Widgets Magazine
23
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭീതിയിൽ ഇസ്രായേൽ; നെതന്യാഹു ബങ്കറിൽ: ഇറാന്റെ മിസൈൽ മഴയിൽ തകർന്ന് നഗരങ്ങൾ...


രണ്ട് യുവമന്ത്രിമാരുടെയും മുൻമന്ത്രിയുടെയും കഥകൾ കയ്യിലുണ്ട്"; സൈബർ കൃമികൾക്ക് രാഹുലിന്റെ വക 'ബോംബ്' മുന്നറിയിപ്പ്: വ്യക്തിജീവിതം ഓഡിറ്റ് ചെയ്താൽ സിപിഎം താങ്ങില്ല": ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


അന്തം കമ്മികളുടെ ഉഡായിപ്പ് ജനം തിരിച്ചറിയും; പാണക്കാട് തങ്ങൾക്കെതിരായ സൈബർ ആക്രമണത്തിൽ ഇടത് വിംഗിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ...


അക്ഷത് അറിയാതെ അയാളുടെ പേരിൽ മാരകവിഷം; കരുതിക്കൂട്ടിയുള്ള കൊലപാതകം; അശ്വതിയുടെ ഫോൺ രേഖകൾ നിർണായകം...


പാചകവാതക ക്ഷാമം..ഗാർഹികസിലിണ്ടറുകളിലെ എൽപിജിയുടെ അളവ് കുറയ്‌ക്കാൻ നീക്കം..14.2 കിലോ എൽപിജി ഇത് 10 കിലോയായി കുറയ്‌ക്കാനാണ് കമ്പനികൾ ആലോചിക്കുന്നത്..

യുവനടി പണം വാങ്ങി; ഉഭയസമ്മതപ്രകാരം സെക്സ്! സിസിടിവി ദൃശ്യങ്ങളും നിർണായക ചാറ്റുകളും നിരത്തി വിജയ്ബാബു... ഭാര്യയുള്ളപ്പോൾ ഫ്ലാറ്റിൽ വന്നെന്ന് വിജയ് ബാബു

25 MAY 2022 04:26 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം

ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനും ഒരേ സീലാണോ ഉപയോഗിക്കുന്നത്; സംഭവത്തില്‍ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍

ഹിന്ദു എം.എല്‍.എ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ബി. ഗോപാലകൃഷ്ണന്‍

രണ്ട് യുവമന്ത്രിമാരുടെയും മുൻമന്ത്രിയുടെയും കഥകൾ കയ്യിലുണ്ട്"; സൈബർ കൃമികൾക്ക് രാഹുലിന്റെ വക 'ബോംബ്' മുന്നറിയിപ്പ്: വ്യക്തിജീവിതം ഓഡിറ്റ് ചെയ്താൽ സിപിഎം താങ്ങില്ല": ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...

അന്തം കമ്മികളുടെ ഉഡായിപ്പ് ജനം തിരിച്ചറിയും; പാണക്കാട് തങ്ങൾക്കെതിരായ സൈബർ ആക്രമണത്തിൽ ഇടത് വിംഗിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ...

അറസ്റ്റ് ഭയന്ന് നാടുവിട്ട് മറ്റൊരു വിജയ് മല്യയോ അല്ലെങ്കിൽ സുകുമാര കുറുപ്പോ ആകാമെന്ന് കരുതിയ നടനും നിർമാതാവുമായ വിജയ് ബാബു അവസാനം കേരളാ പോലീസ് വിരിച്ച വലയിൽ കുടുങ്ങി എന്ന് വേണം പറയാൻ. മറ്റ് പ്രകളെ പോലെ അറസ്റ്റ് ചെയ്യാൻ അങ്ങോട്ട് പോകേണ്ടതില്ല! മറിച്ച് വിജയ്ബാബു വിമാനം ഇറങ്ങുമ്പോൾ തന്നെ അറസ്റ്റ് ചെയ്യാം എന്ന മട്ടിലാണ് പോലീസ്.

എന്നാൽ അതിനിടയിൽ വളരെയധികം പരാതിക്കാരിയെ പ്രതിരോധത്തിലാക്കുന്ന വിവരങ്ങളാണ് വിജയ്ബാബു പുറത്ത് വിട്ടിരിക്കുന്നത്. അതിന്റെ നടുക്കത്തിലാണ് ഇപ്പോൾ മലയാളികൽ. നടിയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ വിജയ് ബാബു ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി സമര്‍പ്പിച്ചിരിക്കയാണ്. ഈ ഹർജിയിലാണ് വളരെ ​ഗുരുതരമായ ചില വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുന്നത്. നടിയുടെ ചില ആവശ്യങ്ങൾ നടക്കാതായതോടെയാണ് തനിക്കെതിരെ ഇത്തരത്തിലൊരു പരാതി നൽകിയതെന്നും നടൻ ആരോപിക്കുന്നു.

അതിൽ ഏറ്റവും സുപ്രധാനമായ എന്ന് കരുതുന്ന, നടിയുമായി നടത്തിയ വാട്സാപ്പ് ചാറ്റുകള്‍ കോടതിക്ക് കൈമാറിയിരിക്കുകയാണ്. പരാതിക്കാരി അയച്ച ചിത്രങ്ങളും സന്ദേശങ്ങളും എല്ലാം ഉള്‍പ്പെടെയാണ് ഹൈക്കോടതിക്ക് കൈമാറിയത്. 2018 മുതല്‍ പരാതിക്കാരിയെ അടുത്ത് അറിയാമെന്നും ഉഭയസമ്മത പ്രകാരമാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും വിജയ് ബാബു കോടതിയെ അറിയിച്ചിട്ടുണ്ട്.

മദ്യം നല്‍കി ബോധം കെടുത്തി ഉപദ്രവിച്ചിട്ടില്ലെന്നും ബലപ്രയോഗത്തിലൂടെ ലൈംഗികാതിക്രമം ഉണ്ടായിട്ടില്ലെന്നും നടന്‍ ഹര്‍ജിയില്‍ പറയുകയാണ്. സിനിമയില്‍ അവസരത്തിന് വേണ്ടി തന്നെ നിരന്തരം വിളിച്ചിരുന്നു. പലവട്ടമായി തന്റെ പക്കല്‍ നിന്നും നടി പണം വാങ്ങിയെന്നും വിജയ് ബാബു ആരോപിച്ചു. ബാങ്ക് അക്കൗണ്ട് പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും നടൻ പറയുന്നു.

സിനിമയിൽ അവസരത്തിനുവേണ്ടി നടി നിരന്തരം വിളിച്ചിരുന്നു. ചില അവസരങ്ങൾ നൽകി. പിന്നെയും വിളിച്ചുകൊണ്ടേയിരുന്നു. എന്നാൽ മറ്റൊരു നടിയെ സിനിമയില്‍ അഭിനയിപ്പിക്കാനുള്ള തീരുമാനമാണ് പരാതിക്കാരിയെ പ്രകോപിപ്പിച്ചതെന്നും വിജയ് ബാബു പറയുന്നു. ഏപ്രില്‍ 14ന് തന്റെ ഫ്‌ലാറ്റില്‍ വച്ച് പുതിയ ചിത്രത്തിലെ നായികയോട് പരാതിക്കാരി ദേഷ്യപ്പെട്ടുവെന്നും വിജയ് ബാബു ആരോപിക്കുന്നു.

പുതിയ സിനിമയിൽ മറ്റൊരു നടിയെ നായികയായി നിശ്ചയിച്ചതോടെയാണ് പരാതിക്കാരി ലൈംഗിക പീഡനമാരോപിച്ചത്. തന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി ക്ളിനിക്കിൽ ഏപ്രിൽ 12ന് എത്തിയ നടി അവിടെ വച്ച് ഭാര്യയുമായി സംസാരിച്ചതിന്റെ സി.സി ടി.വി ദ്യശ്യങ്ങളുണ്ട്. പീഡനം നടന്നെന്നു പറയുന്ന തീയതിക്ക് ശേഷമാണിത്.

ഏപ്രിൽ 14ന് നടി തനിക്കൊപ്പം മറൈൻ ഡ്രൈവിലെ ലിങ്ക് ഹൊറൈസൺ ഫ്ളാറ്റിൽ വന്നിരുന്നു.വിഷുവിന് ഒന്നിച്ച് കണികാണണമെന്ന ആവശ്യവുമായി ഫ്ലാറ്റിൽ തങ്ങി. അന്ന് തന്റെ ഭാര്യയും ഫ്ലാറ്റിൽ ഉണ്ടായിരുന്നു. ഇതിനിടെ തനിക്കുവന്ന ഫോണെടുത്ത് മേലിൽ വിളിക്കരുതെന്ന് പുതിയ ചിത്രത്തിലെ നായികയോട് ദേഷ്യപ്പെട്ടു.

അടുത്ത ദിവസം ആ കുട്ടിയെ വിളിച്ച് നടി മാപ്പു പറഞ്ഞു.ഏപ്രിൽ 18ന് പുതിയ ചിത്രത്തിലെ നായികയോടും അവരുടെ അമ്മയോടും കോഫി ഹൗസിൽ സംസാരിച്ചിരിക്കെ അവിടേക്ക് വന്ന നടി തട്ടിക്കയറി."- എന്നൊക്കെയാണ് ഹൈക്കോടതിക്ക് നൽകിയ ഉപഹർജിയിൽ വിജയ് ബാബു ആരോപിക്കുന്നത്.

പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് തെളിവുകള്‍ ഉള്‍പ്പെടെയുള്ള ഹര്‍ജി വിജയ് ബാബു കോടതിയില്‍ സമര്‍പ്പിച്ചത്. കോടതിയെ തെറ്റിദ്ധരിപ്പിച്ചു പൊലീസ് തനിക്കെതിരെ അറസ്റ്റ് വാറന്റ് വാങ്ങിയിട്ടുണ്ടെന്നും വിമാനത്താവളത്തില്‍ എത്തുമ്പോള്‍ അറസ്റ്റ് ചെയ്യുമെന്ന് ഭയമുണ്ടെന്നും ഉപഹര്‍ജിയില്‍ പറയുന്നു. ദുബായില്‍ നിന്ന് 30ന് കൊച്ചിയില്‍ എത്തുമെന്ന് വ്യക്തമാക്കുന്ന വിമാന ടിക്കറ്റിന്റെ പകര്‍പ്പും വിജയ് ബാബു ഹാജരാക്കി.

അതോടൊപ്പം, വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ദുബായിൽ ഒളിവിൽ കഴിയുന്ന നടൻ മേയ് 30ന് തിരിച്ചെത്തുമെന്ന് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. വി​മാ​ന​മി​റ​ങ്ങി​യാ​ലു​ട​ൻ​ ​ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​നു​ള്ള​ ​ന​ട​പ​ടി​ക​ൾ​ ​സി​റ്റി​ ​പൊ​ലീ​സ് ​പൂ​ർ​ത്തി​യാ​ക്കി.

അതേസമയം, ബലാത്സംഗക്കേസിൽ പ്രതിയായ നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ നടപടി കടുപ്പിച്ച് തന്നെയാണ് കൊച്ചി സിറ്റി പൊലീസ് മുന്നോട്ട് നീങ്ങുന്നത്. വിജയ് ബാബുവിനെതിരെ റെഡ് കോ൪ണ൪ നോട്ടീസ് പുറപ്പെടുവിക്കാൻ നടപടികൾ തുടങ്ങിയതായി കൊച്ചി പൊലീസ് അറിയിച്ചിരുന്നു.

ഇതിൻ്റെ ആദ്യപടിയായി റെഡ് കോർണർ നോട്ടീസ് ആഭ്യന്തര വകുപ്പിൽ നിന്നും സിബിഐക്ക് അയച്ചു. സിബിഐ വൈകാതെ ഈ നോട്ടീസ് അന്താരാഷ്ട്ര കുറ്റാന്വേഷണ ഏജൻസിയായ ഇൻ്റർപോളിന് കൈമാറാനിരിക്കുകയായിരുന്നു. ഇൻ്റർപോളിൻ്റെ ഇന്ത്യയിലെ നോഡൽ ഏജൻസിയാണ് സിബിഐ.

മുൻകൂർജാമ്യം നേടാനുള്ള ശ്രമങ്ങൾക്ക് ഹൈക്കോടതി തന്നെ തടയിട്ടതോടെയാണ് നാട്ടിലേക്ക് തിരിച്ചു വരാൻ വിജയ് ബാബു തയ്യാറായത്. പൊലീസ് കേസെടുക്കുന്നതിന് മുൻപായി ദുബായിലേക്ക് കടന്ന വിജയ് ബാബു അവിടെ നിന്നും ജോർജിയയിലേക്ക് പോയിരുന്നു. കുറ്റവാളികളെ കൈമാറാൻ ഇന്ത്യയുമായി ധാരണയിൽ എത്താത്ത ഒരു രാജ്യമാണ് ജോർജിയ. ഇതിനാലാണ് വിജയ് ബാബു ഇവിടേക്ക് കടന്നത് എന്നാണ് സംശയിക്കുന്നത്.

എന്നാൽ ഹൈക്കോടതി മുൻകൂർ ജാമ്യം നൽകാതിരുന്നതോടെ വിജയ് ബാബുവിനെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാൻ കൊച്ചി സിറ്റി പൊലീസ് നീക്കം തുടങ്ങിയിരുന്നു. ജാമ്യം ലഭിക്കുന്നവരെ വിദേശത്ത് തുടരാനായിരുന്നു വിജയ് ബാബുവിന്റെ നീക്കം. എന്നാല്‍ ആ ശ്രമം പാളി. ആദ്യം കോടതിയുടെ അധികാര പരിധിയില്‍ വരട്ടെ. എന്നിട്ട് ജാമ്യപേക്ഷ പരിഗണിക്കാമെന്ന് ജസ്റ്റിസ് പി ഗോപിനാഥ് പറഞ്ഞു. തുടര്‍ന്നാണ് വിജയ് ബാബു നാട്ടിലേക്ക് വരാന്‍ തീരുമാനിച്ചത്. ഒളിവില്‍ കഴിഞ്ഞിരുന്ന വിജയ് ബാബുവിന്റെ പാസ് പോര്‍ട്ട് റദ്ദാക്കിയിരുന്നു. എംബസിയുടെ പ്രത്യേക അനുമതിയോടെയാണ് നാട്ടിലേക്ക് മടങ്ങുന്നത്.

കഴിഞ്ഞ മാസം 22 നാണ് നടി വിജയ് ബാബുവിനെതിരെ പൊലീസിൽ പരാതി നൽകിയത്. സിനിമയിൽ കൂടുതൽ അവസരം വാഗ്‌ദാനം ചെയ്ത് കൊച്ചിയിലെ ഫ്ലാറ്റിലും ആഡംബര ഹോട്ടലിലും പാർപ്പിച്ച് അതിക്രൂരമായി ബലാത്സംഗം ചെയ്തെന്നായിരുന്നു നടിയായ യുവതിയുടെ പരാതി. ബലാത്സംഗം, ഗുരുതരമായി പരുക്കേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾക്കുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. 

നടി പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് വിജയ് ദുബായിലേക്ക് കടന്നത്. ബാംഗ്ലൂര്‍ വഴിയാണ് വിദേശത്തേക്ക് കടന്നതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഫെയ്സ്ബുക്ക് ലൈവിലെത്തിയ വിജയ് ബാബു ആരോപണം നിഷേധിക്കുകയും പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. താനാണ് ഇരയെന്നും ആരോപണങ്ങൾ കള്ളമെന്ന് തെളിയിക്കാനുള്ള തെളിവുകൾ തന്റെ കൈയ്യിലുണ്ടെന്നും വിജയ് ബാബു അവകാശപ്പെട്ടു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം  (7 minutes ago)

എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; നിശ്ചിത പരിധി കഴിഞ്ഞാല്‍ ഓരോ ഇടപാടിനും 23 രൂപ ഈടാക്കും  (45 minutes ago)

ദൃശ്യം 3 പുതിയ റിലീസ് തീയതി പുറത്തുവിട്ട് നിര്‍മ്മാതാക്കള്‍  (2 hours ago)

ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനും ഒരേ സീലാണോ ഉപയോഗിക്കുന്നത്; സംഭവത്തില്‍ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍  (2 hours ago)

ഹിന്ദു എം.എല്‍.എ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ബി. ഗോപാലകൃഷ്ണന്‍  (3 hours ago)

സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവ്; നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിച്ചു  (3 hours ago)

ശബരിമല വിഷയത്തിൽ സർക്കാർ വിശ്വാസികളെ വഞ്ചിക്കുന്നു; ബിജെപിയെ സഹായിക്കാനും പകരം ഭരണത്തുടർച്ച ഉറപ്പാക്കാനും സിപിഎമ്മും ബിജെപിയും തമ്മിൽ അവിശുദ്ധമായ രാഷ്ട്രീയ കച്ചവടം നടക്കുന്നതായി കോൺഗ്രസ് നേതാവ് രമേശ്‌  (3 hours ago)

77-ല്‍ പിണറായി വിജയന്‍ നിയമസഭയിലേക്ക് വിജയിച്ചത് ആര്‍.എസ്.എസിന്റെ കൂടി പിന്തുണയിലാണ്. ഇതാണ് മുഖ്യമന്ത്രിയുടെ ചരിത്രം; സി.പി.എം- ബി.ജെ.പി ഡീല്‍; തെളിവുകള്‍ ഉണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (3 hours ago)

ഭീതിയിൽ ഇസ്രായേൽ; നെതന്യാഹു ബങ്കറിൽ: ഇറാന്റെ മിസൈൽ മഴയിൽ തകർന്ന് നഗരങ്ങൾ...  (4 hours ago)

ഇറാനുമായി വെടിനിര്‍ത്തല്‍ പ്രഖ്യാപനവുമായി ഡൊണാള്‍ഡ് ട്രംപ്  (4 hours ago)

രണ്ട് യുവമന്ത്രിമാരുടെയും മുൻമന്ത്രിയുടെയും കഥകൾ കയ്യിലുണ്ട്"; സൈബർ കൃമികൾക്ക് രാഹുലിന്റെ വക 'ബോംബ്' മുന്നറിയിപ്പ്: വ്യക്തിജീവിതം ഓഡിറ്റ് ചെയ്താൽ സിപിഎം താങ്ങില്ല": ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...  (4 hours ago)

പ്രിയദർശൻ്റെ നൂറാമത് ചിത്രത്തിൽ മോഹൻലാൽ നായകൻ;  (5 hours ago)

അന്തം കമ്മികളുടെ ഉഡായിപ്പ് ജനം തിരിച്ചറിയും; പാണക്കാട് തങ്ങൾക്കെതിരായ സൈബർ ആക്രമണത്തിൽ ഇടത് വിംഗിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ...  (5 hours ago)

അടൂര്‍ സഹകരണ ബാങ്കില്‍ 75 ലക്ഷത്തിന്റെ അഴിമതി  (5 hours ago)

ബംഗളൂരുവില്‍ വനിതകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ക്കും സൗജന്യ ഇലക്ട്രിക് ഓട്ടോകള്‍ വിതരണം ചെയ്തു  (5 hours ago)

Malayali Vartha Recommends