ദേവസഹായം പിള്ളയെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തി മാർപാപ്പ!

മനുഷ്യന് അനുകരിക്കാൻ ദൈവം നൽകിയ മാതൃകയാണ് ക്രിസ്തു. ക്രിസ്തു പൂർണ്ണ മനുഷ്യനായിരിക്കുന്നതു പോലെ പൂർണ്ണ ദൈവവുമാണ്. അതിനാൽ ക്രിസ്തുവിനെപ്പോലെ വിശുദ്ധ ജീവിതം നയിക്കാൻ മനുഷ്യന് സാധിക്കില്ല എന്ന് ചിന്തിക്കുന്നവരുണ്ട്.
ഈ പശ്ചാത്തലത്തിൽ സാധാരണ മനുഷ്യരായി ജനിച്ച് സാധാരണമായി ജീവിത സാഹചര്യങ്ങളിലൂടെ മുന്നേറി അസാധാരണമായ വിശുദ്ധിയിലേക്ക് എത്തിച്ചേർന്ന വ്യക്തിത്വങ്ങളെ സഭ നമ്മുടെ മാതൃകയ്ക്കും അനുകരണത്തിനുമായി ഉയത്തിക്കാണിക്കുന്നു. ഇവരെയാണ് വിശുദ്ധർ എന്ന് വിളിക്കുന്നത്.
ഇപ്പോൾ ഇത് പറയാൻ കാരണം എന്തെന്നാൽ ദേവസഹായം പിള്ളയെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തി യിരിക്കുകയാണ് .വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ നടന്ന ചടങ്ങിൽ ഫ്രാൻസിസ് മാർപാപ്പയാണ് അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചത്.
ദേവസഹായം പിള്ളയ്ക്കു പുറമെ മറ്റ് 9 പേരെക്കൂടി വിശുദ്ധരായി പ്രഖ്യാപിച്ചു. ഇന്ത്യയിൽ വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെടുന്ന ആദ്യ അൽമായ രക്തസാക്ഷിയാണ് ദേവസഹായം പിള്ള. ദേവസഹായത്തെ വിശുദ്ധ പദവിയിലേക്ക് ഉയർത്തിയതിന്റെ ദേശീയതല ആഘോഷം ഭൗതിക ശരീരം അടക്കം ചെയ്ത നാഗർകോവിൽ കോട്ടാർ സെന്റ് ഫ്രാൻസിസ് സേവ്യർ ദേവാലയത്തിൽ ജൂൺ 5നു നടക്കും.
തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന മാർത്താണ്ഡത്തിനടുത്തു നട്ടാലത്ത് 1712 ഏപ്രിൽ 23 നാണ് ദേവസഹായം പിള്ളയുടെ ജനനം. നീലകണ്ഠപ്പിള്ള എന്നായിരുന്നു പേര്. മാർത്താണ്ഡവർമ മഹാരാജാവിന്റെ കൊട്ടാരത്തിൽ ഉദ്യോഗസ്ഥനായിരുന്നു. ക്രിസ്തുമതം സ്വീകരിച്ചതിനെത്തുടർന്ന് 1752 ജനുവരി 14ന് വെടിവച്ചു കൊല്ലുകയായിരുന്നുവെന്നാണു വിശ്വാസം. 2012 ഡിസംബർ 2നാണ് വാഴ്‌ത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയർത്തിയത്.
കന്യാകുമാരിയിലെ നട്ടാലത്ത് 1712 ഏപ്രിൽ 23ന് ജനിച്ച്, തിരുവിതാംകൂർ രാജാവിന്റെ സൈന്യാധിപ പദവി വരെ അലങ്കരിച്ച, നീലകണ്ഠപിള്ളയുടെ ജ്ഞാനസ്നാന പേരാണ് ദേവസഹായം. കാറ്റാടിമലയിൽ 1752 ജനുവരി 14ന് രക്സാക്ഷിത്വം വരിച്ച ദേവസഹായത്തിന്റെ ഭൗതികശരീരം കോട്ടാർ സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് കത്തീഡ്രലിലാണ് സംസ്‌കരിച്ചത്.
2012 ഡിസംബർ 2നാണ് അദ്ദേഹത്തെ കത്തോലിക്കസഭ വാഴ്‌ത്തപ്പെട്ടവായി പ്രഖ്യാപിച്ചത്. കന്യാകുമാരി ജില്ല തമിഴ്‌നാട്ടിലാണ്. എന്നാൽ ദേവസഹായത്തിന്റെ കാലത്ത് തിരുവിതാംകൂർ നാട്ടുരാജ്യത്തിന്റെ ഭാഗമായിരുന്നു ഈ പ്രദേശം. അതുകൊണ്ടാണ് ദേവ സഹായത്തേയും മലയാളിയായും കേരള കത്തോലിക്കാ സഭയുടേയും ഭാഗമായി വിലയിരുത്തുന്നത്.
https://www.facebook.com/Malayalivartha