Widgets Magazine
24
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗൾഫിലെ സിഐഎ കേന്ദ്രങ്ങളിൽ അടുത്തിടെ നടന്ന ഇറാനിയൻ ഡ്രോൺ ആക്രമണം..റഷ്യയ്ക്ക് പങ്കുണ്ടോ..? അമേരിക്ക അന്വേഷണം തുടങ്ങി..മോസ്‌കോ പ്രത്യേകമായി സഹായം നല്‍കിയിരുന്നോ..?


തെക്കൻ ഗുജറാത്തിലും മഹാരാഷ്ട്രയിലും മഴ കനത്തു.. കേരളത്തിൽ നിന്നുളള ട്രെയിനുകൾ വഴിതിരിച്ചുവിടുന്നു..ആറു ട്രെയിനുകൾ പൂർണമായും നിരവധി സർവീസുകൾ ഭാഗികമായും റദ്ദാക്കി..


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത..കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട്.. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്‌ക്കും സാധ്യത..


സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’..ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്..


മുന്‍ ഡി വൈ എഫ് ഐ ജില്ലാ നേതാവിന്റെ ചെമ്മീന്‍ ഷെഡിന് തീയിട്ടു..എംഎല്‍എ വി കുഞ്ഞികൃഷ്ണനെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അനുകൂലിച്ച നേതാവ്..

ദിലീപിന്റെയും അഭിഭാഷകരുടെയും കുടില ബുദ്ധി! തിരിച്ചടി കിട്ടി തുടങ്ങി.. ഇനി നേർക്ക് നേർ പോരാട്ടം... തുറന്നടിച്ച് അഡ്വ പ്രിയദർശൻ തമ്പി

26 MAY 2022 08:23 AM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് കൂടുതൽ സമയം കിട്ടിയില്ലേങ്കിൽ കേസിൽ അത് വലിയ തിരിച്ചടിയാകുമെന്ന അഭിപ്രായം ശക്തമാണ്. കേസില്‍ അട്ടിമറി നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ആക്രമണത്തിന് ഇരയായ നടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. അതിനു പിന്നാലെ കേസിൽ തുടരന്വേഷണത്തിന് ഇനിയും കൂടുതൽ സമയം വേണമെന്നാണ് അന്വേഷണ സംഘം കോടതിയിൽ കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരിക്കുന്നത്. മെയ് 31 ന് ഹൈക്കോടതി അനുവദിച്ച സമയപരിധി അവസാനിക്കാനിരിക്കേയാണ് പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചത്. എന്നാൽ പ്രതിയായ ദിലീപിന്റെ കൂടി ഭാഗം കേൾക്കാതെ കൂടുതൽ സമയം അനുവദിക്കാൻ സാധിക്കില്ലെന്നായിരുന്നു കോടതി വ്യക്തമാക്കിയത്. ഇപ്പോഴിതാ കൂടുതൽ വെളിപ്പെടുത്തലുമായി അഡ്വ പ്രിയദർശൻ തമ്പി രംഗത്തെത്തുകയാണ്. ദിലീപിന്റേയും അഭിഭാഷകരുട തന്ത്രമാണ് ഇതിന് പിന്നിൽ എന്നും അദ്ദേഹം വിശദീകരിച്ചു.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു...

നടി ആക്രമിക്കപ്പെട്ട കേസിലാണ് സുപ്രീം കോടതി സമയപരിധി നിശ്ചയിച്ചിട്ടുണ്ടായിരുന്നത്. അതിന് ശേഷമാണ് കേസിൽ തുടരന്വേഷണം വരുന്നത്. അതിന് സമയപരിധിയൊന്നും നിശ്ചയിച്ചിരുന്നില്ല. ഇതിനിടയിൽ ബുദ്ധിപരമായി പുനഃരന്വേഷണം റദ്ദ് ചെയ്യണമെന്ന ആവശ്യവുമായി ദിലീപ് കോടതിയെ സമീപിച്ചു. സാധാരണ ഗതിയിൽ അത്തരമൊരു ഹർജി നൽകിയാലും അതിൽ ഹൈക്കോടതിക്ക് ഇടപെടാനാകില്ല . കാരണം തുടരന്വേഷണം എന്നത് പോലീസിന്റെ അധികാരമാണ്. അതിന് കോടതിയുടെ അനുമതി പോലും ആവശ്യമില്ല. എന്നിട്ടും തുടരന്വേഷണം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദിലീപ് കോടതിയിലേക്ക് പോയി. അത് റദ്ദ് ചെയ്യാൻ സാധിക്കില്ലെന്ന് അറിഞ്ഞിട്ട് തന്നെയാണ് പോയത്. ഹർജി പരിഗണിച്ച കോടതി കേസ് റദ്ദ് ചെയ്യാൻ സാധിക്കില്ലെന്ന് അറിയിച്ചു. ഒപ്പം സമയപരിധി നിശ്ചയിക്കുകയും ചെയ്തു. അങ്ങനെയാണ് കേസിൽ സമയപരിധി വരുന്നത്. അതാണ് പ്രോസിക്യൂഷന്റെ മുന്നിലെ വെല്ലുവിളി. അതേസമയം അനന്തമായി കേസ് മുന്നോട്ട് നീട്ടിക്കൊണ്ടുപോകാൻ സാധിക്കില്ല. മൂന്ന് മാസത്തെ സമയം എങ്കിലും വേണമെന്ന് പ്രോസിക്യൂഷൻ ഹൈക്കോടതിയെ അറിയിക്കണമെന്ന് തന്നെയാണ് അഭിപ്രായം.

നിലവിൽ കേസിലെ ദൃശ്യങ്ങൾ ചോർന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ സംഭവിച്ചിരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി അതിജീവിത തന്നെ നേരിട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഈ നീക്കം വളരെ സുപ്രധാനമാണ്. ക്രിമിനൽ നടപടി ക്രമത്തിലെ 483ാം വകുപ്പ് അനുസരിച്ച് സംസ്ഥാനത്തെ മുഴുവൻ കീഴ് കോടതികളിലും ക്രമരഹിതമായി എന്തെങ്കിലും നടന്നാൽ അതിൽ ഇടപെടാൻ സാധിക്കും. ആ വകുപ്പ് ഉപയോഗിച്ച് കൊണ്ട് ഈ കേസിലെ എല്ലാ രേഖകളും വിളിച്ച് വരുത്താനും ആ രേഖകളിൽ എന്തെങ്കിലും ക്രമക്കേട് നടന്നിട്ടുണ്ടെങ്കിൽ അക്കാര്യങ്ങൾ പരിശോധിക്കാൻ കഴിയുകയും ചെയ്യുമെന്നും അഡ്വ പ്രിയദർശൻ തമ്പി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബാറിലെ തീവയ്പില്‍ രണ്ടു പേര്‍ മരിച്ച സംഭവം; സാക്ഷിയായ യുവാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി  (3 hours ago)

ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം: ഒന്നാം പ്രതി ഡോ. എം.കെ. റാമിനെ അറസ്റ്റ് ചെയ്യാന്‍ അനുമതി  (4 hours ago)

സംസ്ഥാനത്ത് ആവശ്യമായ അളവില്‍ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യം ഉണ്ടായാല്‍ ഇന്നും നിയന്ത്രണം ഉണ്ടാകും  (6 hours ago)

പി കെ കാളന്‍ ഭവന പദ്ധതി ക്രമക്കേടില്‍ അടിയന്തിര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെഎം ഷാജി  (7 hours ago)

യുവജനങ്ങളുടെ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യവുമായി മമ്മൂട്ടി  (7 hours ago)

കൊല്ലത്ത് മകളുടെ മൃതദേഹം കായലില്‍ കണ്ടെത്തിയതിന് പിന്നാലെ അമ്മയും മരിച്ചു  (7 hours ago)

ഒരു യുഗം അവസാനിക്കുന്നു;സെൻസർ പ്രതിസന്ധികളും ലീക്ക് വിവാദങ്ങളും മറികടന്ന് 'ജനനായകൻ'; അഡ്വാൻസ് ബുക്കിങ്ങിൽ നേടിയത് കോടികൾ!  (9 hours ago)

ഓപ്പറേഷൻ തൂഫാൻ ദ നാർക്കോ ഹണ്ടിനെ പിന്തുണച്ച് യുവജനത; കേരളത്തിലെ വിദ്യാർത്ഥി യുവജനസംഘടനകളുടെ ഏകോപിതമായ പ്രവർത്തനത്തിലൂടെ ഓപ്പറേഷൻ തൂഫാന്റെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തവും വ്യാപകവുമാക്കുമെന്ന് രമേശ് ചെന്നി  (10 hours ago)

കാരിക്കാമുറി ഷണ്മുഖമായി മമ്മൂട്ടി; രഞ്ജിത്തിന്റെ ലോ ആൻഡ് ഓർഡർ സെപ്റ്റംബർ 4-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് പുതിയ പോസ്റ്റർ!!!!  (10 hours ago)

സുര്യയുടെ ജന്മദിനത്തിൽ ആ സമ്മാനം; വിശ്വനാഥൻ ആന്റ് സൺസിന്റെ രണ്ടാമത്തെ പ്രൊമോ ഗാനം പുറത്തുവിട്ടു  (10 hours ago)

CIA sites in Gulf ഗള്‍ഫില്‍ ശരിക്കും ആക്രമണം നടത്തിയത് റഷ്യ?  (10 hours ago)

മന്ത്രിസഭാ ഉപസമിതിയുടെ പേരിൽ കേന്ദ്രത്തിന് കത്തയക്കാനുള്ള പുതിയ നീക്കം വിദ്യാഭ്യാസ മേഖലയിലെ കാവിവൽക്കരണത്തിന് വഴിതെളിക്കലാണ്; ആരോപണവുമായി മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി  (10 hours ago)

കേരളത്തിൽ നിന്നുളള ട്രെയിനുകൾ വഴിതിരിച്ചുവിടുന്നു;  (10 hours ago)

'ഓപ്പറേഷന്‍ തൂഫാന്‍' അടുത്തഘട്ടത്തിലേക്ക്; ആഭ്യന്തരവകുപ്പിനൊപ്പം കൈകോര്‍ക്കാന്‍ ആരോഗ്യരംഗത്തെ വിവിധ സംഘടനകൾ രംഗത്ത്  (10 hours ago)

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത;  (10 hours ago)

Malayali Vartha Recommends