Widgets Magazine
08
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂട്ടബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റം തെളിഞ്ഞു: ആറ് പ്രതികൾ കുറ്റക്കാർ; ഈ മാസം 12ന് ആറ് പ്രതികളുടെ ശിക്ഷാവിധി: ദിലീപ് കുറ്റവിമുക്തൻ...


ശിക്ഷാവിധി അൽപ്പസമയത്തിനകം: രാമൻപിള്ളയുടെ ഓഫീസിൽ നിന്ന് പുറത്തിറങ്ങിയ ദിലീപിൽ അമിതാത്മവിശ്വാസം; പ്രതികരണം തേടിയെങ്കിലും ചിരിച്ചുകൊണ്ട് അവിടേയ്ക്ക്; എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പരിസരത്ത് കനത്ത സുരക്ഷ...


തദ്ദേശ തെരഞ്ഞെടുപ്പ്.... . ഒന്നാം ഘട്ട വിധി കുറിക്കുന്ന തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകൾക്ക് നാളെ അവധി , രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന 7 ജില്ലകളിൽ വ്യാഴാഴ്ച അവധി


തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന ഏഴു ജില്ലകളിലെ പരസ്യപ്രചാരണം അവസാനിച്ചു .... ഇന്ന് നിശബ്ദ പ്രചാരണം.... നാളെ വോട്ടർമാർ പോളിങ് ബൂത്തിലേക്ക്


ലക്ഷദ്വീപ് തീരത്ത് 65 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത: സംസ്ഥാനത്ത് പത്ത് ജില്ലകളിൽ മഴ മുന്നറിയിപ്പ്...

പ്രളയത്തിന് പിന്നാലെ മറ്റൊരു വന്‍ ദുരന്തം സേനയെ ഇറക്കി കേന്ദ്രം.. ഇടുക്കി ഡാമില്‍ സംഭവിക്കുന്നത്

16 MAY 2022 06:23 PM IST
മലയാളി വാര്‍ത്ത

കുറവന്‍മലയ്ക്കും കുറത്തിമലയ്ക്കും ഇടയിലൂടെ പാഞ്ഞൊഴുകുകയായിരുന്ന പെരിയാറിനെ പിടിച്ചുകെട്ടി തളച്ചിടുകയായിരുന്നു ഇടുക്കി അണക്കെട്ടില്‍.എന്നാൽ വേണ്ട രീതിയിലുള്ള സുരക്ഷ ഈ ഡാമുകൾക്ക് കിട്ടുന്നുണ്ടോ?ഇപ്പോൾ  പ്രളയ ഭീതി നേരിടുന്ന ഈ സാഹചര്യത്തിൽ ഇടുക്കി ഡാമിന് മറ്റൊരു ഭീഷണി കൂടി ഉയരുകയാണ്.

 

കേന്ദ്ര രഹസ്യാന്വേഷണ റിപ്പോർട്ട് പ്രകാരം ഇടുക്കിയുൾപ്പെടെയുള്ള സംസ്ഥാനത്തെ ഡാമുകൾക്ക് കനത്ത സുരക്ഷാ ഭീഷണിയുണ്ടെന്ന് വ്യക്തമാക്കുകയാണ്. വൈദ്യുതി വകുപ്പിന്റെ കീഴിലുള്ള ഡാമുകളുടെ സുരക്ഷാ ചുമതല സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിനെ ഏൽപ്പിച്ചേക്കും.

 

അണക്കെട്ടുകളുടെ സുരക്ഷ ഈ ഏജൻസിക്ക് കൈമാറാൻ വൈദ്യുത ബോർഡ് നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ നടപ്പാക്കിയിരുന്നില്ല. ഇതിനിടെയാണ് ഐബിയുടെ സുരക്ഷാ ആശങ്ക എത്തുന്നത്. ഈ സാഹചര്യത്തിൽ അണക്കെട്ടുകളിൽ സായുധ സുരക്ഷാ സേന ഉടൻ എത്താനാണഅ സാധ്യത. ഭീകരാക്രമണ ഭീഷണിക്കുള്ള സാധ്യത തിരിച്ചറിഞ്ഞാണ് ഈ നീക്കം.

 



 വൈദ്യുതി വകുപ്പിന്റെ നിർദ്ദേശ പ്രകാരം 14 വൈദ്യുതി നിലയങ്ങളെക്കുറിച്ചുള്ള സെക്യൂരിറ്റി ഓഡിറ്റ് എസ്‌ഐഎസ്എഫ് നടത്തിയിരുന്നു. സർക്കാരിന്റെ നിർദ്ദേശം ലഭിച്ചാലുടനെ സുരക്ഷ ചുമതല എസ്‌ഐഎസ്എഫിന് കൈമാറിയേക്കും. സംസ്ഥാനത്തെ ഏറ്റവും വലിയ വൈദ്യുതി നിലയങ്ങളിലൊന്നായ ഇടുക്കി ഡാമിന് മതിയായ സുരക്ഷയില്ലെന്ന് ഐബി രേഖാമൂലം സർക്കാരിനെ അറിയിച്ചിരുന്നു. അട്ടിമറിയോ സ്‌ഫോടനമോ ഉണ്ടായാൽ കനത്ത നാശനഷ്ടങ്ങളുണ്ടാകാൻ ഇടയുണ്ട്.



ഈ അടുത്ത കാലത്ത് ഇടുക്കി ജില്ലയിലെ പ്രധാനപ്പെട്ട ഡാമുകളായ ഇടുക്കി ആർച്ച് ഡാം, ചെറുത്തോണി, കല്ലാർ, ഇരട്ടയാർ, കുളമാവ്, കുളമാവ് സർജ് ഷാഫ്റ്റ്, വാഴത്തോപ്പ്, തുടങ്ങിയ ഡാമുകളിൽ എസ്‌ഐഎസ്എഫ് സുരക്ഷാ പരിശോധനകൾ നടത്തിയിരുന്നു. ഈ തന്ത്രപ്രധാനമായ ഡാമുകളിൽ 88 ആയുധധാരികളായ സുരക്ഷ ഉദ്യോഗസ്ഥരെ നിയമിക്കണമെന്നാണ് നിർദ്ദേശം. ഇടുക്കിയിലേക്ക് മാത്രം 44 പേരെ നിയമിക്കണമെന്ന് നിർദ്ദേശമുണ്ട്.



ഇതിനുംപുറമേ, കക്കാട്, സീതത്തോട്, ഇടമലയാർ, പെരിങ്ങൽകുത്ത്, ഷോളയാർ, കുറ്റ്യാടി, ബാണാസുര സാ?ഗർ, കക്കയം, ലോവർ പെരിയാർ, നേരിയമംഗലം, ചെങ്കുളം, പന്നിയാർ, പള്ളിവാസൽ എന്നീ വൈദ്യുതി നിലയങ്ങളിലും സുരക്ഷാ പരിശോധന നടന്നിരുന്നു. ഇടുക്കി, ചെറുതോണി, കുളമാവ്, ലോവർ പെരിയാർ എന്നീ പദ്ധതി പ്രദേശങ്ങളിൽ സ്വകാര്യ സുരക്ഷാ ഏജൻസികളെയാണ് ഇപ്പോൾ കരാർ അടിസ്ഥാനത്തിൽ നിയമിച്ചിരിക്കുന്നത്. ഇതുകൂടാതെ നാമമാത്രമായി പൊലീസിന്റെ സുരക്ഷയും ഈ പ്രദേശങ്ങളിലുണ്ട്. ഇവ തീർത്തും അപര്യാപ്തമാണെന്നാണ് ഐബിയുടെ കണ്ടെത്തൽ.



ഡാമുകളിൽ മിക്കവയും വനപ്രദേശങ്ങളോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ, ഭീകര സംഘടനകളുടെ ആക്രമണങ്ങൾക്കും ഭീഷണികൾക്കും സാധ്യതയുണ്ട്. കേരളത്തിന്റെ വനപ്രദേശങ്ങളിൽ മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുമുണ്ട്. വടക്കൻ ജില്ലകളിൽ പലവട്ടം മാവോയിസ്റ്റുകൾ പൊലീസുമായി ഏറ്റുമുട്ടലുകളുണ്ടായിട്ടുണ്ട്.

 

ബാണാസുര സാഗറിന് സമീപം മാവോയിസ്റ്റുകളെ പലവട്ടം പൊലീസ് തുരത്തിഓടിച്ചിട്ടുമുണ്ട്.കേരള-തമിഴ്‌നാട് അതിർത്തിയിലുള്ള മുല്ലപ്പെരിയാർ ഡാമിൽ 124 പേരടങ്ങുന്ന സുരക്ഷ സംഘമാണ് സുരക്ഷ നൽകുന്നത്. ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് ഇവിടെ സുരക്ഷ ചുമതലയുള്ളത്.



അതെ സമയം ഇടുക്കി അണക്കെട്ടിൽ സുരക്ഷ ഉറപ്പു വരുത്തുന്നതിനു പ്രവേശന കവാടത്തിൽ ഡിഎഫ്എംഡി (ഡോർ ഫ്രെയിം മെറ്റൽ ഡിറ്റക്ടർ) സ്ഥാപിച്ചു. ചെറുതോണി അണക്കെട്ടിന്റെ പ്രവേശന കവാടത്തിൽ സ്ഥാപിച്ചിരുന്ന മെറ്റൽ ഡിറ്റക്ടർ ഒരു മാസം മുൻപ് മിന്നലിൽ കേടായിരുന്നു. തകരാർ പരിഹരിക്കാൻ എറണാകുളത്തേക്കു കൊണ്ടുപോയെങ്കിലും തിരികെ എത്തിയിട്ടില്ല.



പൊലീസ് വിഐപി ഡ്യൂട്ടിക്ക് ഉപയോഗിക്കുന്ന മെറ്റൽ ഡിറ്റക്ടർ കൊണ്ട് ദേഹ പരിശോധന നടത്തിയായിരുന്നു സന്ദർശകരെ അണക്കെട്ടിലേക്ക് കടത്തിവിട്ടിരുന്നത്. എന്നാൽ ഇത്  സമയ നഷ്ടത്തിന് ഇടയാക്കിയിരുന്നു. പരിശോധനയ്ക്ക് സഞ്ചാരികൾ ഏറെ നേരം വരി നിൽക്കേണ്ടി വന്നതിനാൽ തിരക്കുള്ള സമയങ്ങളിൽ ഇത് പ്രായോഗികവുമല്ല.  തുടർന്നാണ് ആധുനിക നിലവാരത്തിലുള്ള ഡിഎഫ്എംഡി മെഷീൻ സ്ഥാപിക്കാൻ അധികൃതർ തീരുമാനിച്ചത്.



അതേ സമയം കനത്ത മഴയുടെ പശ്ചാത്തലത്തിൽ ഇടുക്കിജില്ല അതീവ ജാഗ്രതയിലാണ്. ജില്ലയിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക ദുരന്ത സാധ്യത മേഖലകളിൽ അടിയന്തരമായി ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കാൻ കലക്ടർ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി. അണക്കെട്ടുകൾക്ക് സമീപം താമസിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കാനും നദികളിലെ ജലനിരപ്പ് തുടർച്ചയായി നിരീക്ഷിക്കാനും ഡാം സുരക്ഷ, മൈനർ ഇറിഗേഷൻ എക്സി. എൻജിനീയർമാരെ ചുമതലപ്പെടുത്തി.



മഴ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ മണ്ണെടുപ്പ്, ക്വാറി തുടങ്ങിയ ഖനന പ്രവർത്തനങ്ങൾ താൽക്കാലികമായി നിരോധിച്ചിട്ടുണ്ട്. ആളുകൾ നദി മുറിച്ചുകടക്കാനോ നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.

 

തോട്ടം മേഖലയിൽ ഉരുൾപൊട്ടലിനും മരംവീണും മണ്ണിടിഞ്ഞും മറ്റും അപകടങ്ങൾക്കും സാധ്യതയുള്ളതിനാൽ ഇത്തരം മേഖലകളിൽ തൊഴിലാളികളെ പണിയെടുപ്പിക്കുന്നതും നിരോധിച്ചു. ജില്ലയിലെ ഡാമുകളിൽ ആവശ്യമായ സുരക്ഷ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി. പ്രാദേശികമായ ജല-ടൂറിസം കേന്ദ്രങ്ങൾ, കുളക്കടവുകൾ, പുഴയോരങ്ങൾ, പാറമടകൾ എന്നിവിടങ്ങളിൽ നിയന്ത്രം ഏർപ്പെടുത്തി.



അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കുന്ന‍തിനാൽ 19 വരെ കേരളത്തിൽ അതിതീവ്രമഴയ്ക്കു സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ്. അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ 5 ജില്ലകളിൽ ഇന്നു റെഡ് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട്ട്. 19 വരെ ഒറ്റപ്പെട്ട ഇടങ്ങ‍ളിൽ മിന്ന‍ലോടു കൂടിയ മഴയുണ്ടാകും.



കേരള തീര‍ത്തു നിന്ന് ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ മത്സ്യബന്ധനത്തിനു പോകാൻ പാ‍ടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നു കേരള - ലക്ഷദ്വീപ് - കർണാടക തീരങ്ങളിൽ മണിക്കൂറിൽ  40 മുതൽ 50 കിലോമീറ്റർ വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ ഇവിടങ്ങളിൽ മത്സ്യബന്ധനം പാടില്ല. നാളെ വരെ ഗൾഫ് ഓഫ് മാന്നാർ, കന്യാകുമാരി തീരം  എന്നിവിടങ്ങളിൽ  മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗ‍ത്തിൽ ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ  മത്സ്യബന്ധനം പാടില്ല.



എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഇന്നലെ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്ത് ഇന്നലെ പലയിടത്തും കനത്ത മഴ പെയ്തു.  മലയോര പ്രദേശങ്ങളിലും തീര പ്രദേശങ്ങളിലും കനത്ത ജാഗ്രതാ നിർദേശമുള്ളതിനാൽ ഇവിടേ‍ക്കുളള യാത്രകൾക്കു വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കൺട്രോൾ റൂമുകളിൽ മഴക്കെടുതികളെ‍ക്കുറിച്ച് 1077 എന്ന നമ്പ‍റിലും  വൈദ്യുതി സംബന്ധമായ പരാതികൾ 1912 എന്ന നമ്പ‍റിലും അറിയിക്കാം.  കൂടുതൽ ക്യാംപുകൾ തുടങ്ങാനും കലക്ടർമാർക്ക് നിർദേശം നൽകി. 

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാമ്മൻ ഫിലിപ് അന്തരിച്ചു... സംസ്കാരം വസതിയിലെ പ്രാർഥനയ്ക്കു ശേഷം അഞ്ചിന് ചെന്നൈ കിൽപോക് സെമിത്തേരിയിൽ.  (17 minutes ago)

എന്റെ ദൈവം, പത്തേ പത്ത് മിനിറ്റ് രാമന്പിള്ളയെ കാണാൻ ദിലീപ്...! കെട്ടിപിടിച്ച് പൊട്ടി കരഞ്ഞു ..! അടച്ചിട്ട മുറിയിൽ അവർ മാത്രം  (32 minutes ago)

ഇനി ദിലീപിന്റെ പട്ടാഭിഷേകം കണ്ടകശനി തീർന്നു രാമന്പിള്ളയുടെ വെട്ട് ,കോടതിക്ക് മുന്നിൽ മഞ്ജുവിനെ കീറി ദിലീപ്  (44 minutes ago)

മാങ്കൂട്ടത്തിലിനെ പിടിക്കാൻ പിണറായിക്ക് താത്പര്യമില്ല മനസിലുള്ളത് പ്ലാൻ ബി... സഖാവെ പണി പാളും  (55 minutes ago)

ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കായി ഡി ആർ ഡി ഒ പെയ്ഡ് ഇന്റേൺഷിപ്പ്  (1 hour ago)

കൊമ്പൻ മുല്ലയ്‌ക്കൽ ബാലകൃഷ്ണൻ ചെരിഞ്ഞു  (1 hour ago)

വ്യാപാരത്തിന്റെ തുടക്കത്തില്‍ മൂല്യത്തില്‍ 16 പൈസയുടെ ഇടിവ്  (1 hour ago)

ജീവനക്കാരന്‍ വിവാഹിതനാകുന്നതോടെ അസാധുവാകുമെന്ന് സുപ്രീംകോടതി..  (1 hour ago)

ഉണരുന്നില്ല... നിലവിളിച്ച് മക്കൾ...  (1 hour ago)

നിനക്ക് എവിടന്ന് കിട്ടി ടാ തെളിവ്...! റിപ്പോർട്ടറെ കയറി അടിച്ച് DILEEP FANS..!സുജയയുടെ കറുത്ത കോട്ടും സ്യുട്ടും കൂവി വിളിച്ച് ജനം..  (2 hours ago)

മലയാളി യുവാവ് തൂങ്ങി മരിച്ച നിലയിൽ...  (2 hours ago)

ദിലീപിന്റെ ശവം അടക്ക് നടന്നില്ല...!പ്രോസിക്യൂഷൻ ഒറ്റി ഒറ്റ വരിയിൽ തീർത്ത് ജഡ്ജി കോടതിയിൽ നടന്നത് ഇത്  (2 hours ago)

കൂട്ടബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റം തെളിഞ്ഞു: ആറ് പ്രതികൾ കുറ്റക്കാർ; ഈ മാസം 12ന് ആറ് പ്രതികളുടെ ശിക്ഷാവിധി: ദിലീപ് കുറ്റവിമുക്തൻ...  (2 hours ago)

ദിലീപ് പുല്ല് പോലെ ഇറങ്ങി വരും...!റീത്ത് വയ്ക്കാൻ വരട്ടെ അഭിഭാഷകൻ ഞെട്ടിച്ചു... പ്രോസിക്യൂഷനെ മിണ്ടിച്ചില്ല...!  (3 hours ago)

ദിലീപിന് 20 വർഷത്തെ തടവ്..?കോടതിയിലെ തെളിവുകൾ ഇത് ആ വിധി ഇതായിരിക്കും  (3 hours ago)

Malayali Vartha Recommends