എനിക്ക് ഇവിടെ പറ്റത്തില്ല അച്ഛാ... എന്നെ ഇവിടെ നിർത്തിയിട്ടു പോയാൽ പിന്നെ എന്നെ കാണത്തില്ല... എനിക്ക് പേടിയാ അച്ഛാ... ഒരു പെൺകുഞ്ഞിന്റെ നിലവിളി രാവിലെ മുതൽ കാതും മനസ്സും പൊള്ളിക്കുന്നുണ്ട്; വിവാഹം കഴിഞ്ഞ ഒൻപതാം ദിവസം ഒരു പെൺകുട്ടി ഇങ്ങനെ കരയണമെങ്കിൽ അവൾ എത്രയേറെ ക്രൂരത അനുഭവിച്ചിട്ടുണ്ടാകും; പറ്റുന്നില്ലെന്നു തോന്നിയാൽ ഇറങ്ങി പോരാനുള്ള ആത്മവിശ്വാസം നമ്മുടെ പെണ്മക്കൾക്ക് കൊടുക്കാൻ ആകുന്നില്ലെങ്കിൽ നമ്മൾ എത്ര പരാജയപ്പെട്ട മാതാപിതാക്കളാണ്; വിമർശനവുമായി സിൻസി അനിൽ

മകൾ ഒരു ബാധ്യത ആണ് എന്നു ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞു കേൾക്കുന്നത് കൊണ്ടാണ് ഇറങ്ങി പോരാൻ ആത്മവിശ്വാസം ഇല്ലാതെ ഈ പെൺകുട്ടികൾ ഒരു മുഴം കയറിൽ ജീവിതം അവസാനിപ്പിക്കുന്നത് എന്ന് ചിന്തിക്കാനുള്ള വിവേകം പലർക്കും ആയിട്ടില്ല. പറ്റുന്നില്ലെന്നു തോന്നിയാൽ ഇറങ്ങി പോരാനുള്ള ആത്മവിശ്വാസം നമ്മുടെ പെണ്മക്കൾക്ക് കൊടുക്കാൻ ആകുന്നില്ലെങ്കിൽ നമ്മൾ എത്ര പരാജയപ്പെട്ട മാതാപിതാക്കൾ ആണെന്ന വിമർശനവുമായി സിൻസി അനിൽ .
ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;എനിക്ക് ഇവിടെ പറ്റത്തില്ല അച്ഛാ... എന്നെ ഇവിടെ നിർത്തിയിട്ടു പോയാൽ പിന്നെ എന്നെ കാണത്തില്ല... എനിക്ക് പേടിയാ അച്ഛാ... ഒരു പെൺകുഞ്ഞിന്റെ നിലവിളി രാവിലെ മുതൽ കാതും മനസ്സും പൊള്ളിക്കുന്നുണ്ട്... വിവാഹം കഴിഞ്ഞ ഒൻപതാം ദിവസം ഒരു പെൺകുട്ടി ഇങ്ങനെ കരയണമെങ്കിൽ അവൾ എത്രയേറെ ക്രൂരത അനുഭവിച്ചിട്ടുണ്ടാകും... അവൾ ഇന്ന് ജീവിച്ചിരിപ്പില്ല.. കൊന്നതോ മരിച്ചതോ എന്ന് വ്യക്തമല്ല...
വിധി വരാൻ ഒരു ദിവസം ബാക്കി നിൽക്കേ ആണ് അവളുടെ നിലവിളി ശ്വാസം മുട്ടിക്കുന്നത്... ഇപ്പോഴും വിസ്മയമാർ ജനിച്ചു കൊണ്ടേ ഇരിക്കുന്നു... സ്ത്രീധനം മോഹിച്ചു വിവാഹം കച്ചവടമാക്കിയ ക്രൂരൻമാരുടെ കൈകകളിലേക്ക് അറിഞ്ഞും അറിയാതെയും എറിയപ്പെടുന്ന പെൺകുഞ്ഞുങ്ങൾ... എന്നാണ് ഇതിനൊരു അവസാനം ഉണ്ടാവുക???? പറ്റുന്നില്ലെന്നു തോന്നിയാൽ ഇറങ്ങി പോരാനുള്ള ആത്മവിശ്വാസം നമ്മുടെ പെണ്മക്കൾക്ക് കൊടുക്കാൻ ആകുന്നില്ലെങ്കിൽ നമ്മൾ എത്ര പരാജയപ്പെട്ട മാതാപിതാക്കൾ ആണ്...????
പെണ്ണിനെ പഠിപ്പിച്ചിട്ട് എന്തിനാണ്... വല്ലവനും പണി എടുത്തു കാശ് ഉണ്ടാക്കി കൊടുക്കാൻ അല്ലെ.. അവളുടെ പഠിപ്പ് നിർത്താം.. കെട്ടിച്ചു വിടാം.. ചെക്കനെ പഠിപ്പിച്ചാൽ നമുക്ക് ഉതകും എന്ന് കരുതുന്ന മാതാപിതാക്കൾ ഇപ്പോഴും നമുക്ക് ചുറ്റും ഇപ്പോഴുമുണ്ട്... ഇത്തരത്തിൽ മകൾ ഒരു ബാധ്യത ആണ് എന്നു ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞു കേൾക്കുന്നത് കൊണ്ടാണ് ഇറങ്ങി പോരാൻ ആത്മവിശ്വാസം ഇല്ലാതെ ഈ പെൺകുട്ടികൾ ഒരു മുഴം കയറിൽ ജീവിതം അവസാനിപ്പിക്കുന്നത് എന്ന് ചിന്തിക്കാനുള്ള വിവേകം പലർക്കും ആയിട്ടില്ല...
അവർക്കു സ്ത്രീധനമുണ്ടക്കുന്നതിനെ കുറിച്ചു തല പുകയ്ക്കാതെ അവർക്കു വേണ്ടത്ര വിദ്യാഭ്യാസം നൽകി സ്ഥിര വരുമാനമുള്ള ഒരു തൊഴിൽ സമ്പാദിക്കാൻ എങ്ങനെ അവരെ സഹായിക്കാമെന്നു ചിന്തിച്ചു തല പുകയ്ക്കൂ മാതാപിതാക്കളെ... പെൺകുഞ്ഞുങ്ങളെ... സ്വപ്നം കാണുന്ന ജീവിതമായിരിക്കില്ല മുന്നിൽ എത്തി കിട്ടുന്നത്!!! ഏതു വീഴ്ചകളിലും നമുക്ക് തല ഉയർത്തി നിൽക്കാനാകുന്നത് ഒരു തൊഴിൽ ഉണ്ടെങ്കിൽ മാത്രമാണ്... ആദ്യം അത് സമ്പാദിക്കുക...
എന്നിട്ട് വേണമെന്ന് തോന്നുന്നെങ്കിൽ മാത്രം അനുയോജ്യനായ പങ്കാളിയെ നിങ്ങൾ തന്നെ കണ്ടെത്തുക... ജീവിക്കുക .... ഇനിയും വിസ്മയമാർ ഉണ്ടാകാതിരിക്കട്ടെ... നാളത്തെ പുലരി നൽകുന്നത് അവൾക്കുള്ള നീതിയാകട്ടെ..... എന്ന് ഇതേ അവസ്ഥയിലൂടെ കടന്നു പോയപ്പോൾ അപ്പനും അമ്മയും കൈ പിടിക്കാൻ കൂടെ ഉണ്ടായിരുന്നത് കൊണ്ട് ഇപ്പോഴും ജീവിച്ചിരിക്കുന്ന ഒരു മകൾ... ഒപ്പ്.
https://www.facebook.com/Malayalivartha