അഞ്ച് ദിവസം പ്രായമായ പെണ്‍കുഞ്ഞ് അമ്മത്തൊട്ടിലില്‍, നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കുട്ടിയെ ശിശുസംരക്ഷണ സമിതിക്ക് കൈമാറും

കോട്ടയം ജില്ലാ ആശുപത്രിയിലെ അമ്മത്തൊട്ടിലില്‍ പിഞ്ചു കുഞ്ഞിനെ കണ്ടെത്തി.അഞ്ച് ദിവസം പ്രായമായ പെണ്‍കുഞ്ഞിനെയാണ് അമ്മത്തൊട്ടിലില്‍ ലഭിച്ചത്.പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് കുഞ്ഞിനെ കണ്ടെത്തിയത്.ജനിച്ച് ഏതാനും ദിവസങ്ങൾ മാത്രം പ്രായമായ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കുട്ടിയെ ശിശുസംരക്ഷണ സമിതിക്ക് കൈമാറും.
അതേസമയം പെൺകുഞ്ഞിനെ പ്രസവിച്ചതിന്റെ പേരിൽ ഭര്‍ത്താവും ബന്ധുക്കളും ചേർന്ന് യുവതിയെ ക്രൂരമായി മർദ്ദിച്ചു. ഉത്തര്‍പ്രദേശിലെ മഹോബ ജില്ലയിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. രണ്ട് മക്കളും പെണ്‍കുഞ്ഞുങ്ങളായതിനാലാണ് അമ്മയ്ക്ക് ക്രൂര മര്‍ദനമേറ്റത്.
യുവതിയെ ഒരു തെരുവിലിട്ട് ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നു.യുവതിയെ രണ്ടു സ്ത്രീകള്‍ ചേര്‍ന്നാണ് മര്‍ദ്ദിക്കുന്നത്. ചുറ്റും നിന്ന് ഇതു കണ്ടുവിൽക്കുന്നവര്‍ സംഭവത്തില്‍ ഇടപെടുന്നില്ല. അസഭ്യം പറഞ്ഞും യുവതിയെ കാലുകൊണ്ട് ശക്തമായി തൊഴിച്ചുമാണ് അവര്‍ രോഷം തീര്‍ക്കുന്നത്.തന്നെ ഉപദ്രവിക്കരുതെന്ന് കാല് പിടിച്ച് അപേക്ഷിച്ചിട്ടും യുവതികള്‍ മര്‍ദ്ദനം തുടരുന്നതും വീഡിയോയില്‍ വ്യക്തമായി കാണാം.
സംഭവത്തില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കുറ്റവാളികള്‍ക്കെതിരേ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും മഹോബ പൊലീസ് അറിയിച്ചു.മര്‍ദ്ദനമേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.ആദ്യ പ്രസവത്തില്‍ യുവതിയ്ക്ക് പെണ്‍കുഞ്ഞ് ജനിച്ചതോടെ തന്നെ ബന്ധുക്കള്‍ പീഡനം തുടങ്ങിയിരുന്നു.
രണ്ടാമതും പെണ്‍കുഞ്ഞ് പിറന്നതോടെയാണ് ക്രൂരത കൂടിയത്. രണ്ടാമതും പെണ്‍കുട്ടി പിറന്നതോടെ മര്‍ദ്ദനത്താല്‍ ജീവിക്കാന്‍ കഴിയാത്ത അവസ്ഥയിലെത്തി.ആണ്‍കുട്ടിയെ പ്രസവിക്കാന്‍ കഴിവില്ലാത്തവള്‍ എന്ന് വിളിച്ച് ഭര്‍ത്താവും ബന്ധുക്കളും ഒരുപാട് ഉപദ്രവിക്കുമായിരുന്നു. പെണ്‍കുഞ്ഞുങ്ങളെ പ്രസവിച്ചുവെന്ന കാരണത്താല്‍ തനിക്ക് ഭക്ഷണം പോലും തരാറില്ലായിരുന്നുവെന്ന് യുവതി പറയുന്നു.
https://www.facebook.com/Malayalivartha























