ഹിന്ദുക്കളോട് അരിയും മലരും ക്രിസ്ത്യാനികളോട് കുന്തിരിക്കവും സൂക്ഷിച്ച് വെക്കാൻ പറഞ്ഞ ബാലൻ ഇത് ആദ്യമായല്ല ഇത്തരം റാലിയിൽ പങ്കെടുക്കുന്നതും വിദ്വെഷ മുദ്രവാക്യങ്ങൾ വിളിക്കുന്നതും...കുട്ടി പോപ്പുലർ ഫ്രണ്ടിന്റെ സ്ഥിരം ആളാണെന്ന് തെളിയിക്കുന്ന ചില വിവരങ്ങൾ പുറത്തുവരികയാണ്!

ഹിന്ദുക്കളോട് അരിയും മലരും ക്രിസ്ത്യാനികളോട് കുന്തിരിക്കവും സൂക്ഷിച്ച് വെക്കാൻ പറഞ്ഞ ബാലൻ ഇത് ആദ്യമായല്ല ഇത്തരം റാലിയിൽ പങ്കെടുക്കുന്നതും വിദ്വെഷ മുദ്രവാക്യങ്ങൾ വിളിക്കുന്നതും.കുട്ടി പോപ്പുലർ ഫ്രണ്ടിന്റെ സ്ഥിരം ആളാണെന്ന് തെളിയിക്കുന്ന ചില വിവരങ്ങൾ പങ്കുവെക്കുകയാണ് Anti Terrorism Cyber Wing ചീഫ് ജിജി നിക്സൺ..
കേരളത്തിനു പുറത്ത് സിഎഎ സമരത്തിൽ ‘ആസാദി ‘ മുദ്രാവാക്യം വിളിക്കുന്ന ഒരു വീഡിയോ ഫസൽ താമരശ്ശേരി എന്നൊരാൾ, അയാളുടെ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരിക്കുന്നത് അന്റി ടെററിസം വിങ് കണ്ടെത്തിയിട്ടുണ്ട്. ഇതു ഒരു സാധാരണ ബാലൻ അല്ല മറിച്ചു, പിഎഫ്ഐയുടെ ‘ജൂനിയർ ഫ്രണ്ട് ‘ എന്ന ‘ജൂനിയർ ടെറർ വിംഗിലെ ‘ ബാലജിഹാദി ആണ്. ഇനിയും കേരളാ പൊലീസ് ഈ ബാലനെ അറസ്റ്റു ചെയ്തില്ലായെങ്കിൽ ഞാൻ ഒറ്റയ്ക്കു കൊട്ടാരക്കര എസ് പിയ്‌ക്കെതിരെ ഉപരോധ സമരം ആരംഭിക്കും – എന്നാണ് ആ പോസ്റ്റിൽ ജിജി നിക്സൺ പറയുന്നത്.
എന്നാൽ ഇതിലൊന്നും ആരാണ് ബാലനെന്ന് വ്യക്തമാക്കുന്നുമില്ല.കുട്ടിയെ ചുമലിൽ ഏറ്റിയ ഈരാറ്റുപേട്ട സ്വദേശി അൻസാറിനെ ചോദ്യം ചെയ്തെങ്കിലും വിവരങ്ങൾ ഒന്നും ലഭിച്ചില്ലായെന്നാണ് പൊലീസ് ഭാഷ്യം. ഇയാൾക്ക് കുട്ടിയെ അറിയില്ല എന്നാണ് പോലീസിന് നൽകിയ മൊഴി.
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 153 എ വകുപ്പ് പ്രകാരം സാമുദായികമോ വര്‍ഗീയമോ ആയ, വിദ്വേഷം ഉളവാക്കുന്ന തരത്തിലുള്ള ഏത് പ്രവൃത്തിയും ശിക്ഷാര്‍ഹമാണെന്നു മാത്രമല്ല ജാമ്യമില്ലാ കുറ്റകൃത്യം കൂടിയാണ്. രാഷ്ട്രീയ ശത്രുത കൊണ്ട് കേരളത്തില്‍ പലപ്പോഴും ഈ വകുപ്പ് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. എന്നാല്‍ പരസ്യമായി ഒരു കുറ്റകൃത്യം ചെയ്താല്‍ പോലും കയ്യും കെട്ടി നിസ്സഹായരായി നോക്കി നില്‌ക്കേണ്ടി വരുന്ന ചില സാഹചര്യങ്ങള്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ തന്നെയുണ്ട്. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് 82, 83 വകുപ്പുകള്‍.
ഇന്ത്യന്‍ ശിക്ഷാനിയമം 82-ാം വകുപ്പ് പ്രകാരം ഏഴു വയസ് വരെയുള്ള ഒരു കുട്ടി എന്തുതെറ്റ് ചെയ്താലും അത് കുറ്റകൃത്യമല്ല. അതേപോലെ തന്നെ 12 വയസു വരെ പ്രായമുണ്ടെങ്കിലും അത്രയും മാനസീക വളര്‍ച്ചയില്ലെങ്കില്‍ ആ പ്രായത്തിലുള്ള കുട്ടി ചെയ്യുന്ന തെറ്റുകളെ 83-ാം വകുപ്പും ശിക്ഷയില്‍ നിന്നും ഒഴിവാക്കുന്നു. ഈ സാഹചര്യം വ്യക്തമായി മനസ്സിലാക്കിക്കൊണ്ട് കുട്ടികളെക്കൊണ്ട് ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്യിക്കാന്‍ സജ്ജരാക്കുന്നതിന്റെ ഡ്രസ്സ് റിഹേഴ്‌സല്‍ അല്ലേ ആലപ്പുഴയില്‍ നടന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.എന്നാല്‍ ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു വിഷയം കൂടിയുണ്ട്.
ഇസ്ലാമിക തീവ്രവാദികള്‍ 'ലോകത്തിന്റെ പല ഭാഗങ്ങളിലും ശിശുക്കളെയും കുട്ടികളെയും ആയുധങ്ങള്‍ അണിയിച്ചും അവരുടെ ദേഹത്ത് ബോംബുകള്‍ കെട്ടിവെച്ച് ചാവേറുകളാക്കിയും മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്ന ആക്രമണങ്ങള്‍ക്ക് ഉപയോഗിക്കുന്നതുമായ ഒരുപാട് വാര്‍ത്തകള്‍ നാം കണ്ടതാണ്.
PFI/SDPI തുടങ്ങിയ പൊളിറ്റിക്കൽ ഇസ്ളാമിക സംഘടനകൾക്കു് അതി സങ്കീർണ്ണവും,അതീവ രഹസ്യാത്മക സ്വഭാവവും ഉള്ള 14 -ല്‍ അധികം ' ജിഹാദി ബ്രിഗേഡുകൾ ' ഉണ്ടെന്നാണ് Anti Terrorism Cyber Wing അവകാശപ്പെടുന്നത്.
□ 1.ടെറർ വിംഗ്
□2.കില്ലർ വിംഗ്
□3.സൈബർ വിംഗ്
□4.മീഡിയാ വിംഗ്
□5.ഫണ്ടിംഗ് വിംഗ്
□6.റിലിജിയസ് വിംഗ്
□7.ഇന്റലക്ച്ചൽ വിംഗ്
□8.ഇന്റലിജന്സ് വിംഗ്
□9.സോഷ്യൽ വിംഗ്
□10.പൊളിറ്റിക്കൽ വിംഗ്
□11.റിക്രൂട്ടിംഗ് വിംഗ്
□12. ജൂനിയര്‍ വിംഗ്
□13..ഫോറിൻ വിംഗ്
□ 14.മിലിട്ടറി വിംഗ്
തുടങ്ങിയ അതിസങ്കീർണ്ണവും, രഹസ്യാത്മകവുമായ പ്രധാനമായും 14 -ലധികം ജിഹാദി ബ്രിഗേഡുകൾ ഇവർക്കു് ഉണ്ടു് . ഇതു് കൂടാതെ നിരവധി രഹസ്യ ബ്രിഗേഡുകളും ഇവർക്കുണ്ടു്.5 മുതൽ 20 വരെയുള്ള അംഗങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടു് ചെറിയ ഗ്രൂപ്പുകള്‍ പണിതുയര്‍ത്തി , തുടര്‍ന്നു് അങ്ങിനെ ഉള്ള ചെറിയ ഗ്രൂപ്പുകളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള 10/ 20 /30/40 തുടങ്ങിയ ക്രമത്തില്‍ വലിയ ഗ്രൂപ്പുകള്‍, പിന്നീടു് ഇത്തരം വലിയ ഗ്രൂപ്പുകളുടെ ദളങ്ങള്‍ എന്നിങ്ങിനെ സൈനീക ബ്രിഗേഡുകളുടെ ക്രമങ്ങളനുസരിച്ചുള്ള മാതൃകയിലാണു് ഈ ബ്രിഗേഡുകളെല്ലാം PFI പണിതുയര്‍ത്തിയിരിക്കുന്നത് എന്നാണ് Anti Terrorism Cyber Wing ന്റെ കണ്ടെത്തലുകൾ.
വിവിധ കോഡുകളും, അടയാളങ്ങളും, വേഷവിധാനങ്ങളും, അധികാര ചിഹ്ന്നങ്ങളും ഇവർക്കുണ്ടു്. ഇവർ കൂടുതലും സൈബർ ഇടങ്ങളിലൂടെയും, ചില മതപാഠ ശാലകൾ, ചില ആരാധനാ സംവിധാനങ്ങൾ, പ്രത്യേക സംഗമസ്ഥാനങ്ങൾ എന്നിവയിലൂടെയും ആണു് ആശയവിനിമയം നടത്തുന്നതു്. ISIS സ്ളീപ്പർ സെല്ലുകളുടെ അതേ മാതൃകയിലാണു് ഇവരെ സംഘടിപ്പിച്ചിരിക്കുന്നതു്. ഒരു് രാജ്യം പണിതെടുക്കാൻ വേണ്ടതായ സകല സംവിധാനങ്ങളും അവർ വളരെ രഹസ്യാത്മകമായ രീതിയിൽ വളർത്തിയെടുത്തു് കഴിഞ്ഞു് Anti Terrorism Cyber Wing പറയുന്നു.
https://www.facebook.com/Malayalivartha