Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നതിൽ റെയിൽവേപരിഷ്കാരങ്ങൾ പ്രഖ്യാപിച്ചു..72 മണിക്കൂർ മുൻപ് ക്യാൻസൽ ചെയ്യുന്നവർക്ക് പരമാവധി റീഫണ്ട്..


പിണറായിക്ക് നേരെ വിരൽ ചൂണ്ടി രാഹുൽ! വിരട്ടാൻ നോക്കണ്ട, കീഴടങ്ങില്ല; ഗണേഷിന് സംരക്ഷണം, എനിക്ക് ജയിൽ! തെളിവുകൾ പുറത്തുവിടാൻ വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നറിയിപ്പ് നൽകി..സംഘർഷം ലോകമെമ്പാടും ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകും.. വലിയ ഊർജ്ജ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്..


പേർഷ്യൻ ഉൾക്കടലിലാകെ മൈനുകൾ വിതയ്ക്കും..കരയിലൂടെ ആക്രമണം നടത്തിയാൽ അതിന് മറുപടി കടലിലായിരിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ്.. വലിയൊരു വിപത്തായിരിക്കും വരാൻ പോകുന്നത്..


മകനോടൊപ്പം കുറച്ചുനാൾ കഴിയാൻ കൊതിച്ചെത്തിയ ഉമ്മ; പ്രളയത്തിൽ പൊലിഞ്ഞത് വലിയൊരു കുടുംബത്തിന്റെ സ്വപ്നങ്ങൾ...

പമ്പയില്‍ ഞങ്ങള്‍ ഒന്നിച്ചു ഇതേ വേഷത്തില്‍ അയ്യപ്പന്‍ മാരെ കൊണ്ടുപോയിട്ടുണ്ട്... ചെട്ടികുളങ്ങര ഉത്സവ സ്‌പെഷ്യല്‍ സര്‍വീസ് പോയിട്ടുണ്ട് ഇതേ വേഷത്തില്‍.. എടത്വ പള്ളി പെരുന്നാളിന് ഭക്തരെ കൊണ്ടുപോയിട്ടുണ്ട് ഇതേ വേഷത്തില്‍ ബീമാ പള്ളിയിലേക്ക് വിശ്വാസികളെ കൊണ്ടുപോയിട്ടുണ്ട് ഇതേ വേഷത്തില്‍.... യൂണിഫോം ഒഴിവാക്കി മതവേഷം ധരിച്ച് കെഎസ്ആര്‍ടിസി ഡ്രൈവര്‍ ജോലി ചെയ്തുവെന്ന വ്യാജ പ്രചരണത്തിനെതിരെ ഡ്രൈവറുടെ മുന്‍ സഹപ്രവര്‍ത്തകന്റെ കുറിപ്പിങ്ങനെ.....

26 MAY 2022 08:32 AM IST
മലയാളി വാര്‍ത്ത

More Stories...

ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപ പിടികൂടി കേരള പൊലീസ്

വി.ഡി. സതീശന്റെ നാമനിര്‍ദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു

ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ എന്നിവയുടെ സഹകരണത്തോടെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്ലാസ്റ്റിക്, ഫ്ലെക്സ് തുടങ്ങിയ പരിസ്ഥിതിക്ക് ദോഷകരമായ വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കി

റിപ്പോർട്ടർ ചാനലിന്‍റെ സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ച് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ.

"സ്ഥിരം പരാജയപ്പെടുന്ന ആളെന്ന് ചിലർ പറയുന്നത് കേൾക്കുമ്പോൾ വലിയ വിഷമം തോന്നാറുണ്ട്. പക്ഷേ, ആ തോൽവികൾക്ക് ഞാൻ ആരെയും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല...വേദിയിൽ വിതുമ്പി

പമ്പയില്‍ ഞങ്ങള്‍ ഒന്നിച്ചു ഇതേ വേഷത്തില്‍ അയ്യപ്പന്‍ മാരെ കൊണ്ടുപോയിട്ടുണ്ട്... ചെട്ടികുളങ്ങര ഉത്സവ സ്‌പെഷ്യല്‍ സര്‍വീസ് പോയിട്ടുണ്ട് ഇതേ വേഷത്തില്‍.. എടത്വ പള്ളി പെരുന്നാളിന് ഭക്തരെ കൊണ്ടുപോയിട്ടുണ്ട് ഇതേ വേഷത്തില്‍ ബീമാ പള്ളിയിലേക്ക് വിശ്വാസികളെ കൊണ്ടുപോയിട്ടുണ്ട് ഇതേ വേഷത്തില്‍.... യൂണിഫോം ഒഴിവാക്കി മതവേഷം ധരിച്ച് കെഎസ്ആര്‍ടിസി ഡ്രൈവര്‍ ജോലി ചെയ്തുവെന്ന വ്യാജ പ്രചരണത്തിനെതിരെ ഡ്രൈവറുടെ മുന്‍ സഹപ്രവര്‍ത്തകന്റെ കുറിപ്പിങ്ങനെ.....

. 'ഇതേ വേഷത്തില്‍ വിവിധ ക്ഷേത്രങ്ങളിലേക്കും പളളികളിലേക്കും തങ്ങള്‍ ഒരുമിച്ച് സര്‍വീസ് നടത്തിയിട്ടുണ്ട്. മനുഷ്യനോട് സാമ്യമുള്ള ചില മൃഗങ്ങള്‍ താങ്കളെ കുറിച്ച് എന്തൊക്കെയോ പറഞ്ഞു പരത്തുന്നു' ഡ്രൈവര്‍ പി എച്ച് അഷ്റഫിന്റെ മുന്‍ സഹപ്രവര്‍ത്തകന്‍ സൈജു ആദിനാട് ഫേസ്ബുക്കില്‍ കുറിച്ചു.



കുറിപ്പിന്റെ പൂര്‍ണ്ണ രൂപമിങ്ങനെ....
''ഇത് എന്റെ കൂടെ ജോലി ചെയ്ത പി എച്ച് അഷ്റഫ്..ഒര് സാധു മനുഷ്യന്‍....പമ്പയില്‍ ഞങ്ങള്‍ ഒന്നിച്ചു ഇതേ വേഷത്തില്‍ അയ്യപ്പന്‍ മാരെ കൊണ്ടുപോയിട്ടുണ്ട്... ചെട്ടികുളങ്ങര ഉത്സവ സ്‌പെഷ്യല്‍ സര്‍വീസ് പോയിട്ടുണ്ട് ഇതേ വേഷത്തില്‍.. എടത്വ പള്ളി പെരുന്നാളിന് ഭക്തരെ കൊണ്ടുപോയിട്ടുണ്ട് ഇതേ വേഷത്തില്‍ ബീമാ പള്ളിയിലേക്ക് വിശ്വാസികളെ കൊണ്ടുപോയിട്ടുണ്ട് ഇതേ വേഷത്തില്‍... അങ്ങയെ കുറിച്ച് മനുഷ്യനോട് സാമ്യമുള്ള ചില മൃഗങ്ങള്‍ എന്തൊക്കെയോ പറഞ്ഞു പരത്തുന്നു.. പ്രിയപ്പെട്ട അഷറഫ്... മാപ്പ്.''


മാവേലിക്കര കെഎസ്ആര്‍ടിസി ഡിപ്പോയിലെ ഡ്രൈവര്‍ പി എച്ച് അഷറഫിന്റെ തെറ്റിദ്ധരിപ്പിക്കുന്ന ചിത്രം എടുത്ത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനെതിരെ കെഎസ്ആര്‍ടിസി അധികൃതര്‍ തന്നെ മറുപടി നല്‍കിയിട്ടുണ്ടായിരുന്നു. തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണമാണുണ്ടായതെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.



കഴിഞ്ഞ ദിവസമാണ് കെഎസ്ആര്‍ടിസി ഡ്രൈവര്‍ മതവേഷം ധരിച്ച് ബസ് ഓടിക്കുന്ന തരത്തിലുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചത്. ഇങ്ങനെ ഒരു ചിത്രം പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പെട്ടപ്പോള്‍ തന്നെ കെഎസ്ആര്‍ടിസി വിജിലന്‍സ് അന്വേഷണം തുടങ്ങിയിരുന്നു. അന്വേഷണത്തില്‍, കെഎസ്ആര്‍ടിസി മാവേലിക്കര യൂണിറ്റിലെ ഡ്രൈവര്‍ പി എച്ച് അഷറഫ് മേയ് 24ന് തിരുവനന്തപുരം - മാവേലിക്കര സര്‍വീസില്‍ ഡ്യൂട്ടി നിര്‍വഹിക്കുന്നതിനിടെയാണ് തെറ്റിധാരണ പരത്തുന്ന രീതിയില്‍ ചിലര്‍ ചിത്രമെടുത്ത് പ്രചരിപ്പിച്ചതെന്നു കെഎസ്ആര്‍ടിസി കണ്ടെത്തി.

ജോലി ചെയ്യവെ യൂണിഫോം പാന്റിന് മുകളിലായി അഴുക്ക് പറ്റാതിരിക്കുവാന്‍ മടിയില്‍ വലിയ ഒരു തോര്‍ത്ത് വിരിച്ചിരുന്നത് പ്രത്യേക ആംഗിളില്‍ ഫോട്ടോ എടുത്ത് തെറ്റിധാരണ ഉണ്ടാക്കുന്ന രീതിയില്‍ പ്രചരിപ്പിക്കുകയാണ് ചെയ്തത് എന്ന് വ്യക്തമായതായി കെഎസ്ആര്‍ടിസി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. താടിയും തൊപ്പിയും കൂടി കണ്ടാണ് മതവേഷമെന്ന് തെറ്റിദ്ധരിച്ചത്. താടിയും തൊപ്പിയും വയ്ക്കുന്നതില്‍ വിലക്കില്ലെന്ന് ഡ്രൈവര്‍ പി എച്ച് അഷറഫും പറഞ്ഞു.

 

അനുവദനീയമായ രീതിയില്‍ യൂണിഫോം ധരിച്ച് കൃത്യനിഷ്ഠയോടെ ജോലി ചെയ്യുന്ന ജീവനക്കാരനെ തെറ്റിധാരണ പരത്തുന്ന രീതിയില്‍ ചിത്രമെടുത്ത് ദുരുദ്ദേശത്തോടെ പ്രചരിപ്പിക്കുകയാണ് ഉണ്ടായത് എന്നും അന്വേഷണത്തില്‍ വെളിവായതായി കെഎസ്ആര്‍ടിസി അധികൃതര്‍ പ്രതികരിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപ പിടികൂടി കേരള പൊലീസ്  (25 minutes ago)

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് നടിയ്ക്ക് ദാരുണാന്ത്യം  (35 minutes ago)

താരത്തിന്റെ പേര് ഉപയോഗിച്ച് തട്ടിപ്പ്; മോഹന്‍ലാല്‍ നല്‍കിയ ഹര്‍ജിയില്‍ നിര്‍ണ്ണായക നീക്കം  (45 minutes ago)

ഇന്ത്യയിലെ ഇറാന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍  (58 minutes ago)

വി.ഡി. സതീശന്റെ നാമനിര്‍ദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു  (1 hour ago)

ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ എന്നിവയുടെ സഹകരണത്തോടെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്ലാസ്റ്റിക്, ഫ്ലെക്സ് തുടങ്ങിയ പരിസ്ഥിതിക്ക് ദോഷകരമായ വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കി  (3 hours ago)

റിപ്പോർട്ടർ ചാനലിന്‍റെ സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ച് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ.  (4 hours ago)

പതിമൂന്ന് വർഷത്തോളം നീണ്ട അബോധാവസ്ഥയ്ക്കും നരകയാതനകൾക്കും ഒടുവിൽ ഹരീഷ് റാണ അന്തരിച്ചു....അന്ത്യ നിമിഷം നോക്കി നിന്ന് അച്ഛൻ  (4 hours ago)

"സ്ഥിരം പരാജയപ്പെടുന്ന ആളെന്ന് ചിലർ പറയുന്നത് കേൾക്കുമ്പോൾ വലിയ വിഷമം തോന്നാറുണ്ട്. പക്ഷേ, ആ തോൽവികൾക്ക് ഞാൻ ആരെയും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല...വേദിയിൽ വിതുമ്പി  (5 hours ago)

ഇറാൻ – ഇസ്രയേൽ സംഘർഷം അവസാനിപ്പിക്കാൻ നിർണ്ണായക നീക്കവുമായി അമേരിക്ക  (5 hours ago)

പ്രവാസി മലയാളികളുടെ മൃതദേഹങ്ങൾ കിട്ടി..കണ്ണീരോടെ.. പ്രവാസികൾക്ക് പണി,അപ്രതീക്ഷിത ട്വിസ്റ്റ്..! UAE ഭരണാധികാരിയുടെ പ്രഖ്യാപനം  (5 hours ago)

നീ പോയി നിന്റെ വീട്ടിൽ ചോദിക്ക്...!ദേ മുഖ്യൻ പിന്നെയും ഇയാൾ ഇത് നശിപ്പിക്കും ചോദ്യം ചോദിച്ചവനെ തീർക്കും..?  (5 hours ago)

അമേരിക്കയിലെ റിഫൈനറിയില്‍ ഉഗ്രസ്‌ഫോടനം! ഭൂകമ്പവും... ജനങ്ങള്‍ പുറത്തിറങ്ങരുത്ത്..! ഇറാന്റെ കൊട്ടിക്കലാശം...!!  (5 hours ago)

ഇതിന്റെയൊന്നും മൃതദ്ദേഹം ഏറ്റെടുക്കാൻ പറ്റില്ല സാറേ..-ചേട്ടൻ..! അശ്വതിയും അമ്മയും പിള്ളാരും പൊതു ശ്മശാനത്തിൽ എരിഞ്ഞു...!  (6 hours ago)

'രാഷ്ട്രീയചെറ്റത്തരം' പരാമര്‍ശത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍  (6 hours ago)

Malayali Vartha Recommends