കലിയടങ്ങാതെ ഗവര്‍ണര്‍ സമസ്തയ്‌ക്കെതിരെ അടുത്ത ബോംബ് ഗൂഢാലോചന പൊളിച്ചു സമസ്തയെ പൂട്ടാന്‍ ഗവര്‍ണര്‍ നേരിട്ടിറങ്ങി ഇറങ്ങി

പെണ്‍കുട്ടിയെ സ്റ്റേജിലേയ്ക്ക് വിളിച്ച് അപമാനിച്ച സംഭവത്തില്‍ വളരെ വിചിത്രമായ വാദങ്ങളുമായായിരുന്നു സമസ്ത കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനം നടത്തിയത്. ഇത് ഇനിയും ഇങ്ങനെ തന്നെ തുടരും എന്ന നിലപാടാണ് ആ സമ്മേളനത്തിലുടനീളം അവര്‍ പറയാന്‍ ഉദ്ദേശിച്ചത്
മുതിര്‍ന്ന പെണ്‍കുട്ടികളെ പൊതുസദസ്സിലെ സ്റ്റേജിലേക്ക് വിളിക്കരുത് എന്നത് സമസ്തയുടെ നിലപാടാണെന്നും അതിന് വിരുദ്ധമായ കാര്യമുണ്ടായപ്പോഴാണ് ചോദ്യം ചെയ്തതെന്നുമായിരുന്നു സമസ്ത നേതൃത്വം വിവാദത്തില്‍ വിശദീകരണം നല്‍കിയത്. സമസ്ത ഒരു മത സംഘടനയാണ്. അതിന്റെ ചട്ടക്കൂടില്‍ നിന്നിട്ടായിരിക്കും പ്രവര്‍ത്തനമെന്നാണ് പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞുത്. പെണ്‍കുട്ടിയെ അപമാനിച്ചിട്ടില്ലെന്നും. പെണ്‍കുട്ടിക്ക് ലജ്ജയുണ്ടാവാതിരിക്കാനാണ് അങ്ങനെ പറഞ്ഞതെന്നും. വലിയ പണ്ഡിതന്‍മാര്‍ ഉള്ള വേദിയായിരുന്നു അതെന്നുമൊക്കെ. വച്ച് കാച്ചിയപ്പോള്‍ കേട്ടിരിക്കുകയേ നിവര്‍ത്തിയുണ്ടായിരുന്നുള്ളു പലര്‍ക്കും. കാരണം മത സംഘടനയെ തൊട്ട് കളിക്കാന്‍ പിണറായും ധൈര്യം കാണിക്കില്ല.
വിശദീകരണം തീര്‍ന്നില്ല. അവിടേക്ക് കയറി വന്ന പെണ്‍കുട്ടിയുടെ മുഖത്ത് ലജ്ജയുള്ളത് പോലെ തോന്നിയെന്നു. ഇനിയങ്ങനെ ഉണ്ടാവാതിരിക്കാന്‍ നിര്‍ദേശം നല്‍കുക മാത്രമാണ് ചെയ്തതെന്നുമാണ് അദ്ദേഹം പറഞ്ഞത്.
പിന്നാലെ എം.ടി അബ്ദുള്ള മുസ്ലിയാരുടെ വക ഒരു വന്‍ കോമഡി പെണ്‍കുട്ടികള്‍ക്ക് അര്‍ഹമായ ബഹുമാനവും ആദരവും നല്‍കുന്ന സംഘടനയാണ് ഞങ്ങളുടേത് എന്ന്. മുന്‍പും ഇതുപോലെ സര്‍ട്ടിഫിക്കറ്റ് വിതരണവും ആദരിക്കലുമെല്ലാം നടത്തിയിട്ടുണ്ട്. പക്ഷെ അതൊന്നും സ്റ്റേജിലേക്ക് വിളിച്ച് വിളിച്ചുവരുത്തി ആയിരുന്നില്ല. മുതിര്‍ന്ന പെണ്‍കുട്ടികളെ പൊതുവേദിയിലേക്ക് കൊണ്ടുവരാതിരിക്കുന്നതിലൂടെ അവര്‍ക്ക് കുറെ ഗുണങ്ങളുണ്ടാവുമെന്നാണ് എം.ടി അബ്ദുള്ള മുസ്ലിയാരുടെ കണ്ടുപിടിത്തം.
സ്ത്രീകളും പുരുഷന്‍മാരും ഒരുമിച്ച് ഇടപഴകുന്ന രീതി സമസ്തയില്‍ ഇല്ലെന്നും. അല്ലാതെ തന്നെ അവര്‍ക്ക് എല്ലാ തരത്തിലുള്ള ബഹുമാനവും പിന്തുണയും സമസ്ത നല്‍കുന്നുണ്ടെന്നും. സമസ്ത മാറണമെന്ന് പറയാന്‍ ആര്‍ക്കും അവകാശില്ലെന്നും. കാലോചിതമായി തന്നെയാണ് സമസ്ത പ്രവര്‍ത്തിക്കുന്നതെന്നും പറഞ്ഞ് കേരളത്തിന്റെ വാ അടപ്പിക്കാന്‍ നോക്കി മുസലിയാര്‍മാര്‍. എന്നാല്‍ ഗവര്‍ണര്‍ വീണ്ടും കത്തിക്കയറുകയാണ്. ഇത്തരത്തിലുള്ള ഒട്ടും ലോജിക്കില്ലാത്ത മത സംഘടനാ നയങ്ങള്‍ തിരുത്തപ്പെടാന്‍ പോരാട്ടവുമായി ഇറങ്ങിത്തിരിച്ചിരിക്കുകയാണ് ഗവര്‍ണര്‍.
സമസ്തയ്‌ക്കെതിരെ അതി രൂക്ഷ വിമര്‍ശനമാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉയര്‍ത്തുന്നത്. സ്ത്രീകള്‍ വേദിയില്‍ വരരുതെന്ന് പറയുന്നതിനര്‍ത്ഥം സ്ത്രീകള്‍ പൊതുവിടങ്ങളില്‍ വരരുതെന്നല്ലേ എന്ന് ഗവര്‍ണര്‍ ചോദിച്ചു. ഇതിനെതിരേയും ബോധവത്കരണം ആവശ്യമാണ്. സ്ത്രീകളെ ചുമരുകള്‍ക്ക് ഇടയിലേക്ക് തള്ളുന്നതിനെതിരെ സമൂഹം നിലകൊള്ളുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
പെണ്‍കുട്ടികളെ നാല് ചുമരുകള്‍ക്കുള്ളില്‍ തളച്ചിടാനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. പെണ്‍കുട്ടിയെ അപമാനിച്ചതിലൂടെ സമസ്ത നേതാവ് ഗുരുതരമായ കുറ്റകൃത്യമാണ് ചെയ്തതെന്ന് ഗവര്‍ണര്‍ നേരത്തെ പ്രതികരിച്ചിരുന്നു. സ്വമേധയാ കേസെടുക്കേണ്ട കുറ്റകൃത്യമാണിത്. എന്നാല്‍ എന്തുകൊണ്ട് കേസെടുത്തില്ലെന്നും ഗവര്‍ണര്‍ ചോദിച്ചിരുന്നു.
ഹിജാബ് ധരിച്ചാണ് പെണ്‍കുട്ടി വേദിയിലേക്ക് എത്തിയത്. ആ പെണ്‍കുട്ടിയാണ് അപമാനിച്ചത്. അതുകൊണ്ടുതന്നെ ഹിജാബ് അല്ല വിഷയം. മറ്റു ചിലതാണ്. വേദിയില്‍ വച്ച് പെണ്‍കുട്ടിയെ അപമാനിച്ചതിലൂടെ പെണ്‍കുട്ടിയുടെ മൗലികാവകാശമാണ് ലംഘിക്കപ്പെട്ടത്. അതിനാല്‍ നേതാവിനെതിരെ സ്വമേധയാ കേസെടുക്കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു.
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പൊതു ചടങ്ങിന്റെ വേദിയിലേക്ക് ക്ഷണിച്ചതിനെതിരെ ക്ഷുഭിതനായി പ്രതികരിച്ച സമസ്ത നേതാവ് അബ്ദുല്ല മുസ്‌ലിയാരുടെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ ആയിരുന്നു വിവാദങ്ങള്‍ക്ക് തുടക്കം. മദ്‌റസ കെട്ടിട ഉദ്ഘാടന വേദിയില്‍ സര്‍ട്ടിഫിക്കറ്റ് വിതരണത്തിനായി പത്താം ക്ലാസിലെ പെണ്‍കുട്ടിയെ സ്റ്റേജിലേക്ക് വിളിപ്പിച്ചതിനെതിരെയാണ് അബ്ദുള്ള മുസ്‌ലിയാര്‍ ക്ഷോഭത്തോടെ പ്രതികരിച്ചത്. ഇതിനെതിരെ വലിയ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ഉയര്‍ന്നത്.
https://www.facebook.com/Malayalivartha