കേരളം ഭരിക്കും; ആപ്പ് ട്വന്റി 20 ബദല്‍സഖ്യം പ്രഖ്യാപിച്ചു; കെജ്രിവാളിന്റെ തീപ്പൊരി വാക്കുകള്‍ കേട്ട് മുട്ടുവിറച്ച് പിണറായി, കൈയ്യടിച്ച് കൊച്ചിക്കാര്‍

എഎപി ട്വന്റി 20 സഖ്യം പ്രഖ്യാപിച്ചു. ജനക്ഷേമമുന്നണി എന്നാണ് പുതിയ ബദല്‍ സഖ്യത്തിന് നല്‍കിയിരിക്കുന്ന പേര്. കേരളത്തില്‍ പുതിയ ചരിത്രം സൃഷ്ടിക്കാനൊരുങ്ങിയാണ് ആംആദ്മി പാര്‍ട്ടിയുടെ ഈ നീക്കം.. കൊച്ചിയിലെത്തിയ ആംആദ്മി പാര്‍ട്ടിയുടെ ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളാണ് ട്വന്റി 20 കിറ്റക്‌സ് സഖ്യം പ്രഖ്യാപിച്ചത്.
നിരവധി അഭ്യൂഹങ്ങള്‍ക്ക് ഒടുവിലാണ് ആം ആദ്മി പാര്‍ട്ടിയും ട്വന്റി20 യും കൈകോര്‍ത്തുള്ള നാലാം മുന്നണി സംസ്ഥാനത്ത് നിലവില്‍ വന്നത്. ട്വന്റി 20യുടെ കിറ്റക്‌സ് ഗ്രൗണ്ടിലാണ് ആപ്പ് ട്വന്‌റി 20 സഖ്യപ്രഖ്യാപനം നടത്തിയത്.
എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ നടക്കുന്ന പരസ്പരമുള്ള കൊമ്പുകോര്‍ക്കലിനിടയിലേക്കാണ് പുതിയ ബദലിന്റെ സാധ്യതകളുമായി ആപ്പും ട്വന്റി 20യും സഖ്യത്തിന് ഇറങ്ങുന്നത്. ട്വന്റി 20 ചെയര്‍മാനായ സാബു ജേക്കബിനെ ചെയര്‍മാനാക്കിയുള്ള സഖ്യമാണ് നിലവില്‍ വരുന്നത്. കൂടാതെ വിവിധ പാര്‍ട്ടികളിലെ നേതാക്കളെയും പ്രമുഖരായ ഉദ്യോഗസ്ഥരെയും പുതിയ സഖ്യമുന്നണിയിലേക്ക് കൊണ്ട് വരാനാണ് ഇവരുടെ ശ്രമം.
അതേസമയം കൊച്ചിയിലെത്തിയ കെജ്രിവാള്‍ നിരവധി വാഗ്ദാനങ്ങളാണ് ജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. യുവാക്കള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കും. കേരളത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് കെജ്രിവാള്‍.
അതിനായി ഡല്‍ഹി മോഡല്‍ കൊണ്ടുവരുമെന്നാണ് കെജ്രിവാളിന്റെ പ്രഖ്യാപനം. അതായത് ഡല്‍ഹിയില്‍ ആംആദ്മി സര്‍ക്കാര്‍ വന്നപ്പോള്‍ ആദ്യം ചെയ്തത് അഴിമതി ഇല്ലാതാക്കുകയാണ്. എന്താ കേരളത്തിലും അത് വേണ്ടേ എന്നണ് കെജ്രിവാള്‍ കൊച്ചി ജനങ്ങളോട് ചോദിച്ചത്. സത്യസന്ധത മാത്രമാണ് വേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തൃക്കാക്കര ഉപ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ആദ്യം പറഞ്ഞിരുന്നെങ്കിലും ആംആദ്മി പാര്‍ട്ടി പിന്നീട് പിന്മാറുകയാണ് ചെയ്തത്. തൃക്കാക്കരയില്‍ മത്സരിച്ചാല്‍ ദേശീയ നേതൃത്വം പ്രതീക്ഷിക്കുന്ന നേട്ടം കൈവരിക്കാന്‍ സാധിക്കില്ലെന്ന വിലയിരുത്തല്‍ ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാളിനുണ്ടായിരുന്നു.
അദ്ദേഹം ഇക്കാര്യം കേരള ഘടകെത്തെ അറിയിച്ചു. സംഘടനാ സംവിധാനം ദുര്‍ബലമായ തൃക്കാക്കരയില്‍ ട്വന്റി 20യുടെ പിന്തുണ ലഭിച്ചാലും എഎപിക്ക് ആകെ ഇരുപതിനായിരത്തോളം വോട്ടുകളേ ലഭിക്കുകയുള്ളൂ. ഇത് ആം ആദ്മി പാര്‍ട്ടിയുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുമെന്ന കേരള ഘടകത്തിന്റെ ആശങ്കയും ഈ പിന്‍മാറ്റത്തിന് കാരണമായിട്ടുണ്ട്. ആപ്പിന്റെ പിന്മാറ്റത്തിന് പിന്നാലെ ട്വന്റി 20യും തൃക്കാക്കര ഉപ തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറിയിരുന്നു. 2026ലെ ലോക്‌സഭാ തെരഞ്ഞെടുപ്പാണ് സഖ്യത്തിന്റെ പ്രധാന ലക്ഷ്യം.
അതിന് മുന്നോടിയായി മറ്റ് പാര്‍ട്ടികളിലെ നേതാക്കളെ ഒപ്പം എത്തിക്കാന്‍ ശ്രമിക്കും, സിനിമാസാംസ്‌ക്കാരിക മേഖലകളിലേ പ്രമുഖരെയും ഉദ്യോഗസ്ഥരെയും കൊണ്ടുവരും. ഇടത് വലത് രാഷ്ട്രീയത്തിന് ആഴത്തില്‍ വേരോട്ടമുള്ള കേരളത്തില്‍ കര തൊടുകയാണ് പുതിയ ബദലിന്റെ പ്രധാന വെല്ലുവിളി. തൃക്കാക്കരയിലെ നിലപാടിന്റെ സൂചനകള്‍ സഖ്യം ഇന്ന് നല്‍കാന്‍ സാധ്യതയുണ്ട്.
നേരിട്ട് ഈ മുന്നണിക്ക് വോട്ട് ചെയ്യണമെന്ന് പറയാന്‍ സാധ്യത കുറവാണ്. സംയുക്ത സ്ഥാനാര്‍ത്ഥി ഇല്ലാത്തതിനാല്‍ കേരള ആപ്പില്‍ ഇതിനകം അസ്വസ്ഥതകളുമുണ്ട്.
ഡല്‍ഹിക്ക് പുറമെ പഞ്ചാബും പിടിച്ച കെജ്രിവാള്‍ ആദ്യം കണ്ടെത്തിയ സഹായി എറണാകുളത്ത് മുന്നണികളെ ഒറ്റക്ക് വിറപ്പിക്കുന്ന ട്വന്റി ട്വന്റിയാണെന്നത് ശ്രദ്ധേയമാണ്. സാധാരണക്കാരെയും മധ്യവര്‍ഗ്ഗത്തെയും കയ്യിലെടുക്കാവുന്ന ആപ്പിന്റെ പതിവ് പൊതുമിനിമം പരിപാടി പ്രഖ്യാപിച്ച് തന്നെയാകും കേരളത്തിലെയും നീക്കങ്ങള്‍.
https://www.facebook.com/Malayalivartha