എടുത്ത് ചാടാൻ പോയ കിണറിന്റെ ആഴം പേടിച്ച് പിന്തിരിഞ്ഞു നടന്നവൾ. പേരാമ്പ്രക്കാരിയായ എംസിഎ ബിരുദധാരിയായ നൗജിഷ കടന്നുവന്ന വഴികളെക്കുറിച്ച് , പ്രാദേശികമായ പരിചയം വച്ച് ഏകദേശ ധാരണ ഉണ്ട്. ആത്മഹത്യയിലും നല്ലത് ജീവിച്ച് കാണിക്കുക എന്നതാണ് എന്ന് മറ്റുള്ളവർക്ക് സ്വന്തം ജീവിതം കൊണ്ട് കാണിച്ച് കൊടുത്ത റോൾ മോഡൽ തന്നെയാണ് നൗജിഷ! വൈറലായി കുറിപ്പ്

കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ പോലീസ് യൂണിഫോം ധരിച്ച ഒരു പെൺകുട്ടിയുടെ ഫോട്ടോ വൈറലായി മാറിയിരുന്നു. പിന്നാലെ അത്തരം എന്ന ചർച്ചയിലായിരുന്നു സമൂഹമാധ്യമങ്ങൾ. അതെ, വിവാഹശേഷം ഭർത്താവിന്റെ വീട്ടിലെ പീഡനം സഹിക്കാൻ വയ്യാതെ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച പെൺകുട്ടിയാണ് നൗജിഷ എന്ന യുവതി. എടുത്ത് ചാടാൻ പോയ കിണറിന്റെ ആഴം പേടിച്ച് പിന്തിരിഞ്ഞു നടന്നവൾ.
പേരാമ്പ്രക്കാരിയായ എംസിഎ ബിരുദധാരിയായ നൗജിഷ കടന്നുവന്ന വഴികളെക്കുറിച്ച് , പ്രാദേശികമായ പരിചയം വച്ച് ഏകദേശ ധാരണ ഉണ്ട്. ആത്മഹത്യയിലും നല്ലത് ജീവിച്ച് കാണിക്കുക എന്നതാണ് എന്ന് മറ്റുള്ളവർക്ക് സ്വന്തം ജീവിതം കൊണ്ട് കാണിച്ച് കൊടുത്ത റോൾ മോഡൽ തന്നെയാണ് നൗജിഷ എന്നത് കാണുവാൻ സാധിക്കും. ഇതിനോടകം തന്നെ അഞ്ജലി ചന്ദ്രൻ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്.
അഞ്ജലി ചന്ദ്രൻ പങ്കുവച്ച കുറിപ്പ് വായിക്കാം;
വിവാഹശേഷം ഭർത്താവിന്റെ വീട്ടിലെ പീഡനം സഹിക്കാൻ വയ്യാതെ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച പെൺകുട്ടിയാണ് നൗജിഷ. എടുത്ത് ചാടാൻ പോയ കിണറിന്റെ ആഴം പേടിച്ച് പിന്തിരിഞ്ഞു നടന്നവൾ. പേരാമ്പ്രക്കാരിയായ എംസിഎ ബിരുദധാരിയായ നൗജിഷ കടന്നുവന്ന വഴികളെക്കുറിച്ച് , പ്രാദേശികമായ പരിചയം വച്ച് ഏകദേശ ധാരണ ഉണ്ട്. ആത്മഹത്യയിലും നല്ലത് ജീവിച്ച് കാണിക്കുക എന്നതാണ് എന്ന് മറ്റുള്ളവർക്ക് സ്വന്തം ജീവിതം കൊണ്ട് കാണിച്ച് കൊടുത്ത റോൾ മോഡൽ തന്നെയാണ് നൗജിഷ!
മരണത്തെ കുറിച്ച് ആലോചിക്കാൻ കാരണമായ ബന്ധം ഒഴിവാക്കി പഠിച്ചു സ്വന്തം കാലിൽ നിൽക്കാൻ ജോലിക്ക് ശ്രമിച്ചവൾ. മകനെയും കൊണ്ട് തിരികെ വന്നു പിഎസ്സി കൊച്ചിങ്ങിന് പോയ നൗജിഷയെയും അധികപ്രസംഗി എന്ന് പറഞ്ഞവർ ഉണ്ടാവും. അവർക്കുള്ള മറുപടി പ്രവർത്തിയിലൂടെ കാണിച്ച് കൊടുത്ത മിടുക്കിയാണവൾ.
പാസിങ് ഔട്ട് പരേഡിന് വന്ന മകനെ ചേർത്ത് നിർത്തുന്ന ഈ കാഴ്ച കണ്ണ് നിറയെ നമ്മൾ കാണേണ്ടത് വിസ്മയ വിധി വന്ന ഇന്ന് തന്നെയാണ്. കാറിനും ആഭരണത്തിനും വേണ്ടി പെൺകുട്ടികളെ സ്വന്തം ആക്കുന്നവർ ഉള്ള നാട്ടിൽ, അവരുടെ ലക്ഷ്യം നടപ്പാക്കാതെ ആവുമ്പോൾ ക്രൂരമായി പീഡിപ്പിക്കപ്പെടുമ്പോൾ ഇറങ്ങി നടന്നു സ്വന്തം കാലിൽ നിൽക്കാൻ വഴികൾ ഉണ്ടെന്ന് ജീവിതം കൊണ്ട് കാണിച്ചതിന് ആദരവ്.
https://www.facebook.com/Malayalivartha