'സ്വാമിയേ ശരണമയ്യപ്പാ എന്നു വിളിച്ച അച്ഛൻ്റെ തോളിൽ ഇരുന്നത് പെരിയ ക്രൈം. ഉടനെ മത സ്പർദ്ധ ഇളക്കിവിട്ടുവെന്നതിൻ്റെ പേരിൽ കേസ്; അറസ്റ്റ്! ഇവിടെ മതതീവ്രവാദിയുടെ തോളിലിരുന്ന് ചെറുക്കൻ കൊലവിളി നടത്തുകയാണ്. തെരുവിൽ പരസ്യമായി. അതേറ്റു വിളിക്കുന്ന നൂറു കണക്കിന് ആൾക്കാർ...' അഞ്ചു പാർവതി പ്രഭീഷ് കുറിക്കുന്നു

വലിയ വിവാദനകൾക്ക് വഴിവച്ച പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടയില്‍ ഹിന്ദു, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കെതിരെ കൊലവിളി നടത്തിയ കുട്ടിയെ കണ്ടെത്താന്‍ സാധിക്കാതെ കേരളാ പോലീസ്. കേസ് രജിസ്റ്റര്‍ ചെയ്ത് മൂന്നുദിവസം പിന്നിട്ടിട്ടും പോലീസ് ഇരുട്ടില്‍ തപ്പുകയാണ്. കുട്ടിയെ ചുമലില്‍ ഏറ്റി നടന്ന ഈരാറ്റുപേട്ട സ്വദേശി അന്‍സാറിനെ ചോദ്യം ചെയ്‌തെങ്കിലും വിവിരങ്ങള്‍ ഒന്നും ലഭിച്ചില്ലായെന്നാണ് പോലീസ് ഭാഷ്യം. ഇതിനെതിരെ നിരവധിപേരാണ് രംഗത്ത് എത്തിയിരിക്കുന്നത്.
'സ്വാമിയേ ശരണമയ്യപ്പാ എന്നു വിളിച്ച അച്ഛൻ്റെ തോളിൽ ഇരുന്നത് പെരിയ ക്രൈം. ഉടനെ മത സ്പർദ്ധ ഇളക്കിവിട്ടുവെന്നതിൻ്റെ പേരിൽ കേസ്; അറസ്റ്റ്! നാമജപഘോഷയാത്രയിൽ പങ്കെടുത്തവരെയെല്ലാം സംസ്ഥാന ദ്രോഹികളാക്കി മാറ്റി രായ്ക്കുരാമാനം വീട് കയറി അറസ്റ്റ്, ഫേസ് ഡിറ്റക്ടർ എന്തെല്ലാം പുകിൽ! ഇവിടെ മതതീവ്രവാദിയുടെ തോളിലിരുന്ന് ചെറുക്കൻ കൊലവിളി നടത്തുകയാണ്. തെരുവിൽ പരസ്യമായി. അതേറ്റു വിളിക്കുന്ന നൂറു കണക്കിന് ആൾക്കാർ' എന്ന് കുറിക്കുകയാണ് അഞ്ചു പാർവതി പ്രഭീഷ്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
സ്വാമിയേ ശരണമയ്യപ്പാ എന്നു വിളിച്ച അച്ഛൻ്റെ തോളിൽ ഇരുന്നത് പെരിയ ക്രൈം. ഉടനെ മത സ്പർദ്ധ ഇളക്കിവിട്ടുവെന്നതിൻ്റെ പേരിൽ കേസ്; അറസ്റ്റ്!
നാമജപഘോഷയാത്രയിൽ പങ്കെടുത്തവരെയെല്ലാം സംസ്ഥാന ദ്രോഹികളാക്കി മാറ്റി രായ്ക്കുരാമാനം വീട് കയറി അറസ്റ്റ്, ഫേസ് ഡിറ്റക്ടർ എന്തെല്ലാം പുകിൽ! ഇവിടെ മതതീവ്രവാദിയുടെ തോളിലിരുന്ന് ചെറുക്കൻ കൊലവിളി നടത്തുകയാണ്. തെരുവിൽ പരസ്യമായി. അതേറ്റു വിളിക്കുന്ന നൂറു കണക്കിന് ആൾക്കാർ.
ഫേസ് ഡിറ്റക്ടറുമില്ല; രായ്ക്കുരാമാനം അറസ്റ്റുമില്ല. ചെക്കനാണേൽ പേരുമില്ല; വീടുമില്ല; ഒന്നിനും ഒരു " തുമ്പു "മില്ല! ഏറ്റു വിളിച്ച ഒരുത്തനെയും കണ്ടു കിട്ടിയിട്ടുമില്ല. കെ. റെയിൽ വിരുദ്ധ സമരം നടത്തിയ സ്ത്രീയെയും കുഞ്ഞിനെയും അറസ്റ്റ് ചെയ്യാൻ ഒട്ടും അമാന്തിക്കാത്ത കേരളാ പോലീസ് ഒരു ചെക്കൻ്റെ ഐഡൻററ്റി റിവീൽ ചെയ്യാതിരിക്കാൻ വേണ്ടി കള്ളക്കഥ മെനയുന്നു. വീട്ടിൽ മകൾ വന്നിരിക്കുമെന്ന ഒരു അമ്മായിയപ്പൻ്റെ മരുമോൻ ഫോബിയ ഒരു കുറ്റമല്ല മാളോരെ.
https://www.facebook.com/Malayalivartha