Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

എന്‍എസ്എസ് നേതൃത്വം പറഞ്ഞാല്‍ നായര്‍ സമുദായ അംഗങ്ങള്‍ കേള്‍ക്കില്ലെന്ന എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്റെ അഭിപ്രായത്തിനുള്ള മറുപടി അടുത്ത തിരഞ്ഞെടുപ്പില്‍ ലഭിക്കുമെന്നു ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍

04 FEBRUARY 2019 09:47 AM IST
മലയാളി വാര്‍ത്ത

എന്‍എസ്എസ് നേതൃത്വം പറഞ്ഞാല്‍ നായര്‍ സമുദായ അംഗങ്ങള്‍ കേള്‍ക്കില്ലെന്ന എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്റെ അഭിപ്രായത്തിനുള്ള മറുപടി അടുത്ത തിരഞ്ഞെടുപ്പില്‍ ലഭിക്കുമെന്നു ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. സുകുമാരന്‍ നായരെ ചൊറിഞ്ഞു വീണ്ടും വീണ്ടും പണി വാങ്ങി കൂട്ടുകയാണ് പാര്‍ട്ടിയും നേതാക്കളും.

നായര്‍ സര്‍വീസ് സൊസൈറ്റി പറഞ്ഞാല്‍ ആരും കേള്‍ക്കില്ലെന്നാണ് കമ്മ്യൂണിസ്റ്റ് നേതാക്കളുടെ അഭിപ്രായം. അത് ഉടന്‍ തിരുത്തപ്പെടുമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍. ഇങ്ങനെ പറഞ്ഞവര്‍ക്ക് എന്‍എസ്എസിനെക്കുറിച്ച് ഒന്നുകില്‍ അറിയില്ല. അല്ലെങ്കില്‍ രാഷ്ട്രീയലാഭം വച്ചുകൊണ്ടു പറഞ്ഞതാണ്. സംസ്‌ക്കാരമുള്ള മുഖ്യമന്ത്രിയോ മന്ത്രിമാരോ ഇവിടെ ഉണ്ടോ. അവരുടെ ഭാഷ തന്നെ അതിനുദാഹരണമാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

എന്‍എസ്എസ് ചങ്ങനാശേരി താലൂക്ക് യൂണിയന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഭാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എന്‍എസ്എസിനെ നവോത്ഥാനം പഠിപ്പിക്കാനാണ് ഇക്കൂട്ടര്‍ ഇപ്പോള്‍ ഇറങ്ങിയിരിക്കുന്നത്. ഈ കമ്മ്യുണിസ്റ്റ് നേതാക്കള്‍ ജനിക്കുന്നതിന് മുമ്പ് സമുദായാചാര്യന്‍ മന്നത്ത് പദ്മനാഭന്‍ അടിത്തറയിട്ട പ്രസ്ഥാനമാണിത്. ശബരിമല യുവതീപ്രവേശനവും നവോത്ഥാനവുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു. നട്ടെല്ലുള്ള പ്രസ്ഥാനമായതിനാലാണു ശബരിമല പ്രശ്‌നത്തില്‍ ആചാരസംരക്ഷണത്തിനായി വിശ്വാസികള്‍ക്കൊപ്പം നില കൊള്ളാന്‍ എന്‍എസ്എസ് തീരുമാനിച്ചത്. സാമുഹിക നീതിക്കു വേണ്ടിയാണു സാമ്പത്തിക സംവരണം. അതിനായി എന്‍എസ്എസ് ആരുടെയും മുന്നില്‍ കൈനീട്ടുകയോ കാലു പിടിക്കുകയോ ചെയ്തിട്ടില്ല. അര്‍!ഹതയില്ലാത്ത ഒന്നും എന്‍എസ്എസ് സ്വീകരിച്ചിട്ടില്ല. സ്വീകരിക്കുകയുമില്ല. കേരളത്തില്‍ എന്തെങ്കിലും നവോത്ഥാനം നടന്നിട്ടുണ്ടെങ്കില്‍ അതില്‍ മന്നത്തു പത്മനാഭനും എന്‍എസ്എസും നേതൃത്വം വഹിച്ചിട്ടുണ്ട്. എന്‍എസ്എസിനെ നവോത്ഥാനം പഠിപ്പിക്കാനാണ് ഇക്കൂട്ടര്‍ ഇപ്പോള്‍ ഇറങ്ങിയിരിക്കുന്നത്. അവര്‍ ജനിക്കുന്നതിന് മുന്‍പ് സമുദായാചാര്യന്‍ മന്നത്ത് പത്‌നാഭന്‍ അടിത്തറയിട്ടു വളര്‍ത്തിയ പ്രസ്ഥാനമാണ് എന്‍എസ്എസ്.


ശബരിമല യുവതീപ്രവേശനവിധി ഇടത് സര്‍ക്കാര്‍ ചോദിച്ചുവാങ്ങിയതാണ്. ഇത് ഹൈന്ദവരുടെ ഈശ്വരവിശ്വാസം ഇല്ലാതാക്കാനും ക്ഷേത്രങ്ങള്‍ നശിപ്പിക്കുന്നതിന് വേണ്ടിയാണെന്നും സുകുമാരന്‍നായര്‍ പറഞ്ഞു. ശബരിമലവിഷയത്തിലും സാമ്പത്തികസംവരണ വിഷയത്തിലും എന്‍എസ്എസ്സിന് ഒരു നിലപാടേയുള്ളു. എസ്എന്‍ഡിപിയോട് ബഹുമാനമാണ്. സംഘടന ഏതെന്നുള്ളതല്ല അത് നയിക്കുന്നവരുടെ നയമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല പുനഃപരിശോധന ഹര്‍!ജി സുപ്രീംകോടതി പരിഗണിക്കുന്ന ബുധനാഴ്ച സമീപത്തെ ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകളും വഴിപാടുകളും വിശ്വാസികള്‍ നടത്തണമെന്നു ജി. സുകുമാരന്‍ നായര്‍ അഭ്യര്‍ഥിച്ചു. ശബരിമല യുവതീപ്രവേശ വിധി ഇടതു സര്‍ക്കാര്‍ ചോദിച്ചു വാങ്ങിയതാണ്. ഹൈന്ദവരുടെ ഈശ്വരവിശ്വാസം ഇല്ലാതാക്കി ക്ഷേത്രങ്ങള്‍ നശിപ്പിക്കാന്‍ വേണ്ടിയാണിത്. വിധിപ്പകര്‍പ്പ് ലഭിക്കുന്നതിനു മുന്‍പ് വിധി നടപ്പാക്കുമെന്നു പറഞ്ഞത് ഇതിന്റെ തെളിവാണ്. ശബരിമല, സാമ്പത്തിക സംവരണം എന്നീ വിഷയങ്ങളില്‍ എന്‍എസ്എസിന് ഒരു നിലപാടേയുള്ളു. സമാധാനപരമായ മാര്‍ഗത്തിലൂടെയാണ് നായര്‍ സര്‍വീസ് സൊസൈറ്റി ഈ വിഷയങ്ങളെ സമീപിക്കുന്നത്. എസ്എന്‍ഡിപി ഉള്‍പ്പെടെയുളള എല്ലാ സംഘടനകളോടും എന്‍എസ്എസിനു ബഹുമാനമാണ്. എന്നാല്‍ നയിക്കുന്നവരുടെ നയമാണു പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു

ശബരിമല പുനഃപരിശോധനാ ഹര്‍ജി പരിഗണിക്കുന്ന ആറിന് വിശ്വാസികള്‍ സമീപത്തെ ക്ഷേത്രങ്ങളിലെത്തി യഥാശക്തി വഴിപാടുകള്‍ നടത്തി പ്രാര്‍ഥനാനിരതരായിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (1 hour ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (1 hour ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (2 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (2 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (2 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (2 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (2 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (3 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (4 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (4 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (4 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (7 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (7 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (7 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (7 hours ago)

Malayali Vartha Recommends