്ഷിയായി. മഹാപ്രളയത്തിൽ നിന്ന് ഒരു പാഠവും പടിക്കാൻ ഭരണകൂടമോ മറ്റ് സർക്കാർ സംവിധാനങ്ങളോ തയ്യാറാകുന്നില്ലെന്നതാണ് യാഥാർഥ്യം. ഈ വർഷവും സ്ഥിതി വ്യത്യസ്തമായിരിക്കില്ലെന്ന് കാലവർഷത്തിന്റെ മുന്നോടിയായുളള അനുഭവങ്ങൾ വ്യക്തമാക്കുന്നു.കേരളത്തിൽ കാലവർഷം ഇത്തവണ നേരത്തെ ഉണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്. കാലവർഷത്തിന് മുമ്പ് ആരംഭിച്ച മഴയിൽ പോലും കേരളം വെളളത്തിൽ മുങ്ങിയ കാഴ്‌ച്ചയാണ് കാണുന്നത്.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. എറണാകുളം തിരുവനന്തപുരം അടക്കമുള്ള ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡിലും കലൂർ സ്റ്റേഡിയത്തിലും വെള്ളം നിറഞ്ഞു.മലയോരമേഖലകളിലേക്ക് യാത്രാ നിയന്ത്രണമേപ്പെടുത്തി. താഴ്ന്ന പ്രദേശങ്ങളിൽ നിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിച്ച് തുടങ്ങി. എറണാകുളം വൈപ്പിൻ കുഴിപ്പിള്ളിയിൽ റോഡിനുകുറുകേ കൂറ്റൻ ആൽമരം വീണു ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്..
മഴ കനത്ത് പെയ്തതോടെ പ്രകൃതിക്ഷോഭം കണക്കിലെടുത്തു തിരുവനന്തപുരം ജില്ലയിലെ രക്ഷാപ്രവർത്തനങ്ങൾക്ക് കണ്ട്രോൾ റൂം തുറന്നു -0471 2333101, 9497920015,101. ബോണക്കാട് 111 പേരെ മാറ്റിപാർപ്പിച്ചു. കനത്ത മഴയിൽ പോത്തൻകോട് ഹോട്ടലിലെ മതിൽ ഇടിഞ്ഞു് വീണു. വെള്ളിയാഴ്ച ഉദ്ഘാടനം നടന്ന മൊണാർക്ക് എന്ന ആംബര ഹോട്ടലിലെ മതിലാണ് ഇടിഞ്ഞ് വീണത്. തൊട്ടടുത്ത വീടിന്റെ ഭാഗത്തേക്കാണ് വീണതെങ്കിലും നാശനഷ്ടങ്ങൾ ഒന്നും ഇല്ല.
കൊല്ലത്ത് മലയോരമേഖകളിൽ ശക്തമായ മഴ തുടരുകയാണ്. കൊല്ലം തീരത്ത് മൂന്ന് ദിവസത്തേക്ക് മൽസ്യ ബന്ധന നിരോധനം ഏർപ്പെടുത്തി. മലയോര മേഖലയിൽ രാത്രിയാത്രാ നിയന്ത്രണമേര്‍പ്പെടുത്തി. മലയോര മേഖലകളിലേയും വെള്ളച്ചാട്ടങ്ങളിലെയും വിനോദ സഞ്ചാരത്തിനും നിയന്ത്രണമുണ്ട്.
താലൂക്ക് ഓഫീസുകളിൽ കൺട്രോൾ റൂം തുറന്നു. കനത്ത മഴയിൽ ആലുവയിലെ 20 ഓളം കടകളിൽ വെള്ളം കയറി. സ്വകാര്യ ബസ്സ് സ്റ്റാൻ റിന് സമീപമുളള കടകളിലാണ് വെള്ളം കയറിയത്. ലക്ഷങ്ങളുടെ നഷ്ടമുണ്ടായതാണ് കണക്കുകൂട്ടൽ.
https://www.facebook.com/Malayalivartha