കോട്ടയത്ത് അമ്മയും മകളും തമ്മില്‍ വാക്കുതര്‍ക്കം പതിവ്... തര്‍ക്കം രൂക്ഷമായതോടെ മകള്‍ വെട്ടികത്തിയെടുത്ത് മുഖത്തും തലയിലും വെട്ടി, മാനസികരോഗിയായ മകളെ പോലീസ് കസ്റ്റഡിയിലെടുത്തു

കോട്ടയത്ത് അമ്മയും മകളും തമ്മില്‍ വാക്കുതര്‍ക്കം പതിവ്... തര്‍ക്കം രൂക്ഷമായതോടെ മകള്‍ വെട്ടികത്തിയെടുത്ത് മുഖത്തും തലയിലും വെട്ടി, മാനസികരോഗിയായ മകളെ പോലീസ് കസ്റ്റഡിയിലെടുത്തു.
പാദുവ താന്നിക്കത്തടത്തില്‍ ശാന്ത ബാലകൃഷ്ണന്‍ (65) ആണ് മകളുടെ വെട്ടേറ്റു ദാരുണമായി കൊല്ലപ്പെട്ടത്. വാക്കുതര്‍ക്കത്തിനിടെ വീട്ടിലിരുന്ന വെട്ടുകത്തി എടുത്ത് മകള്‍ രാജേശ്വരി ശാന്തയെ വെട്ടിക്കൊല്ലുകയായിരുന്നു.
നാല്‍പ്പതുകാരിയായ മകള്‍ രാജേശ്വരിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിശദമായ അന്വേഷണം നടത്തിയ ശേഷം കൂടുതല്‍ നടപടികള്‍ എടുക്കാന്‍ ആണ് പൊലീസ് തീരുമാനിച്ചിരുക്കുന്നത്.
ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. അമ്മയും മകളും തമ്മില്‍ വാക്കുതര്‍ക്കം പതിവായിരുന്നു. ഉച്ചയ്ക്ക് രൂക്ഷമായ വാക്കുതര്‍ക്കത്തിനൊടുവില്‍ മകള്‍ വാക്കത്തികൊണ്ട് ശാന്തയെ വെട്ടുകയായിരുന്നു. രാജേശ്വരി കാലങ്ങളായി മാനസിക രോഗത്തിന് ചികിത്സ തേടിയതായി പൊലീസ് കണ്ടെത്തി. . ബന്ധുക്കളില്‍ നിന്നും ആണ് രാജേശ്വരി മാനസിക രോഗിയാണ് എന്ന വിവരം പൊലീസിനു ലഭിക്കുന്നത്. ഇക്കാര്യങ്ങളെല്ലാം പരിശോധിച്ച ശേഷമായിരിക്കും തുടര്‍ നടപടി ഉണ്ടാക്കുക എന്ന് അയര്‍ക്കുന്നം പൊലീസ് വ്യക്തമാക്കി.
തലയിലും മുഖത്തും വെട്ടേറ്റ ശാന്ത സമീപത്ത് താമസിക്കുന്ന മകന്റെ സഹായത്തിനായി പുറത്തേക്കോടി. ഇത് കണ്ട് അയല്‍വാസികള്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. ശാന്തയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രാജേശ്വരിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
നാലു മക്കളുടെ അമ്മയാണ് ശാന്ത ബാലകൃഷ്ണന്‍. ഒരു മകനും ഭാര്യയും ഈ വീട്ടില്‍ തന്നെയാണ് താമസം. മകന്‍ ഷാപ്പിലെ ജീവനക്കാരനാണ്. മരുമകള്‍ ആശുപത്രിയില്‍ ആണ് ജോലി ചെയ്യുന്നത്. ഇരുവരും ജോലിക്ക് പോയ ശേഷം ശാന്തയും മകള്‍ രാജേശ്വരിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
മാനസിക രോഗിയായ രാജേശ്വരി ഇടയ്ക്കിടയ്ക്ക് വീട്ടില്‍ വഴക്കുണ്ടാക്കുന്ന സാഹചര്യം ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. ഇന്ന് ഉച്ചയ്ക്കു ശേഷവും വഴക്കുണ്ടായി എന്നാണ് വിവരം. വെട്ടേറ്റ് വീടിനു പുറത്തു കിടക്കുന്ന ശാന്തയെ സമീപവാസി കാണുകയായിരുന്നു. ഇയാളാണ് ശാന്തയെ പാല ആശുപത്രിയിലെത്തിച്ചത്.
ഡോക്ടര്‍മാരുടെ പരിശോധനയില്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ ശാന്ത മരിച്ചതായാണ് വിവരം. തുടര്‍ന്ന് വീട്ടില്‍ നിന്ന് രാജേശ്വരിയെ പൊലീസ് അറസ്റ്റ് ചെയ്തു. അമ്മ ശാന്തയെ വെട്ടാന്‍ ഉപയോഗിച്ച കത്തിയും പൊലീസ് കണ്ടെത്തി. രാജേശ്വരിക്ക് മാനസികരോഗം ഉണ്ടായിരുന്നുവെങ്കിലും പൊതുവേ ശാന്ത പ്രകൃതക്കാരിയായിരുന്നവെന്നാണ് നാട്ടുകാരുടെ അനുഭവം. വഴക്കുണ്ടാക്കുന്ന സമയത്ത് അക്രമാസക്തം ആകുന്ന സംഭവം നേരത്തെയും ഉണ്ടായിട്ടുണ്ടെന്ന് ബന്ധുക്കള്‍.
" f
https://www.facebook.com/Malayalivartha


























