പിണറായി പിണങ്ങി... നടിയെ മൊഴിചൊല്ലി... ഉമാ തോമസ് നടിയെ വിലയ്ക്കെടുത്തു.... സർക്കാർ ഇനി പ്രതിക്കൊപ്പം... ഹൈക്കോടതിയും കലിച്ച് തന്നെ....

പീഡനത്തിന് ഇരയായ നടി ഹൈകോടതിയെ സമീപിച്ചതിൻ്റെ കലിപ്പിൽ പിണറായി സർക്കാർ. തൃക്കാക്കര ഉപതെരഞ്ഞടുപ്പ് പടിവാതുക്കലെത്തി നിൽക്കെ സർക്കാരിനെതിരെ കോടതിയെ സമീപിച്ച അതിജീവിത കോൺഗ്രസ് സ്ഥാനാർത്ഥി ഉമാ തോമസിൻ്റെ കൈയിലെ കളി പാവയായെന്നാണ് സർക്കാർ സംശയിക്കുന്നത്. നടിക്ക് വേണ്ടി തങ്ങൾ ഇത്രയും കാലം നടത്തിവന്നിരുന്ന പോരാട്ടം ഇനി തുടരേണ്ടതില്ലെന്നും സർക്കാർ വൃത്തങ്ങൾ തീരുമാനിച്ചു. അന്വേഷണത്തിലും കോടതിയിലും ഇനി സർക്കാർ പ്രതിക്കൊപ്പം ആയിരിക്കും.
അങ്ങനെ ഒടുവിൽ സർക്കാരും കോടതിയുമായി അതിജീവിതയും തെറ്റി. ദിലീപിൻെറ ടൈം തെളിഞ്ഞെന്ന് പറഞ്ഞാൽ മതിയെന്നാണ് നിയമ ലോകം പറയുന്നത്. കോടതിക്കും സർക്കാരിനുമെതിരെ ഹർജി നൽകുമ്പോൾ അതുളവാക്കുന്ന വിപരീത ഫലം അതിജീവിത ചിന്തിച്ചു കാണില്ലെന്നാണ് അതിജീവിത കേസിൽ ജയിക്കണമെന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചവർ പറയുന്നത്. ജസ്റ്റിസ് കൗസർ എടപ്പഗത്തിനെ ബഞ്ച് തൻ്റെ കേസ്
കേൾക്കേണ്ടെന്ന് അതിജീവിത പറഞ്ഞത് ഹൈ കോടതിയെയും ഞെട്ടിച്ചു.
നടിയെ ആക്രമിച്ച കേസ് ഉന്നത സ്വാധീനം ഉപയോഗിച്ച് അട്ടിമറിക്കുന്നുവെന്നാരോപിച്ച് അതിജീവിത നൽകിയ ഹർജി പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിന്‍മാറി.ബഞ്ച് മാറ്റം ആവശ്യപ്പെട്ട് അതിജീവിത അപേക്ഷ നൽകിയിരുന്നുവെങ്കിലും ഹൈക്കോടതി രജിസ്ട്രി തീരുമാനമെടുത്തിരുന്നില്ല. ഇതേ ബഞ്ചില്‍ കേസ് വീണ്ടും ലിസ്റ്റ് ചെയ്തു. ഓപൺ കോടതിയിൽ നടിയുടെ അഭിഭാഷക ഇക്കാര്യം വീണ്ടും ആവശ്യപ്പെട്ടു.വിചാരണ കോടതിയിൽ കേസ് പരിഗണിച്ച ജഡ്ജിക്ക് ഈ ഹർജി പരിഗണിക്കാൻ ആകില്ലെന്നാണ് അതിജീവിതയുടെ നിലപാട്. തുടർന്നാണ് പിൻമാറുന്നതായി ജഡ്ജി അറിയിച്ചത്.
നടിയെ ആക്രമിച്ച കേസിൽ സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായാണ് അതിജീവിത ഹൈക്കോടതിയിൽ എത്തിയിരിക്കുന്നത്. കേസ് അട്ടിമറിക്കാൻ നീക്കം നടക്കുന്നുവെന്നും നീതി ഉറപ്പാക്കാൻ കോടതി ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് നടി കോടതിയെ സമീപിച്ചത്. ഭരണമുന്നണിയിലെ രാഷ്ട്രീയക്കാരെ സ്വാധീനിച്ച് കേസ് അവസാനിപ്പിക്കാനാണ് ശ്രമം. സാക്ഷികളെ സ്വാധീനിക്കാൻ ദിലീപിന്‍റെ അഭിഭാഷകർ ശ്രമിച്ചതിന് തെളിവുകൾ പുറത്തുവന്നിട്ടും അന്വേഷണത്തിൽ നിന്ന് അവരെ ഒഴിവാക്കി.
ഈ പശ്ചാത്തലത്തില്‍ കോടതി ഇടപെടണമെന്നാണ് അതിജീവിതയുടെ ആവശ്യം. കേസ് തിടുക്കത്തിൽ അവസാനിപ്പിക്കാൻ നീക്കം നടക്കുന്നതായി വിവരം ലഭിച്ചെന്നും ഇത് നീതി നിഷേധത്തിന് ഇടയാക്കുമോ എന്ന ആശങ്ക ഉണ്ടാക്കുന്നുണ്ടെന്നും നടിയുടെ ഹർജിയിലുണ്ട്. കേസ് അന്വേഷണം അവസാനിപ്പിക്കാൻ അന്വേഷണസംഘത്തിന് മേൽ രാഷ്ട്രീയ സമ്മർദ്ദമുണ്ട്.
കേസിലെ പ്രതിയായ ദിലീപ് ഉന്നത രാഷ്ട്രീയ സ്വാധീനം ഉള്ള വ്യക്തിയാണ്. അന്തിമ റിപ്പോർട്ട് തട്ടിക്കൂട്ടി നൽകാൻ നീക്കം നടക്കുകയാണ്. ഭരണകക്ഷിയിലെ അംഗങ്ങളും ദിലീപും തമ്മിലുള്ള അവിശുദ്ധ ബന്ധമാണ് ഇതിന് പിന്നിലെന്നും അതിജീവിത ഹർജിയിൽ ആരോപിക്കുന്നു. ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യാനുള്ള നീക്കത്തിന് തടയിട്ടത് അഭിഭാഷകന്റെ രാഷ്ട്രീയ ബന്ധമാണ്. നീതിക്കായി കോടതിയെ സമീപിക്കുകയല്ലാതെ തനിക്ക് മറ്റ് മാർഗങ്ങൾ ഇല്ലെന്നും നടി കോടതിയെ അറിയിച്ചു. കോടതി മാറാൻ പറഞ്ഞത് മാത്രമാണ് ഇതിൽ ഞ്ഞട്ടിച്ച വസ്തുത.
നടിയെ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഫ് ഉപയോഗിക്കുന്നോ എന്ന് സംശയമുണ്ടെന്ന് എൽ ഡി എഫ് കൺവീനർ ഇ.പി.ജയരാജൻ പറഞ്ഞു. ഇക്കാര്യം പരിശോധിക്കേണ്ടതാണ്. തെരഞ്ഞെടുപ്പുകളിൽ എന്ത് വൃത്തികെട്ട രാഷ്ട്രീയം കളിക്കാനും യു ഡി എഫ് മടിക്കില്ല. മുഖ്യമന്ത്രിയുടെ മനസാണ് ജയരാജൻ വായിച്ചത്.
ദിലീപുമായി അവിശുദ്ധ ബന്ധമുള്ളത് ആർക്കാണെന്ന് ജനത്തിന് അറിയാം. സർക്കാരിന് ഇക്കാര്യത്തിൽ മറ്റ് ലക്ഷ്യങ്ങളില്ല. അതിജീവിതയ്ക്ക് കോടതിയെ സമീപിക്കാൻ അവകാശമുണ്ട്. എന്നാൽ പ്രതികളെ രക്ഷിക്കാൻ സർക്കാർ ഒരു വഴിവിട്ട ഇടപെടലും നടത്തിയിട്ടില്ല. സർക്കാർ എന്നും ഇരയ്ക്കൊപ്പമാണെന്നും എൽ ഡി എഫ് കൺവീനർ ഇ.പി.ജയരാജൻ പറഞ്ഞു.
നടിയെ ആക്രമിച്ച കേസിൽ അതിജീവിത കോടതിയെ സമീപിക്കാൻ ഉണ്ടായ സാഹചര്യം അറിയില്ലെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. നിയമമന്ത്രിയാണ് രാജീവ്. അതിജീവിതയെ സഹായിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. കോടതിയുടെ പരിഗണനയിൽ ആയതിനാൽ ഇക്കാര്യത്തിൽ കൂടുതൽ പ്രതികരണത്തിനില്ലെന്നും പി.രാജീവ് കൊച്ചിയിൽ പറഞ്ഞു. കോടതിയെ സമീപിക്കാനുള്ള സ്വാതന്ത്ര്യം അതിജീവിതയ്ക്കുണ്ട്. സർക്കാർ നിലപാടിൽ വ്യക്തതയുണ്ടെന്നും പി.രാജീവ് പറഞ്ഞു.
ജുഡീഷ്യൽ കസ്റ്റഡിയിൽ ഉള്ള ദൃശ്യങ്ങൾ ചോർന്നതിൽ വിചാരണക്കോടതി ജഡ്ജിയ്ക്കെതിരെ അന്വേഷണം വേണമെന്നും നടി ആവശ്യപ്പെട്ടിട്ടുണ്ട്. കേസിൽ ഈ മാസം തുടരന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. ഇത് മറയാക്കി, കൂടുതൽ സമയം ആവശ്യപ്പെടാതെ തിരക്കിട്ട് അന്തിമ റിപ്പോർട്ട് സമർപ്പിക്കാനാണ് അന്വേഷണ സംഘം നീക്കം നടത്തുന്നത്.
കേസിൽ കാവ്യ മാധവനെ പ്രതിയാക്കേണ്ടതില്ലെന്നും ആരോപണവിധേയരായ അഭിഭാഷകരെ ചോദ്യം ചെയ്യേണ്ടതില്ലെന്നും കോടതി നേരത്തെ തീരുമാനിച്ചിരുന്നു. കേസിലെ അന്വേഷണ മേൽനോട്ട ചുമതലയിൽ നിന്ന് എസ്.ശ്രീജിത്തിനെ മാറ്റിയതിന് പിന്നാലെ യുഡിഎഫ് അട്ടിമറി ആരോപണം ഉന്നയിച്ചിരുന്നു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, സർക്കാരിനെതിരെ ശക്തമായ ആയുധമായി പ്രതിപക്ഷം ഇത് ഉന്നയിച്ചേക്കും.
സർക്കാർ തലത്തിൽ നടി ആക്രമണ കേസ് അട്ടിമറിക്കാൻ വൻ ശ്രമങ്ങളാണ് നടക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ വരെ ആരോപണം ഉയർന്നിരുന്നു. കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ശ്രമിച്ചത് ഉദാഹരിക്കാൻ വേണ്ടിയാണ് ഉന്നതതലത്തിൽ ഗൂഢാലോചനയുണ്ടെന്ന് നടി പറഞ്ഞത്.
നടിയുടെ പിണക്കം ഉപയോഗിക്കാനാണ് സർക്കാർ തീരുമാനം. ഹൈക്കോടതിക്കെതിരെ നടി നീങ്ങിയതും അതിജീവിതക്കെതിരെ ഉപയോഗിക്കാൻ സി.പി.എം തീരുമാനിച്ചിട്ടുണ്ട്. അഭിഭാഷകനായ കെ രാമൻപിള്ളക്കെതിരെ തത്കാലം നടപടിയെടുക്കാൻ കഴിയില്ലെന്നാണ് സർക്കാർ നിലപാട്. അഭിഭാഷകനും രക്ഷികളും തമ്മിലുള്ള ബിസിനസിൽ തങ്ങൾക്ക് ഇടപെടാൻ കഴിയില്ലെന്ന് സർക്കാർ ആവർത്തിക്കുന്നു.
അഡ്വക്കേറ്റ് ജനറലിൽ നിന്നു വരെ ഉപദേശം സ്വീകരിച്ച ശേഷമാണ് സർക്കാർ ഇക്കാര്യത്തിൽ മുന്നോട്ടു പോയിട്ടുള്ളത്. രാമൻപിള്ള റ്റി.പി.കേസിലെ പ്രതികളെ രക്ഷിക്കാൻ സഹായിച്ചു എന്ന ആരോപണം സർക്കാർ മുഖവിലയ്ക്ക് എടുക്കുന്നില്ല. അത് എന്തു തന്നെയായാലും പ്രശസ്തനായ ക്രിമിനൽ അഭിഭാഷകനെതിരെ നീങ്ങാൻ കഴിയില്ലെന്നാണ് സർക്കാർ നിലപാട്.
കോടതി ജീവനകാർക്കെതിരെ പോലീസിന് സംശയം ഉന്നയിക്കാൻ അധികാരമില്ലെന്നും സർക്കാർ കരുതുന്നു. കോടതിയെ പിണക്കാൻ സർക്കാർ തയ്യാറല്ല.
വിചാരണ കോടതി അന്വേഷണ സംഘത്തിനെതിരെ ആഞ്ഞടിച്ചത് കോടതിയുടെ ക്ഷമ നശിച്ചപ്പോഴാണ്. നടിയെ ആക്രമിച്ച കേസില്‍ രഹസ്യരേഖകള്‍ കോടതിയില്‍ നിന്ന് ചോര്‍ന്നിട്ടില്ലെന്ന് വിചാരണ കോടതി അതീവ ഗൗരവത്തോടെയാണ് പറഞ്ഞത്. എന്ത് രഹസ്യ രേഖയാണ് കോടതിയില്‍ നിന്ന് ചോര്‍ന്നതെന്ന് വിചാരണ കോടതി ചോദിച്ചു.
അന്വേഷണ വിവരങ്ങള്‍ ചോരുന്നത് സംബന്ധിച്ച് പ്രോസിക്യൂഷന് മറുപടിയില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. ദിലീപിന്റെ ഫോണില്‍ കോടതി രേഖകള്‍ കണ്ടെത്തിയത് അന്വേഷിക്കാന്‍ പൊലീസിന് അധികാരമില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. കോടതിക്കെതിരെ പോലീസ് അന്വേഷണം തുടങ്ങിയാൽ നീതിന്യായ വ്യവസ്ഥ തകിടം മറിയും.
കോടതിക്കെതിരെ അന്വേഷണം നടത്തിയാൽ മജിസ്റ്റ്ട്രേറ്റ് പോലീസിന് കീഴിലാവും. അത് കോടതി അനുവദിക്കില്ല.കീഴ് കോടതികൾ ജില്ലാ കോടതിയുടെ കീഴിലാണ്. ജില്ലാ കോടതി ഹൈകോടതിക്കു കീഴിലാണ്. ഓരോ ജില്ലയ്ക്കും ചാർജുള്ള ഹൈകോടതി ജഡ്ജിയുണ്ട്. അവരുടെ തീരുമാനങ്ങളാണ് അന്തിമം.
എന്ത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷിക്കുന്നതെന്ന് കോടതി ചോദിച്ചു.. കോടതിയുടെ അധികാരപരിധിയിലുള്ള കാര്യമാണെന്നും കോടതി അഭിപ്രായപ്പെട്ടു. ഫോറന്‍സിക് പരിശോധനയില്‍ ദിലീപിന്റെ ഫോണില്‍ വിചാരണ കോടതി രേഖകള്‍ കണ്ടെത്തിയ കാര്യം അന്വേഷണസംഘം കോടതിയെ അറിയിച്ചിരുന്നു. ഈ രേഖകള്‍ ചോര്‍ന്നതില്‍ കോടതി ജീവനക്കാരെ ചോദ്യം ചെയ്യാന്‍ അനുമതി ആവശ്യപ്പെട്ടാണ് ക്രൈംബ്രാഞ്ച് വിചാരണ കോടതിയില്‍ അപേക്ഷ നല്‍കിയത്.
ഹര്‍ജി പരിഗണിക്കുമ്പോഴാണ് പ്രോസിക്യൂഷനോട് കോടതി വിമര്‍ശനം ഉന്നയിച്ചത്. കോടതിയിലെ എ ഡയറി രഹസ്യ രേഖയല്ല. അതാണ് ചോര്‍ന്നതെന്ന് പ്രോസിക്യൂഷന്‍ ആരോപിക്കുന്ന രേഖ. ആ രഹസ്യ രേഖ കോടതിയുടെ എ ഡയറിയിലെ വിശദാംശങ്ങളെന്ന് കോടതി മറുപടി നല്‍കി. അത് ബഞ്ച് ക്ലര്‍ക്കാണ് തയാറാക്കുന്നതെന്നും കോടതി വ്യക്തമാക്കി.
ദിലീപിന്റെ ഫോണില്‍ കോടതി രേഖ വന്നതെങ്ങനെയെന്ന് പ്രോസിക്യൂട്ടര്‍ ചോദിച്ചു. ദിലീപ് പലരെയും സ്വാധീനിച്ചിട്ടുണ്ട്. കോടതി ജീവനക്കാരെയും സ്വാധീനിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്ന് പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടു. എ ഡയറി സര്‍ട്ടിഫൈഡ് കോപ്പി ആയി ദിലീപിന്റെ അഭിഭാഷകര്‍ നേരത്തെ വാങ്ങിയിട്ടുള്ളതാണ്. അതാണ് പുറത്തുവന്നത്. അത് ഒരു രഹസ്യ രേഖയല്ല എന്നും വിചാരണ കോടതി വ്യക്തമാക്കി.
കോടതി ഉത്തരവിന്റെ രണ്ട് പേജ് ദിലീപിന്റെ ഫോണില്‍ കണ്ടു വെന്നാണ് പ്രോസിക്യൂഷന്‍ ആരോപിക്കുന്നതെന്ന് കോടതി പറഞ്ഞു. ജീവനക്കാരെ ചോദ്യം ചെയ്യുന്നതിന് അനുമതി ആവശ്യമില്ലെന്നും കോടതി പറഞ്ഞു. ഇത്തരം നീക്കങ്ങളെല്ലാം നടത്തിയത് അന്വേഷണ ഉദ്യോഗസ്ഥനായ എസ് ശ്രീജിത്താണെന്ന് സർക്കാർ കരുതുന്നു. അതിനാൽ ശ്രീജിത്തിനോടും സർക്കാർ കലിപ്പിൽ തന്നെയാണ്.
എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായിരുന്ന ഡോ. കൗസർ എടപ്പഗത്ത് ഹൈക്കോടതിയിലെ പ്രമുഖ ന്യായാധിപനാണ്. നിയമത്തിൽ ഡോക്ടറേറ്റ് നേടിയെന്ന അപൂർവതയും അദ്ദേഹത്തിനുണ്ട് . പിന്നീട് ഹൈകോടതി ജഡ്ജിയായ മുഹമ്മദ് മുസ്താഖുമായി ചേർന്ന് എം കെ അസോസിയേറ്റ്സ് എന്ന സ്ഥാപനം തുടങ്ങിയ ഡോ കൗസർ ക്രിമിനൽ നിയമത്തിൽ അഗ്രഗണ്യനണ്.
ആരുടെയും സ്വാധീനത്തിന് വഴങ്ങുന്ന ഒരാളല്ല അദ്ദേഹം. ദിലീപിന് അദ്ദേഹത്തെ സ്വാധീനിക്കാൻ കഴിയുമെന്ന് പറയുന്നത് പമ്പര വിഡ്ഢിത്തമായി നിയമ ലോകം കരുതുന്നു.ഡോ.കൗസറിന് എതിരായ നടിയുടെ നീക്കം അവർക്ക് തന്നെ വിനയാകുമെന്ന വിശ്വാസത്തിലാണ് സർക്കാർ. ഇത്തരമൊരു ഉപദേശം നടിക്ക് നൽകിയത് ആരാണെന്ന സംശയത്തിലാണ് നിയമ ലോകം.
https://www.facebook.com/Malayalivartha

























