മഴ ചതിച്ചു; വെടിക്കെട്ട് മാറ്റി 4000 കിലൊ വെടിമരുന്ന് പൂട്ടി താക്കോല്‍ കയ്യിലെടുത്ത് സംസ്ഥാന സര്‍ക്കാര്‍ മഴ തീര്‍ന്നാലേ ഇനി വെടിക്കെട്ടുള്ളൂ..

പൂരം വെടിക്കെട്ട് മഴ തീരുന്നതുവരെ മാറ്റിവച്ചു. ഇന്നലെ പൊട്ടിക്കാനായിരുന്നു തീരുമാനം. പ്രത്യേക വെടിക്കെട്ടു പുരയില്‍ സൂക്ഷിച്ചിരിക്കുന്നതിനാല്‍ സ്‌ഫോടക വസ്തുക്കള്‍ സുരക്ഷിതമാണ്. 11നു രാവിലെയാണു വെടിക്കെട്ടു നടത്തേണ്ടിയിരുന്നത്. മഴയേത്തുടര്‍ന്നു രണ്ടു തവണ മാറ്റിവച്ചിരുന്നു.
മൂന്നു ദിവസത്തേക്കു കനത്ത മഴയ്ക്കുള്ള സാധ്യത പ്രവചിച്ചതിനാലാണു തീയതി തീരുമാനിക്കാതെ മാറ്റിവച്ചത്. ഇന്ന് വൈകിട്ട് 6.30 ന് വെടിക്കെട്ട് നടത്താനായിരുന്നു ദേവസ്വങ്ങളും ജില്ലാ ഭരണകൂടവും തീരുമാനിച്ചത്.
ഞായറാഴ്ച വെടിക്കെട്ട് നടത്താനായിരുന്നു തീരുമാനിച്ചത്. ഞായറാഴ്ച അവധി വരുന്നതിനാല്‍ ശുചീകരണം എളുപ്പത്തിലാക്കാനായിട്ടാണ് ശനിയാഴ്ച വൈകിട്ട് വെടിക്കെട്ട് നടത്താന്‍ ദേവസ്വങ്ങള്‍ ധാരണയിലെത്തിയത്. ആന്ധ്രാതീരത്തിന് മുകളിലെ ന്യൂനമര്‍ദം മൂലം അഞ്ച് ദിവസം ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ വെടിക്കെട്ട് ഇനിയും വൈകിപ്പിക്കേണ്ടെന്ന തീരുമാനത്തില്‍ ഇന്ന് വൈകുന്നേരം നടത്താന്‍ നിശ്ചയിക്കുകയായിരുന്നു.
ബുധനാഴ്ച പുലര്‍ച്ചെ മൂന്നു മണിക്കായിരുന്നു തൃശൂര്‍ പൂരം മെയിന്‍ വെടിക്കെട്ട് നടക്കേണ്ടിയിരുന്നത്. തലേദിവസം പെയ്ത കനത്ത മഴയെ തുടര്‍ന്ന് വെടിക്കെട്ടിനായി തയ്യാറാക്കിയ കുഴികളിലടക്കം വെള്ളം കയറി. ഇതോടെ ബുധനാഴ്ച വൈകിട്ട് ഏഴുമണിയിലേക്ക് വെടിക്കെട്ട് മാറ്റിവെച്ചു. എന്നാല്‍ മഴ തോരാതെ പെയ്തതോടെ വെടിക്കെട്ട് വീണ്ടും മാറ്റാന്‍ ദേവസ്വങ്ങള്‍ തയ്യാറാകുകയായിരുന്നു. കാലാവസ്ഥ അനുകൂലമാകുന്ന മുറയ്ക്ക് വെടിക്കെട്ട് നടത്തുന്ന ദിവസവും സമയവും കൂടിയാലോചനയിലൂടെ തീരുമാനിക്കുമെന്നായിരുന്നു കളക്ടര്‍ അറിയിച്ചത്.
കുടമാറ്റത്തിന്റെ സമയത്തടക്കം കനത്ത മഴയാണ് പെയ്തത്. മഴ അവഗണിച്ച് പൂരത്തിന്റെ ആവേശം ഒട്ടും ചോരാതെ കുടമാറ്റം നടന്നു. എന്നാല്‍ തുട!ര്‍ന്ന് നടന്ന എഴുന്നള്ളിപ്പുകളെ മഴ ബാധിച്ചു. ഇവ ചടങ്ങ് മാത്രമാക്കി അവസാനിപ്പിക്കുകയായിരുന്നു. അതേസമയം തൃശൂര്‍ പൂരത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ജനത്തിരക്കാണ് ഇക്കുറി അനുഭവപ്പെട്ടത്. കൊവിഡ് മൂലം രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് പൂരം നടന്നത്.
ഇനി മഴ മാറിനിന്നു കുഴികള്‍ ഉണങ്ങിയ ശേഷമേ പൊട്ടിക്കാനാകൂ. ഇനി ചൊവ്വാഴ്ച പൊട്ടിക്കാനാണ് സാധ്യതയുള്ളത്. 4000 കിലോഗ്രാം വെടിമരുന്നാണു രണ്ടു ദേവസ്വങ്ങളും കൂടി സൂക്ഷിച്ചിരിക്കുന്നത്. വെടിക്കെട്ടു പുരയുടെ താക്കോല്‍ ജില്ലാ ഭരണകൂടം ഏറ്റെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha