അനാഥമായി കിടന്ന ചെറുപായ്ക്കപ്പൽ പിടിച്ചടുത്ത് തീരദേശ പൊലീസ്; ഫ്രീ ഡൈവിങ് കോച്ചസ് ഓഫ് ഏഷ്യ സ്ഥാപകനും സമുദ്രസഞ്ചാരിയുമായ ഹോളണ്ട് സ്വദേശി ജെറോൺ എല്യൂട്ടിനെ കസ്റ്റഡിയിൽ എടുത്തു!

കൊല്ലം തുറമുഖത്തിനു സമീപം അനാഥമായി കിടന്ന ചെറുപായ്ക്കപ്പലും അനുമതിയില്ലാതെ തീരത്തു കയറിയ രാജ്യാന്തര നീന്തൽ പരിശീലകനും തീരദേശ പൊലീസിന്റെ കസ്റ്റഡിയിൽ എടുത്തതായി റിപ്പോർട്ട്. പിന്നാലെ ഫ്രീ ഡൈവിങ് കോച്ചസ് ഓഫ് ഏഷ്യ സ്ഥാപകനും സമുദ്രസഞ്ചാരിയുമായ ഹോളണ്ട് സ്വദേശി ജെറോൺ എല്യൂട്ടിനെ (42) ആണ് കസ്റ്റഡിയിൽ എടുത്തു. കസ്റ്റംസ്, തുറമുഖ വകുപ്പ്, കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം, പൊലീസ്, ഇമിഗ്രേഷൻ വിഭാഗങ്ങൾ വിശദമായി ചോദ്യം ചെയ്യുകയുണ്ടായി. പോലീസ് പായ്ക്കപ്പൽ പരിശോധിച്ചെങ്കിലും സംശയകരമായ ഒന്നും ലഭിച്ചില്ല എന്ന് വ്യക്തമാക്കുകയുണ്ടായി.
കഴിഞ്ഞ ദിവസം കൊച്ചിയിൽ നിന്ന് ആൻഡമാൻ നിക്കോബാർ ദ്വീപിലെ പോർട്ട് ബ്ലെയറിലേക്ക് പോവുകയായിരുന്നു പായ്ക്കപ്പൽ. കാലിൽ ചെറിയ മുറിവു കണ്ടതിനെത്തുടർന്ന് ഇന്നലെ വൈകിട്ട് തന്നെ എല്യൂട്ടിനു ചികിത്സ നൽകിയിരുന്നു. കസ്റ്റംസ്, പൊലീസ് വിഭാഗങ്ങളുടെ നിരീക്ഷണത്തിലുള്ള ഇദ്ദേഹത്തെ നടപടിക്രമങ്ങൾ പൂർത്തിയായാൽ ഇന്നോ നാളെയോ വിട്ടയയ്ക്കുമെന്നും പോലീസ് വ്യക്തമാക്കി.
അതേസമയം കടലിൽ പട്രോളിങ് നടത്തുകയായിരുന്ന തീരദേശ പൊലീസ് രാവിലെ ഒൻപതോടെ, തുറമുഖത്തു നിന്നു 200 മീറ്റർ അകലെ അനാഥമായി കിടന്ന പായ്ക്കപ്പൽ പിടിച്ചെടുക്കുകയാണ് ചെയ്തത്. പിന്നാലെ പായ്ക്കപ്പൽ അവിടെയിട്ട ശേഷം എല്യൂട്ട് ചെറുവള്ളത്തിൽ ബീച്ചിൽ എത്തിയ സമയത്താണ് പൊലീസ് കപ്പൽ പിടിച്ചെടുത്തത്. ഇതു കണ്ട എല്യൂട്ട് കയാക്കിങ് വള്ളത്തിൽ ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെ കാലിനു പരുക്കേൽക്കുകയുണ്ടായി. കടലിൽ പട്രോളിങ് നടത്തുകയായിരുന്ന കസ്റ്റംസ്, കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം, ഇമിഗ്രേഷൻ, തുറമുഖ വകുപ്പ് ഉദ്യോഗസ്ഥർ തുറമുഖത്ത് എത്തിയിരുന്നു. കസ്റ്റംസ് സൂപ്രണ്ട് റോബിൻ ബേബിയുടെ നേതൃത്വത്തിലുള്ള സംഘം പായ്ക്കപ്പൽ പരിശോധിക്കുകയും ചെയ്തു.
എന്നാൽ നിയമവിരുദ്ധമായ ഒന്നും തന്നെ കണ്ടെത്താനായില്ല. പാസ്പോർട്ട്, ഇമിഗ്രേഷൻ ഉൾപ്പെടെയുള്ള രേഖകൾ കൃത്യമാണ് എന്നും മനസിലാക്കാൻ കഴിഞ്ഞു. ഇന്ത്യയിൽ ഉപയോഗിക്കാൻ അനുമതി ഇല്ലാത്ത സാറ്റലൈറ്റ് ഫോൺ കപ്പലിൽ നിന്നു ലഭിച്ചെങ്കിലും ഇതു സീൽ ചെയ്യുകയുണ്ടായി. കൂടാതെ പഴങ്ങളും പച്ചക്കറികളുമാണ് കാര്യമായി ഉണ്ടായിരുന്നത്. ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്നു കൊല്ലം സ്വദേശിയായ സുഹൃത്ത് ഹരിയെ കാണാനാണ് തീരത്ത് എത്തിയതെന്നാണ് ജെറൂൺ എല്യൂട്ട് നൽകുന്ന വിശദീകരണം എന്നത്. കഴിഞ്ഞ ഒരു ദശാബ്ദത്തിൽ ഏറെയായി വിവിധ രാജ്യങ്ങളിൽ സ്കൂബ ഡൈവിങ്ങിൽ ഉൾപ്പെടെ സൗജന്യ പരിശീലനം നൽകി വരികയാണ് എല്യൂട്ട്.
https://www.facebook.com/Malayalivartha























