Widgets Magazine
24
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗൾഫിലെ സിഐഎ കേന്ദ്രങ്ങളിൽ അടുത്തിടെ നടന്ന ഇറാനിയൻ ഡ്രോൺ ആക്രമണം..റഷ്യയ്ക്ക് പങ്കുണ്ടോ..? അമേരിക്ക അന്വേഷണം തുടങ്ങി..മോസ്‌കോ പ്രത്യേകമായി സഹായം നല്‍കിയിരുന്നോ..?


തെക്കൻ ഗുജറാത്തിലും മഹാരാഷ്ട്രയിലും മഴ കനത്തു.. കേരളത്തിൽ നിന്നുളള ട്രെയിനുകൾ വഴിതിരിച്ചുവിടുന്നു..ആറു ട്രെയിനുകൾ പൂർണമായും നിരവധി സർവീസുകൾ ഭാഗികമായും റദ്ദാക്കി..


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത..കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട്.. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്‌ക്കും സാധ്യത..


സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’..ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്..


മുന്‍ ഡി വൈ എഫ് ഐ ജില്ലാ നേതാവിന്റെ ചെമ്മീന്‍ ഷെഡിന് തീയിട്ടു..എംഎല്‍എ വി കുഞ്ഞികൃഷ്ണനെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അനുകൂലിച്ച നേതാവ്..

'വിസ്മയയ്ക്ക് നീതി ലഭിച്ചെന്നു ഞാൻ കരുതുന്നില്ല. സമൂഹം ഈ വിധി കൊണ്ട്‌ ഒരു പാഠവും പഠിച്ചെന്നും ഞാൻ കരുതുന്നില്ല. ഇനി ഒരച്ഛനമ്മമാർക്കും ഈ അവസ്ഥ വരില്ലെന്നും ഞാൻ കരുതുന്നില്ല. കാരണം ഈ വിധിയോടെ ഇവിടെ ഒന്നും അവസാനിക്കുന്നില്ല. ഒന്നും മാറുന്നില്ല എന്നത് കൊണ്ട് തന്നെ. ഇവിടെ സംഭവിച്ചത് രണ്ട് കുടുംബങ്ങൾക്ക് മാത്രമാണ്...' വൈറലായി കുറിപ്പ്

25 MAY 2022 01:09 PM IST
മലയാളി വാര്‍ത്ത

സ്ത്രീധന പീഡനം മൂലം നിരവധി പേരാണ് ആത്മഹത്യ ചെയ്തത്. വിസ്മയ അതിന് ഒരു ഉദാഹരണമാണ്. കല്യാണം എന്നത് ജീവിക്കാൻ ഓക്സിജൻ വേണം എന്നതുപോലെ ഒരു ജീവൻരക്ഷാ ഉപാധി അല്ല എന്ന് നമ്മുടെ ആൺകുട്ടികളും പെൺകുട്ടികളും മനസ്സിലാക്കണം. അവരെക്കാൾ മുമ്പേ അവരുടെ അച്ഛനന്മാരും! പ്രായപൂർത്തി ആയാൽ ഇതൊക്കെ മക്കളുടെ ഇഷ്ടത്തിന് വിട്ട് കൊടുക്കുക എന്ന്‌ പറയുകയാണ് ഡോ. സൗമ്യ സരിൻ. ഡോ. സൗമ്യ സരിൻ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ് വൈറലാകുകയാണ്.

ഡോ. സൗമ്യ സരിൻ പങ്കുവച്ച കുറിപ്പ് വായിക്കാം;

വിസ്മയയ്ക്ക് നീതി ലഭിച്ചെന്നു ഞാൻ കരുതുന്നില്ല. സമൂഹം ഈ വിധി കൊണ്ട്‌ ഒരു പാഠവും പഠിച്ചെന്നും ഞാൻ കരുതുന്നില്ല. ഇനി ഒരച്ഛനമ്മമാർക്കും ഈ അവസ്ഥ വരില്ലെന്നും ഞാൻ കരുതുന്നില്ല. കാരണം ഈ വിധിയോടെ ഇവിടെ ഒന്നും അവസാനിക്കുന്നില്ല. ഒന്നും മാറുന്നില്ല എന്നത് കൊണ്ട് തന്നെ. ഇവിടെ സംഭവിച്ചത് രണ്ട് കുടുംബങ്ങൾക്ക് മാത്രമാണ്. ഒരു കുടുംബത്തിന് മകളുടെ ജീവൻ നഷ്ടപ്പെട്ടു. മറ്റേ കുടുംബത്തിന് മകന്റെ ജീവിതവും. അത്രേ ഉള്ളു. നമുക്ക് വേണ്ടത് മാറ്റങ്ങൾ ആണ്. അടിമുടി മാറ്റങ്ങൾ. അതൊരിക്കലും ഒന്നോ രണ്ടോ ദിവസങ്ങൾ കൊണ്ട് സംഭവിക്കില്ലായിരിക്കാം. എങ്കിലും ഒരു തുടക്കമെങ്കിലും വേണ്ടേ?

1. കല്യാണം എന്നത് ജീവിക്കാൻ ഓക്സിജൻ വേണം എന്നത് പോലെ ഒരു ജീവൻരക്ഷാ ഉപാധി അല്ല എന്നത് നമ്മുടെ ആൺകുട്ടികളും പെൺകുട്ടികളും മനസ്സിലാക്കണം. അവരെക്കാൾ മുമ്പേ അവരുടെ അച്ഛനന്മാരും! പ്രായപൂർത്തി ആയാൽ ഇതൊക്കെ മക്കളുടെ ഇഷ്ടത്തിന് വിട്ട് കൊടുക്കുക. അവർ മാനസികമായും ശാരീരികമായും ഒരു വിവാഹബന്ധത്തിന് ഒരുക്കമായാൽ മാത്രം അതിനെ പറ്റി അവരുമായി ചർച്ച ചെയ്തു ഒരു തീരുമാനം എടുക്കുക. മക്കളെ കല്യാണം കഴിപ്പിക്കുന്നത് നാട്ടുകാരെ ബോധിപ്പിക്കാൻ വേണ്ടി ആവരുത് എന്ന് ചുരുക്കം!

2. സമ്പാദിച്ച കാശ് മക്കളുടെ കല്യാണത്തിന് ധൂർത്തടിക്കാതെ, സ്ത്രീധനം കൊടുക്കാൻ ചേർത്ത് വെക്കാതെ, അവരെ അവരാഗ്രഹിക്കുന്നത്ര പഠിപ്പിക്കാൻ ഉപയോഗിക്കണം. മുകളിൽ പറഞ്ഞ ഓക്സിജൻ പോലെ ജീവിക്കാൻ പ്രധാനമാണ് ഒരു ജോലിയും വരുമാനവും എന്ന് അവരെ മനസ്സിലാക്കിപ്പിക്കുക. സാമ്പത്തിക ഭദ്രത, അഥവാ സ്വന്തം ആവശ്യങ്ങൾക്ക് ഒരുത്തന്റെ മുമ്പിലും കൈനീട്ടേണ്ട ഗതികേട് ഇല്ലാത്ത അവസ്ഥ, അതാണ് നമ്മുടെ മക്കൾക്ക് നമ്മൾ കൊടുക്കേണ്ട ഏറ്റവും വലിയ.

3. കല്യാണമാലോചനകൾ വരുമ്പോൾ സ്ത്രീധനം എന്ന വാക്ക് ഉച്ചരിച്ചവന്റെ മുഖത്തു നോക്കി 'ഗെറ്റ് ഔട്ട് ഹൌസ്' എന്ന ഒരൊറ്റ ഡയലോഗ് കാച്ചുക. അച്ഛനമ്മമാർക്ക് ബുദ്ധിമുട്ടാണെങ്കിൽ ആ കർമം പെൺമക്കൾക്കും നിർവഹിക്കാവുന്നതാണ്. ഒരു കാര്യം മാത്രം ശ്രദ്ധിക്കുക. ആട്ടുമ്പോൾ ലവലേശം ദയ പാടില്ല!

4. കല്യാണം കഴിച്ചു കൊടുത്തതിന് ശേഷം ആണ് ഇത്തരത്തിൽ ഉള്ള പ്രശ്നങ്ങൾ തല പൊക്കുന്നതെങ്കിൽ, കാര്യങ്ങൾ രമ്യമായി പരിഹരിക്കാൻ സാധിക്കുന്നില്ലെങ്കിൽ, മകളുടെ ജീവന് ആപത്തുണ്ടെന്ന് അവൾ ഒരു ചെറിയ സൂചന എങ്കിലും എപ്പോഴെങ്കിലും തന്നിട്ടുണ്ടെങ്കിൽ, വീട്ടിലേക്ക് വിളിച്ചോണ്ട് പോരുക. ബാക്കി ഒക്കെ നമുക്ക് പിന്നെ ആലോചിക്കാം. അല്ലാതെ ഇതൊക്കെ നാട്ടുനടപ്പാണെന്നും നീ ഒന്ന് അഡ്ജസ്റ് ചെയ്യൂ എന്നുമൊക്കെ മകളെ ഉപദേശിച്ചാൽ പിന്നീടുള്ള ജീവിതം ഇങ്ങനെ കോടതി കയറി ഇറങ്ങി തീർക്കാം.

കല്യാണം കഴിപ്പിച്ചയക്കുക എന്നാൽ പടിയടച്ചു പിണ്ഡം വക്കൽ അല്ല. അതല്ല, കല്യാണം കഴിഞ്ഞാൽ നിങ്ങൾക്ക് മകളുടെ കാര്യത്തിൽ കൂടുതൽ ഉത്തരവാദിത്തങ്ങൾ ഇല്ല എന്നാണ് ചിന്ത എങ്കിൽ നിങ്ങളെ അച്ഛനമ്മമാർ എന്ന് തികച്ചു വിളിക്കാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്. അതുകൊണ്ട് ആദ്യം സ്വയം മകൾക്ക് നീതി കൊടുക്കുക. അങ്ങിനെ ചെയ്താൽ പിന്നീട് നീതിക്ക് വേണ്ടി കൂടുതൽ വാതിലുകൾ നിങ്ങൾക്ക് മുട്ടേണ്ടി വരില്ല. നിങ്ങൾ മകൾക്ക് കൊടുക്കാത്ത നീതി ഈ സമൂഹം തരും എന്ന് പ്രതീക്ഷിക്കരുത്! പിന്നെ, മകൻ ആയാലും മകൾ ആയാലും പോയാൽ നഷ്ടം നിങ്ങൾക്ക് മാത്രം ആണ്. സമൂഹത്തിന് ഒരു ചുക്കും സംഭവിക്കില്ല. അതുകൊണ്ട് ചില തീരുമാനങ്ങൾ എടുക്കുമ്പോ സമൂഹത്തോട് " ജാവോ " എന്ന് പറയുന്നതാകും അഭികാമ്യം!

4. പല കാരണങ്ങൾ കൊണ്ട് പെണ്മക്കളെ തിരിച്ചു സ്വീകരിക്കാൻ ബുദ്ധിമുട്ടുള്ള കുടുംബങ്ങൾ ധാരാളം നമുക്ക് ചുറ്റും ഉണ്ട്. ആഗ്രഹമുണ്ടെങ്കിൽ പോലും. പലപ്പോഴും സാമ്പത്തികം തന്നെ ആകും കാരണം. ആ കാര്യങ്ങൾ കൊണ്ട് ആ പെൺകുട്ടികൾ ജീവിതം മുഴുവൻ നരകിച്ചു തീർക്കണം എന്നത് എന്ത് നീതിയാണ്?! ഇതിൽ നമ്മുടെ സർക്കാരിനും ഉത്തരവാദിത്തം ഇല്ലേ? ഇങ്ങനെ ഉള്ള പെൺകുട്ടികൾക്ക് വേണ്ടി പുനരധിവാസ പ്ലാനുകൾ ഉണ്ടാക്കണം. അവർക്ക് ഭയമില്ലാതെ വന്ന്‌ നില്ക്കാൻ, ഒരു കൈത്തൊഴിൽ പഠിക്കാൻ, സ്വയം സമ്പാദിക്കാൻ ഒക്കെ ഉള്ള ഒരവസരം നമ്മുക്ക് ഭരണസംവിധാനം ഒരുക്കി കൊടുക്കണം. അല്ലാതെ കാട്ടിക്കൂട്ട് നടപടികൾ അല്ല നമുക്ക് ആവശസരിൻ.

 

5. പിന്നെ അവസാനമായി പെൺകുട്ടികളോട്, വിലയിട്ട് വാങ്ങാൻ വരുന്നത് ഏതു അംബാനി ആണെങ്കിലും 'പോടാ മത്തങ്ങത്തലയാ ' എന്ന് പറയാനുള്ള ആർജവം ജീവിതത്തിൽ നേടിയെടുക്കുക. ആ ആത്മാഭിമാനബോധം മാത്രം മതി നിങ്ങൾക്ക് മുന്നോട്ട് നടക്കാനുള്ള ശക്തിയും ഊർജവുമായി.

ചിട്ടയായ ഒരുക്കങ്ങൾക്കേ മാറ്റങ്ങൾ കൊണ്ട്‌ വരാൻ സാധിക്കൂ. ഇവിടെ വേണ്ടത് വികാരപ്രകടനങ്ങൾ അല്ല, മറിച്ചു വിവേകപൂർണമായ തീരുമാനങ്ങൾ ആണ്! അല്ലാത്തപക്ഷം നമുക്ക് ഗാലറിയിൽ ഇരുന്നു തനിയാവർത്തനങ്ങൾ കണ്ട്‌ കൊണ്ടിരിക്കാം!

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബാറിലെ തീവയ്പില്‍ രണ്ടു പേര്‍ മരിച്ച സംഭവം; സാക്ഷിയായ യുവാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി  (4 hours ago)

ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം: ഒന്നാം പ്രതി ഡോ. എം.കെ. റാമിനെ അറസ്റ്റ് ചെയ്യാന്‍ അനുമതി  (4 hours ago)

സംസ്ഥാനത്ത് ആവശ്യമായ അളവില്‍ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യം ഉണ്ടായാല്‍ ഇന്നും നിയന്ത്രണം ഉണ്ടാകും  (7 hours ago)

പി കെ കാളന്‍ ഭവന പദ്ധതി ക്രമക്കേടില്‍ അടിയന്തിര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെഎം ഷാജി  (7 hours ago)

യുവജനങ്ങളുടെ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യവുമായി മമ്മൂട്ടി  (8 hours ago)

കൊല്ലത്ത് മകളുടെ മൃതദേഹം കായലില്‍ കണ്ടെത്തിയതിന് പിന്നാലെ അമ്മയും മരിച്ചു  (8 hours ago)

ഒരു യുഗം അവസാനിക്കുന്നു;സെൻസർ പ്രതിസന്ധികളും ലീക്ക് വിവാദങ്ങളും മറികടന്ന് 'ജനനായകൻ'; അഡ്വാൻസ് ബുക്കിങ്ങിൽ നേടിയത് കോടികൾ!  (10 hours ago)

ഓപ്പറേഷൻ തൂഫാൻ ദ നാർക്കോ ഹണ്ടിനെ പിന്തുണച്ച് യുവജനത; കേരളത്തിലെ വിദ്യാർത്ഥി യുവജനസംഘടനകളുടെ ഏകോപിതമായ പ്രവർത്തനത്തിലൂടെ ഓപ്പറേഷൻ തൂഫാന്റെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തവും വ്യാപകവുമാക്കുമെന്ന് രമേശ് ചെന്നി  (10 hours ago)

കാരിക്കാമുറി ഷണ്മുഖമായി മമ്മൂട്ടി; രഞ്ജിത്തിന്റെ ലോ ആൻഡ് ഓർഡർ സെപ്റ്റംബർ 4-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് പുതിയ പോസ്റ്റർ!!!!  (10 hours ago)

സുര്യയുടെ ജന്മദിനത്തിൽ ആ സമ്മാനം; വിശ്വനാഥൻ ആന്റ് സൺസിന്റെ രണ്ടാമത്തെ പ്രൊമോ ഗാനം പുറത്തുവിട്ടു  (10 hours ago)

CIA sites in Gulf ഗള്‍ഫില്‍ ശരിക്കും ആക്രമണം നടത്തിയത് റഷ്യ?  (10 hours ago)

മന്ത്രിസഭാ ഉപസമിതിയുടെ പേരിൽ കേന്ദ്രത്തിന് കത്തയക്കാനുള്ള പുതിയ നീക്കം വിദ്യാഭ്യാസ മേഖലയിലെ കാവിവൽക്കരണത്തിന് വഴിതെളിക്കലാണ്; ആരോപണവുമായി മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി  (11 hours ago)

കേരളത്തിൽ നിന്നുളള ട്രെയിനുകൾ വഴിതിരിച്ചുവിടുന്നു;  (11 hours ago)

'ഓപ്പറേഷന്‍ തൂഫാന്‍' അടുത്തഘട്ടത്തിലേക്ക്; ആഭ്യന്തരവകുപ്പിനൊപ്പം കൈകോര്‍ക്കാന്‍ ആരോഗ്യരംഗത്തെ വിവിധ സംഘടനകൾ രംഗത്ത്  (11 hours ago)

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത;  (11 hours ago)

Malayali Vartha Recommends