Widgets Magazine
24
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗൾഫിലെ സിഐഎ കേന്ദ്രങ്ങളിൽ അടുത്തിടെ നടന്ന ഇറാനിയൻ ഡ്രോൺ ആക്രമണം..റഷ്യയ്ക്ക് പങ്കുണ്ടോ..? അമേരിക്ക അന്വേഷണം തുടങ്ങി..മോസ്‌കോ പ്രത്യേകമായി സഹായം നല്‍കിയിരുന്നോ..?


തെക്കൻ ഗുജറാത്തിലും മഹാരാഷ്ട്രയിലും മഴ കനത്തു.. കേരളത്തിൽ നിന്നുളള ട്രെയിനുകൾ വഴിതിരിച്ചുവിടുന്നു..ആറു ട്രെയിനുകൾ പൂർണമായും നിരവധി സർവീസുകൾ ഭാഗികമായും റദ്ദാക്കി..


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത..കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട്.. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്‌ക്കും സാധ്യത..


സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’..ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്..


മുന്‍ ഡി വൈ എഫ് ഐ ജില്ലാ നേതാവിന്റെ ചെമ്മീന്‍ ഷെഡിന് തീയിട്ടു..എംഎല്‍എ വി കുഞ്ഞികൃഷ്ണനെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അനുകൂലിച്ച നേതാവ്..

ടെക്സ്റ്റയില്‍സ് ഉടമയായ പ്രവാസിയെ ചതിച്ച് 1.04 കോടി രൂപ വഞ്ചിച്ചെടുത്ത സോളാര്‍ തട്ടിപ്പ് കേസ് : നടി ശാലു മേനോനെതിരെ വിചാരണ തുടങ്ങി,11 സാക്ഷികളെ വിസ്തരിച്ചു, 16 രേഖകള്‍ തെളിവില്‍ സ്വീകരിച്ചു, 3 സാക്ഷികള്‍ ജൂണ്‍ 1 ന് ഹാജരാകണം, ഒന്നാം പ്രതി ബിജു രാധാകൃഷ്ണനെ 3 വര്‍ഷം തടവിനും 10,000 രൂപ പിഴയൊടുക്കാനും 2020 ല്‍ ശിക്ഷിച്ചിരുന്നു, കേന്ദ്ര സര്‍ക്കാരിന്റെ ഊര്‍ജ മന്ത്രാലയത്തിലെ പ്രിന്‍സിപ്പല്‍ ഉപദേഷ്ടാവാണെന്ന് ആള്‍മാറാട്ടം നടത്തിയായിരുന്നു ബിജു രാധാകൃഷ്ണന്‍ ഇരകളെ വഞ്ചിച്ചത്

25 MAY 2022 09:12 AM IST
മലയാളി വാര്‍ത്ത

കെ എസ് ഇ ബിയുടെ ഷോക്കടിപ്പിക്കുന്ന വൈദ്യുതി ബില്ലില്‍ നിന്ന് രക്ഷ നേടാന്‍ സോളാര്‍ പാനലും തമിഴ്‌നാട്ടില്‍ വിന്‍ഡ് മില്ലും സ്ഥാപിച്ചു നല്‍കാമെന്ന് വിശ്വസിപ്പിച്ച് ടെക്സ്റ്റയില്‍ ഉടമയായ പ്രവാസിയെ കബളിപ്പിച്ച് 1.04 കോടി രൂപ വഞ്ചിച്ചെടുത്ത കേസില്‍ ചലച്ചിത്ര താരം ശാലു മേനോനെതിരെ വിചാരണ തുടങ്ങി.

തിരുവനന്തപുരം മൂന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതിയാണ് പ്രതികളെ വിചാരണ ചെയ്യുന്നത്. രണ്ടും മൂന്നും പ്രതികളായ ചലച്ചിത്ര - ടീ വി സീരിയല്‍ നടി ശാലു മേനോനും മാതാവുമാണ് വിചാരണ നേരിടുന്നത് . പ്രോസിക്യൂഷന്‍ ഭാഗത്തേക്ക്11 സാക്ഷികളെ വിസ്തരിക്കുകയും 16 രേഖകള്‍ കോടതി അക്കമിട്ട് തെളിവില്‍ സ്വീകരിക്കുകയും ചെയ്തു. 3 സാക്ഷികള്‍ ജൂണ്‍ 1 ന് ഹാജരാകാനും മജിസ്‌ട്രേട്ട് അഭിനിമോള്‍ രാജേന്ദ്രന്‍ ഉത്തരവിട്ടു:


ഇതേ കേസില്‍ കുറ്റസമ്മതം നടത്തിയ ഒന്നാം പ്രതി ബിജു രാധാകൃഷ്ണനെ 3 വര്‍ഷം തടവിനും 10,000 രൂപ പിഴയൊടുക്കാനും 2020 ഒക്ടോബര്‍ 21 ന് കോടതി ശിക്ഷിച്ചിരുന്നു. ഗൂഢാലോചനക്കുറ്റത്തിന് 6 മാസം തടവ് , ട്രസ്റ്റ് ലംഘനത്തിന് 3 വര്‍ഷം , വഞ്ചനക്ക് 3 വര്‍ഷവും 5,000 രൂപ പിഴയും , വ്യാജരേഖ അസ്സല്‍ പോലെ ഉപയോഗിച്ചതിന് 2 വര്‍ഷവും 5,000 രൂപ പിഴയും ശിക്ഷ വിധിച്ചെങ്കിലും ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതിയെന്ന് വിധിന്യായത്തില്‍ പരാമര്‍ശിച്ചിട്ടുള്ളതിനാല്‍ 3 വര്‍ഷം തടവനുഭവിക്കുകയും 10,000 രൂപ പിഴ ഒടുക്കുകയും ചെയ്യണം.


ഒന്നാം പ്രതിക്കെതിരായ കേസ് തീര്‍ന്നതിനാല്‍ രണ്ടും മൂന്നും പ്രതികള്‍ക്കെതിരായ കേസ് റീ ഫയല്‍ ചെയ്താണ് വിചാരണ തുടങ്ങിയത്.

 


പരാതിക്കാരനും പ്രവാസിയുമായ റാസിക് അലിയാണ് പ്രോസിക്യൂഷന്‍ ഭാഗം ഒന്നാം സാക്ഷി. പ്രതികളുടെ ക്രിമിനല്‍ റിവിഷന്‍ ഹര്‍ജിയില്‍ കേസിന്റെ വിചാരണ വിലക്കിക്കൊണ്ടുണ്ടായിരുന്ന ഹൈക്കോടതി സ്റ്റേ നീക്കം ചെയ്തതിന്റെ വെളിച്ചത്തിലാണ് വിചാരണക്കോടതി കേസ് വിചാരണ ആരംഭിച്ചത്.

2013 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്വിസ് സോളാര്‍ ടെക്‌നോളജീസ് എന്ന കമ്പനിയുടെ നടത്തിപ്പുകാരായ ഡോ. ആര്‍.ബി. നായരെന്ന ബിജു രാധാകൃഷ്ണന്‍ , സിനിമാ-സീരിയല്‍ താരം ശാലു മേനോന്‍ എന്ന ശാലു വേണുഗോപാല്‍ , ശാലുവിന്റെ മാതാവ് കലാ ദേവി എന്നിവരാണ് വഞ്ചനാ കേസിലെ 1 മുതല്‍ 3 വരെയുള്ള പ്രതികള്‍.

 

സംസ്ഥാന വിദ്യുച്ഛക്തി ബോര്‍ഡിന്റെ വൈദ്യുതി ബില്‍ ലാഭിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് സോളാര്‍ വൈദ്യുതിയുടെ പേരില്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയ പ്രവാസിയായ റാസിഖ് അലിയില്‍ നിന്നും 1,04,60,000 രൂപ പണമായും ചെക്ക് ലീഫായും കൈപ്പറ്റിയാണ് സോളാര്‍ തട്ടിപ്പിനിരയാക്കിയത്.


കെ എസ് ഇ ബിയുടെ അമിത വൈദ്യുതി ബില്‍ നിരക്കില്‍ നിന്ന് മുക്തി നേടുന്നതിന് വൈദ്യുതി പുതുക്കി ഉപയോഗിക്കാവുന്ന സോളാര്‍ പാനലും വിന്‍ഡ്മില്ലുകളും സ്ഥാപിച്ചു നല്‍കാമെന്ന് പറഞ്ഞ് പത്രപ്പരസ്യം നല്‍കിയാണ് പ്രതികള്‍ തട്ടിപ്പിന് കളമൊരുക്കിയത്. പരസ്യത്തില്‍ ആകൃഷ്ടനായ പ്രവാസി പരസ്യത്തില്‍ കൊടുത്ത ഫോണ്‍ നമ്പരില്‍ വിളിച്ചു. കൂടിക്കാഴ്ചക്ക് മുന്‍ കൂട്ടി തീയതിയും സമയവും നിശ്ചയിച്ച് പ്രതികള്‍ പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി പ്രേരിപ്പിച്ച് സോളാര്‍ പാനലും തമിഴ്‌നാട്ടില്‍ വിന്‍ഡ് മില്ലുകളും സ്ഥാപിച്ചു നല്‍കാമെന്നും വിശ്വസിപ്പിച്ച് 1, 04 , 60,000 രൂപ വഞ്ചിച്ചെടുത്തുവെന്നാണ് കേസ്. താന്‍ കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ഊര്‍ജമന്ത്രാലയത്തിലെ മുഖ്യ ഉപദേഷ്ടാവാണെന്നും തനിക്ക് കേന്ദ്ര ധനകാര്യ മന്ത്രിയുമായി അടുത്ത ബന്ധമുളളതായും ബിജു അവകാശപ്പെട്ടതായും അലി പോലീസിന് മൊഴി നല്‍കി. പിന്നീടാണ് താന്‍ വഞ്ചിക്കപ്പെട്ടതായി തിരിച്ചറിഞ്ഞത്. താന്‍ നടത്തിയ അന്വേഷണത്തില്‍ ബിജു രാധാകൃഷ്ണന്‍ ഓഫീസ് പൂട്ടി മുങ്ങിയതായി വെളിപ്പെട്ടതായും ആരോപിച്ചു.



പ്രവാസിയുടെ പരാതിയില്‍ തമ്പാനൂര്‍ പോലീസ് 2013 ല്‍ രജിസ്റ്റര്‍ ചെയ്ത കേസ് സോളാര്‍ തട്ടിപ്പു കേസുകള്‍ അന്വേഷിക്കാനായി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം ഏറ്റെടുക്കുകയായിരുന്നു. 2013 നവംബര്‍ 30 ന് കുറ്റപത്രം സമര്‍പ്പിച്ചു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 406 ( വിശ്വാസ ലംഘനം ) , 419 ( ചതിക്കുന്നതിലേക്കായുള്ള ആള്‍മാറാട്ടം ) , 420 ( ചതിക്കുകയും ചതിക്കപ്പെട്ടയാളെ വഞ്ചനാപരമായി പ്രേരിപ്പിച്ചും കബളിപ്പിച്ചും പണം വാങ്ങുകയും ചെയ്യല്‍ ) , 471 ( വ്യാജ നിര്‍മ്മിത രേഖകള്‍ അസ്സല്‍ പോലെ ഉപയോഗിക്കല്‍ ) , 212 ( കുറ്റക്കാര്‍ക്ക് അഭയം കൊടുത്ത് ഒളിവില്‍ പാര്‍പ്പിക്കല്‍ ) , 34 ( കൂട്ടായ്മ ) എന്നീ കുറ്റങ്ങളാണ് വിചാരണക്ക് മുന്നോടിയായി പ്രതികള്‍ക്ക് മേല്‍ കോടതി ചുമത്തിയിട്ടുള്ളത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബാറിലെ തീവയ്പില്‍ രണ്ടു പേര്‍ മരിച്ച സംഭവം; സാക്ഷിയായ യുവാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി  (5 hours ago)

ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം: ഒന്നാം പ്രതി ഡോ. എം.കെ. റാമിനെ അറസ്റ്റ് ചെയ്യാന്‍ അനുമതി  (5 hours ago)

സംസ്ഥാനത്ത് ആവശ്യമായ അളവില്‍ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യം ഉണ്ടായാല്‍ ഇന്നും നിയന്ത്രണം ഉണ്ടാകും  (8 hours ago)

പി കെ കാളന്‍ ഭവന പദ്ധതി ക്രമക്കേടില്‍ അടിയന്തിര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെഎം ഷാജി  (8 hours ago)

യുവജനങ്ങളുടെ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യവുമായി മമ്മൂട്ടി  (8 hours ago)

കൊല്ലത്ത് മകളുടെ മൃതദേഹം കായലില്‍ കണ്ടെത്തിയതിന് പിന്നാലെ അമ്മയും മരിച്ചു  (9 hours ago)

ഒരു യുഗം അവസാനിക്കുന്നു;സെൻസർ പ്രതിസന്ധികളും ലീക്ക് വിവാദങ്ങളും മറികടന്ന് 'ജനനായകൻ'; അഡ്വാൻസ് ബുക്കിങ്ങിൽ നേടിയത് കോടികൾ!  (11 hours ago)

ഓപ്പറേഷൻ തൂഫാൻ ദ നാർക്കോ ഹണ്ടിനെ പിന്തുണച്ച് യുവജനത; കേരളത്തിലെ വിദ്യാർത്ഥി യുവജനസംഘടനകളുടെ ഏകോപിതമായ പ്രവർത്തനത്തിലൂടെ ഓപ്പറേഷൻ തൂഫാന്റെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തവും വ്യാപകവുമാക്കുമെന്ന് രമേശ് ചെന്നി  (11 hours ago)

കാരിക്കാമുറി ഷണ്മുഖമായി മമ്മൂട്ടി; രഞ്ജിത്തിന്റെ ലോ ആൻഡ് ഓർഡർ സെപ്റ്റംബർ 4-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് പുതിയ പോസ്റ്റർ!!!!  (11 hours ago)

സുര്യയുടെ ജന്മദിനത്തിൽ ആ സമ്മാനം; വിശ്വനാഥൻ ആന്റ് സൺസിന്റെ രണ്ടാമത്തെ പ്രൊമോ ഗാനം പുറത്തുവിട്ടു  (11 hours ago)

CIA sites in Gulf ഗള്‍ഫില്‍ ശരിക്കും ആക്രമണം നടത്തിയത് റഷ്യ?  (11 hours ago)

മന്ത്രിസഭാ ഉപസമിതിയുടെ പേരിൽ കേന്ദ്രത്തിന് കത്തയക്കാനുള്ള പുതിയ നീക്കം വിദ്യാഭ്യാസ മേഖലയിലെ കാവിവൽക്കരണത്തിന് വഴിതെളിക്കലാണ്; ആരോപണവുമായി മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി  (11 hours ago)

കേരളത്തിൽ നിന്നുളള ട്രെയിനുകൾ വഴിതിരിച്ചുവിടുന്നു;  (11 hours ago)

'ഓപ്പറേഷന്‍ തൂഫാന്‍' അടുത്തഘട്ടത്തിലേക്ക്; ആഭ്യന്തരവകുപ്പിനൊപ്പം കൈകോര്‍ക്കാന്‍ ആരോഗ്യരംഗത്തെ വിവിധ സംഘടനകൾ രംഗത്ത്  (12 hours ago)

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത;  (12 hours ago)

Malayali Vartha Recommends