പി.സി.ജോര്‍ജുമായി പോലീസ് കോടതിയില്‍.... മത വിദ്വേഷ പ്രസംഗ കേസില്‍ അറസ്റ്റിലായ പിസി ജോര്‍ജിനെ കോടതിയിലെത്തിച്ചു.... അല്പ സമയത്തിനകം മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും, കനത്ത സുരക്ഷയിലാണ് കോടതിയില്‍ എത്തിച്ചത്

പി.സി.ജോര്‍ജുമായി പോലീസ് കോടതിയില്‍.... മത വിദ്വേഷ പ്രസംഗ കേസില്‍ അറസ്റ്റിലായ പിസി ജോര്‍ജിനെ കോടതിയിലെത്തിച്ചു.... അല്പ സമയത്തിനകം മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും, കനത്ത സുരക്ഷയിലാണ് കോടതിയില്‍ എത്തിച്ചത് .
പിസി ജോര്‍ജിന് കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് ആവശ്യപ്പെടും. ശബ്ദസാമ്പിളുകള്‍ എടുക്കണമെന്നും ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചതിനാല്‍ ജാമ്യം അനുവദിക്കരുതെന്നും പൊലീസ് ആവശ്യപ്പെടും.
രാത്രി തന്നെ ജോര്‍ജിനെ മജിസ്‌ട്രേറ്റിന് മുന്നിലെത്തിക്കുമെന്നാണ് ആദ്യം പുറത്ത് വന്നിരുന്ന വിവരം. എന്നാല്‍ രാത്രി 2.30 ഓടെ ജോര്‍ജിനെ രാവിലെ ഏഴ് മണിക്ക് മജിസ്‌ട്രേറ്റിന് മുന്നിലെത്തിക്കൂ എന്ന് പൊലീസ് വ്യക്തമാക്കി.
പൊലീസിന് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ ആണ് തീരുമാനം മാറ്റിയതെന്നാണ് സൂചന. ജോര്‍ജിനെ ആശുപത്രിയിലേക്ക് മാറ്റണമെന്ന് അഭിഭാഷകന്‍ ഉന്നയിക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് തീരുമാനം മാറ്റിയത്. രാത്രിയില്‍ ഓക്‌സിജന്‍ മാസ്‌ക് ഉപയോഗിക്കുന്നതിനാല്‍ ജയിലേക്കയക്കരുതെന്ന വാദം അഭിഭാഷകര്‍ ഉന്നയിക്കാന്‍ നീക്കമുണ്ടായിരുന്നു.
അതേസമയം അര്‍ദ്ധരാത്രി 12.35 ഓടെയാണ് ഫോര്‍ട് പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള സംഘം പിസി ജോര്‍ജുമായി കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിച്ചത്. എആര്‍ ക്യാമ്പിന് മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയിരുന്നു.
പുഷ്പവൃഷ്ടി നടത്തി, മുദ്രാവാക്യം വിളിയുമായാണ് പിസി ജോര്‍ജിനെ എ ആര്‍ ക്യാമ്പിന് മുന്നില്‍ കാത്തിരുന്ന ബിജെപി പ്രവര്‍ത്തകര്‍ അഭിവാദ്യം ചെയ്തത്.നടപടികളില്‍ നിന്ന് ഓടിയൊളിക്കുന്ന ആളല്ലെന്നും പൊലീസിനെ പേടിച്ച് ആശുപത്രിയില്‍ കിടക്കുന്ന ആളല്ലെന്നും പിസി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ് മാധ്യമങ്ങളോട് പ്രതികരിച്ചത്.
രാത്രി തന്നെ ഓണ്‍ലൈനായി ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.ഷോണിനെ എആര്‍ ക്യമ്പിനകത്തേക്ക് കയറ്റാന്‍ പൊലീസ് അനുവദിച്ചിട്ടില്ല.വൈകിട്ട് കൊച്ചിയില്‍ വച്ചാണ് ഫോര്‍ട്ട് പൊലീസ് പിസി ജോര്‍ജിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജോര്‍ജിനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ വൈദ്യ പരിശോധനക്ക് എത്തിച്ചിരുന്നു. പരിശോധനയില്‍ രക്തസമ്മര്‍ദത്തില്‍ വ്യത്യാസം അനുഭവപ്പെട്ടതോടെ ഒരു മണിക്കൂര്‍ നിരീക്ഷണം വേണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം ലഭിച്ച ശേഷമാണ് പൊലീസ് ജോര്‍ജുമായി തിരുവനന്തപുരത്തേക്ക് തിരിച്ചത്.
തനിക്ക് വെര്‍ടിഗോ അസുഖമുണ്ടെന്നും രാത്രി ഉറങ്ങാന്‍ ശ്വസന സഹായി വേണമെന്നുമാണ് പിസി ജോര്‍ജ് ജാമ്യാപേക്ഷയില്‍ പറഞ്ഞിരിക്കുന്നത്. കേസ് രാത്രി തന്നെ അടിയന്തിര പ്രാധാന്യത്തോടെ പരിഗണിക്കണമെന്നായിരുന്നു പിസി ജോര്‍ജിന്റെ അഭിഭാഷകര്‍ ആവശ്യപ്പെട്ടതെങ്കിലും കോടതി വിസമ്മതിച്ചു. നാളെ രാവിലെ ഒന്‍പത് മണിക്ക് പരിഗണിക്കാമെന്നും രാത്രി പരിഗണിക്കാന്‍ അസൗകര്യം ഉണ്ടെന്നും കോടതി വ്യക്തമാക്കി.
"
https://www.facebook.com/Malayalivartha























