ഫ്‌ലാറ്റില്‍ അതിക്രമിച്ചു കയറി കവര്‍ച്ച നടത്തിയ സംഭവത്തില്‍ മൂന്നു പേര്‍ പിടിയില്‍... പ്രതികളില്‍ നിന്നും കവര്‍ച്ച നടത്തിയ മുതലും പണവും കണ്ടെടുത്തു, പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും

ഫ്‌ലാറ്റില്‍ അതിക്രമിച്ചു കയറി കവര്‍ച്ച നടത്തിയ സംഭവത്തില്‍ മൂന്നു പേര്‍ പിടിയില്‍... പ്രതികളില്‍ നിന്നും കവര്‍ച്ച നടത്തിയ മുതലും പണവും കണ്ടെടുത്തു, പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
ചേവായൂര്‍ കാളാണ്ടിതാഴം സ്വദേശി അരുണ്‍ ദാസ് (28), ബേപ്പൂര്‍ മാളിയേക്കല്‍ പറമ്പില്‍ ഇസ്മായില്‍ (25), മുണ്ടിക്കല്‍താഴം തെക്കേമന ഇടത്തുപറമ്പില്‍ അമല്‍ (അപ്പു22) എന്നിവരാണ് അറസ്റ്റിലായത്. സ്ത്രീകള്‍ ഉള്‍പ്പെടെ താമസിച്ചിരുന്ന ഫ്‌ലാറ്റിലാണ് ഇവര്‍ അക്രമം കാട്ടിയത്.
മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഫ്‌ലാറ്റില്‍ അതിക്രമിച്ചു കയറി യുവതികളെ ഉള്‍പ്പെടെ ആക്രമിച്ചു ഭീഷണിപ്പെടുത്തി 17,000 രൂപയും മൊബൈല്‍ ഫോണുകളും ജാക്കറ്റും വിലകൂടിയ സണ്‍ഗ്ലാസും കവര്‍ന്നെന്നാണ് കേസ്.
മെഡിക്കല്‍ കോളജ് അസിസ്റ്റന്റ് പൊലീസ് കമ്മിഷണര്‍ കെ.സുദര്‍ശന്‍, ഇന്‍സ്‌പെക്ടര്‍ ബെന്നി ലാലു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഏപ്രില്‍ 21ന് രാത്രി 8നാണ് സംഭവമുണ്ടായത്.
"
https://www.facebook.com/Malayalivartha
























