'ഷൂ ബോംബർ? ടെലിഗ്രാം ഗ്രൂപ്പുകളിൽ പങ്കുവച്ച രഹസ്യ വീഡിയോ: ഉമർ നബിയുടെ ‘ചാവേർ’ പ്രസംഗം പുറത്ത്

ഉമർ നബി ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനത്തെ ന്യായീകരിക്കുന്ന ഇംഗ്ലീഷിലുള്ള വിഡിയോ പുറത്ത്. ഭീകരാക്രമണത്തിന് ഏതാനും ദിവസം മുൻപ് റെക്കോർഡ് ചെയ്യപ്പെട്ടതാണ് ഈ വിഡിയോ എന്നാണ് വിവരം. ചാവേർ ആക്രമണത്തെ ന്യായീകരിച്ചാണ് ഉമർ നബിയുടെ സംസാരം. ചാവേർ ആക്രമണം എന്ന ആശയം വളരെ തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും ഉമർ നബി പറയുന്നു. ചാവേർ ആക്രമണം യഥാർഥത്തിൽ ഒരു രക്തസാക്ഷിത്വ പ്രവർത്തനം കൂടിയാണെന്നും വിഡിയോയിൽ വ്യക്തമാക്കുന്നു. ‘‘ചാവേർ ആക്രമണം സംബന്ധിച്ച് നിരവധി വാദങ്ങളും വൈരുധ്യങ്ങളും ഉയർന്നുവന്നിട്ടുണ്ട്. ഒരു വ്യക്തി ഒരു പ്രത്യേക സ്ഥലത്ത് ഒരു പ്രത്യേക സമയത്ത് മരിക്കുമെന്ന് അനുമാനിക്കുന്നതിനെയാണ് രക്തസാക്ഷിത്വ പ്രവർത്തനം എന്ന് പറയുന്നത്’’ – ഉമർ നബി അവകാശപ്പെടുന്നു.
അതേ സമയം, ഉമര്‍ ഒരു ‘ഷൂ ബോംബര്‍’ ആയിരിക്കാം എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഉമർ സ്ഫോടനം നടത്താൻ ഉപയോഗിച്ച കാറില്‍നിന്ന് കണ്ടെത്തിയ ഒരു ഷൂവിലേക്കാണ് ഇക്കാര്യം വിരൽചൂണ്ടുന്നത്. വാഹനത്തിന്റെ വലതുവശത്തെ മുന്‍ ടയറിനടുത്തുള്ള ഡ്രൈവിങ് സീറ്റിൽ നിന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ ഷൂ കണ്ടെടുത്തത്. അതിനുള്ളില്‍നിന്ന് ലോഹം പോലെയുള്ള ഒരു വസ്തു കണ്ടെടുത്തിട്ടുണ്ട്. സ്‌ഫോടനം നടത്താന്‍ ഉപയോഗിച്ചത് ഈ വസ്തുവാണെന്നാണ് ഉദ്യോഗസ്ഥരുടെ അനുമാനം. അതിതീവ്ര സ്‌ഫോടനശേഷിയുള്ള, ‘മദര്‍ ഓഫ് സാത്താന്‍’ എന്ന് വിളിക്കപ്പെടുന്ന ട്രയാസിറ്റോൺ ട്രൈപെറോക്‌സൈഡ് (ടിഎടിപി) എന്ന സ്‌ഫോടകവസ്തുവിന്റെ അംശം കാറിന്റെ ടയറിലും ഷൂവിലും കണ്ടെത്തിയിട്ടുണ്ട്.
ജയ്‌ഷെ ഭീകരര്‍ ഗണ്യമായ വലിയ ആക്രമണങ്ങൾക്കായി ഇത് ഉപയോഗിക്കാറുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ചെങ്കോട്ട സ്‌ഫോടനത്തില്‍ ട്രയാസിറ്റോൺ ട്രൈപെറോക്‌സൈഡും അമോണിയം നൈട്രേറ്റും ചേര്‍ന്ന മിശ്രിതമാണ് ഉപയോഗിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്.
ചാവേർ ആക്രമണത്തെ ന്യായീകരിച്ചുള്ള ഈ വീഡിയോ രണ്ട് മാസം മുമ്പ് ഉമർ നബി ചില ടെലിഗ്രാം ഗ്രൂപ്പുകളിൽ പങ്കുവച്ചതെന്നാണ് അന്വേഷണ ഏജൻസികൾ പറയുന്നത്. വളരെ തെറ്റിദ്ധരിക്കപ്പെട്ട ഒരു ആശയമാണ് ചാവേർ ആക്രമണം. ഒരു മനുഷ്യൻ സ്വയം മരിക്കാൻ ഉറപ്പിച്ചാണ് ചാവേർ ആയി മാറുന്നത്. ഇത് ഇസ്ലാമിൽ അറിയപ്പെടുന്നൊരു രക്തസാക്ഷിത്വ ഓപ്പറേഷനാണ്. ഇപ്പോൾ ഇതിന് വിരുദ്ധമായി നിരവധി വാദങ്ങൾ ഉന്നയിക്കപ്പെടുന്നുണ്ട്. ഒരു വ്യക്തി ഒരു പ്രത്യേക സ്ഥലത്ത്, സമയത്ത് മരിക്കുന്നതാണ് രക്തസാക്ഷിത്വ ഓപ്പറേഷൻ.
എന്നിരുന്നാലും അയാൾ എവിടെ എപ്പോൾ മരിക്കുമെന്ന് പ്രവചിക്കാനാകില്ല. അങ്ങനെ നടക്കണമെന്ന് വിധിച്ചിട്ടുണ്ടെങ്കിൽ നടക്കും. മരണത്തെ ഭയപ്പെടരുത് ' - ഉമർ നബി വീഡിയോയിൽ പറഞ്ഞു.ഒരു മിനിട്ട് 20 സെക്കന്റാണ് വീഡിയോയുടെ ദൈർഘ്യം. ഹോസ്റ്റൽ മുറിയെന്ന് തോന്നിക്കുന്ന ഒരു സ്ഥലത്തിരുന്നാണ് ഉമർ നബി വീഡിയോ റെക്കോർഡ് ചെയ്‌തിരിക്കുന്നത്. ചാവേർ ആക്രമണത്തെക്കുറിച്ച് ഉമർ ആഴത്തിൽ ചിന്തിച്ചിരുന്നുവെന്ന് ഇതിലൂടെ വ്യക്തമാണ്. വീഡിയോ ചിത്രീകരിക്കുന്ന സമയത്ത് ഇയാൾ പൂർണമായും ഒരു തീവ്രവാദിയായി മാറിയിരുന്നു എന്ന് ഇതിൽ നിന്ന് മനസിലാക്കാം.വളരെ ശാന്തമായി സംസാരിക്കുന്ന ഉമർ ഒരു ഹീനകൃത്യത്തെയാണ് ഈ വീഡിയോയിലൂടെ ന്യായീകരിക്കാൻ ശ്രമിക്കുന്നത്.
ഡൽഹിയിലുണ്ടായ സ്‌ഫോടനം ആസൂത്രണം ചെയ്‌തത് നടത്തിയത് തന്നെയാണെന്നാണ് ഈ വീഡിയോയിലൂടെ വ്യക്തമാകുന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ ഉൾപ്പെടെ സൂചിപ്പിക്കുന്നത്. സ്‌ഫോടക വസ്‌തുക്കൾ കൊണ്ടുപോകുന്നതിനിടെ അബദ്ധത്തിൽ പൊട്ടിയതാകാം എന്ന ഊഹാപോഹങ്ങളെ നിരാകരിക്കുന്നത് കൂടിയാണ് ഈ വീഡിയോ. വരാനിരിക്കുന്ന വലിയ ചാവേർ ആക്രമണങ്ങൾക്കായി വ്യക്തികളെ മസ്തിഷ്കപ്രക്ഷാളനം ചെയ്യുന്നതിനു വേണ്ടിയാണ് ഉമർ വീഡിയോ നിർമ്മിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ വിശ്വസിക്കുന്നത്.
https://www.facebook.com/Malayalivartha























