വീണ്ടും ഒത്തുചേരാൻ തയ്യാറെന്ന് മാരിയോ; “ഈ ജീവിതം കൂടുതൽ മനോഹരമാക്കാം: സൈബർ സെല്ലിൽ പരാതി നൽകി ജിജി മാരിയോ...

ഫിലോകാലിയ ഫൗണ്ടേഷൻ നടത്തുന്ന മാരിയോ ജോസഫും ഭാര്യ ജിജി മാരിയോയും തമ്മിലുള്ള കുടുംബപ്രശ്നം അടിപിടിയിലെത്തിയതോടെ പൊലീസ് കേസെടുത്തിരുന്നു. മാരിയോ ജോസഫ് ക്രൂരമായി മർദിച്ചെന്നായിരുന്നു ജിജിയുടെ പരാതി. ഇതിനിടെ മാരിയോ ജോസഫിന്റെ അഭിമുഖം വൈറലാവുകയാണ്. ഭാര്യ ജിജി മദ്യപാനം പൂര്‍ണമായും നിര്‍ത്തി ചേട്ടായി എന്ന് വിളിച്ച് വന്നാല്‍ അവളെ സ്വീകരിക്കുമെന്നാണ് മാരിയോ വിഡിയോയില്‍ പറയുന്നത്.
ഒന്നിച്ചാല്‍ ഇതിലും മനോഹരമായി ഞങ്ങള്‍ ജീവിക്കുമെന്നും ഇയാള്‍ പറയുന്നു. ഭാര്യയുടെ മദ്യപാനവും പണത്തോടുള്ള ആക്രാന്തവുമാണ് ജീവിതം തകര്‍ത്തതെന്നാണ് ഇയാളുടെ ആരോപണം. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വിഡിയോകള്‍ക്കും പരിഹാസങ്ങള്‍ക്കുമെതിരെ ജിജി മാരിയോ പരാതി നല്‍കി. വിഡിയോകളും ഓഡിയോ ക്ലിപ്പുകളും പ്രചരിക്കുന്നതിൽ അതിതീവ്ര വേദനയുണ്ടെന്നും സൈബർ സെല്ലിൽ പരാതി കൊടുത്തുവെന്നും ജിജി പറഞ്ഞു.
https://www.facebook.com/Malayalivartha























