ഷഹന ജോലി ചെയ്തുണ്ടാക്കുന്ന പണത്തിലാണ് അവന്റെ കണ്ണ്! സജാദും ഷഹാനയും ഒരുമിച്ചാണ് സെറ്റില്‍ വന്നിരുന്നത്! അവിടെ വച്ചുതന്നെ സജാദ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നു... പലപ്പോഴും മർദിച്ചതിന്റെ പാടുകള്‍ ശരീരത്തില്‍ കണ്ടപ്പോള്‍ കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ പ്രശ്‌നങ്ങള്‍ മാറുമെന്നും അവന്‍ നന്നാകുമെന്നുമായിരുന്നു ഷഹന പ്രതീക്ഷിച്ചിരുന്നത്; ഷഹനയുടെ മരണത്തില്‍ സംവിധായകന്റെ വെളിപ്പെടുത്തൽ...

ഇരുപതാം പിറന്നാള്‍ ദിവസമാണ് ഷഹനയെ വാടക വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജനലഴിയില്‍ തൂങ്ങി മരിച്ചതെന്നാണ് സജാദ് പറഞ്ഞത്. എന്നാല്‍ ഷഹനയെ സജാദിന്റെ മടിയില്‍ അവശനിലയിലാണ് കണ്ടതെന്ന് നാട്ടുകാര്‍ പറഞ്ഞു. സംഭവത്തില്‍ സജാദിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ആത്മഹത്യ പ്രേരണകുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. എന്നാലിപ്പോഴിതാ ഷഹനയുടെ മരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി സംവിധായകന്‍ ജോളി ബാസ്റ്റ്യന്‍ രംഗത്ത് വരുകയാണ്. ഷഹന നായികയായ 'ലോക്ഡൗണ്‍' എന്ന ചിത്രത്തിന്റെ സംവിധായകനാണ് ജോളി. സിനിമയുടെ സെറ്റില്‍ വച്ച് തന്നെ ഷഹനയും ഭര്‍ത്താവും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നായി അദ്ദേഹം പറഞ്ഞു. സജാദും ഷഹാനയും ഒരുമിച്ചാണ് സെറ്റില്‍ വന്നിരുന്നതെന്നും അവിടെ വച്ചുതന്നെ സജാദ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നെന്നും ജോളി ബാസ്റ്റിയന്‍ പറയുന്നു. പലപ്പോഴും മദിച്ചതിന്റെ പാടുകള്‍ ശരീരത്തില്‍ കണ്ടപ്പോള്‍ കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ പ്രശ്‌നങ്ങള്‍ മാറുമെന്നും അവന്‍ നന്നാകുമെന്നുമാണ് ഷഹന പ്രതീക്ഷിച്ചിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഷഹന ജോലി ചെയ്തുണ്ടാക്കുന്ന പണത്തിലാണ് അവന്റെ കണ്ണ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഷഹനയ്ക്ക് എത്ര വിഷമം ഉണ്ടെങ്കിലും എല്ലാവരോടും ചിരിച്ചുകൊണ്ട് സംസാരിക്കും. എന്നാല്‍ ഭര്‍ത്താവ് വരുമ്പോള്‍ ഒരുപാട് മാറും. എന്തോ ഒരു ഭയം അവളെ അലട്ടുന്നത് പോലെയാണ് തോന്നിയത്. സംവിധായകന്‍ എന്ന നിലയില്‍ വര്‍ക്ക് സംബന്ധമായ കാര്യങ്ങളാണ് ഞാന്‍ അവരോട് സംസാരിച്ചു കൊണ്ടിരുന്നത്. അതിനപ്പുറത്തേക്ക് ഒന്നും സംസാരിക്കാനോ അവരുടെ കുടുംബകാര്യങ്ങളില്‍ ഇടപെടാനോ ശ്രമിച്ചിരുന്നില്ലെന്നും ജോളി ബാസ്റ്റിയന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha