അവൾക്കൊപ്പം എന്ന പറഞ്ഞവർക്ക് മിണ്ടാട്ടമില്ല; അവർ അവനൊപ്പം എന്ന് പറയാനുള്ള തയ്യാറെടുപ്പിലാണ്; അതിജീവിതയുടെ ഹൈക്കോടതിയിലെ അലർച്ച പെൺമക്കളുള്ള എല്ലാ കുടുംബങ്ങളുടെയും ഉറക്കം കെടുത്തുന്നു; ഈ പെൺകുട്ടിക്ക് നീതി കിട്ടാതെ 99നെ 100 ആക്കിയിട്ട് എന്ത് കാര്യം; വിമർശനവുമായി ഹരീഷ് പേരടി

നടിയെ ആക്രമിച്ച കേസിലെ പുതിയ സംഭവ വികാസങ്ങളെ കുറിച്ച് വാചാലനായി രംഗത്ത് വന്നിരിക്കുകയാണ് ഹരീഷ് പേരടി. അതിജീവിതയുടെ ഹൈക്കോടതിയിലെ അലർച്ച..പെൺമക്കളുള്ള എല്ലാ കുടുംബങ്ങളുടെയും ഉറക്കം കെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തിലുള്ള ഹരീഷ് പേരടിയുടെ പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ...
അവൾക്കൊപ്പം എന്ന പറഞ്ഞവർക്ക് മിണ്ടാട്ടമില്ല...അവർ അവനൊപ്പം എന്ന് പറയാനുള്ള തയ്യാറെടുപ്പിലാണ്...പിള്ള ഭരിക്കും കേരളം .... രാഷ്ട്രിയ വ്യഭിചാരം... പണത്തിനുമുകളിൽ ഒരു ഇടതു ചിറകും പറക്കില്ല എന്ന് അടിവരയിടുന്നു... അതിജീവിതയുടെ ഹൈക്കോടതിയിലെ അലർച്ച...
പെൺമക്കളുള്ള എല്ലാ കുടുംബങ്ങളുടെയും ഉറക്കം കെടുത്തുന്നു.. ഈ പെൺകുട്ടിക്ക് നീതി കിട്ടാതെ 99നെ 100 ആക്കിയിട്ട് എന്ത് കാര്യം... അവൾക്കൊപ്പം നിൽക്കാൻ പറ്റിയിട്ടില്ലെങ്കിൽ ജനങ്ങളുടെ മനസ്സിൽ നിങ്ങൾ വെറും 69 മാത്രമാകും... ജാഗ്രതൈ..
https://www.facebook.com/Malayalivartha