തദ്ദേശ വോട്ടെടുപ്പ് ദിവസങ്ങളിൽ പൊതു അവധി പ്രഖ്യാപിക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശം നൽകി

തദ്ദേശ വോട്ടെടുപ്പ് ദിവസങ്ങളിൽ പൊതു അവധി പ്രഖ്യാപിക്കാനായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശം നൽകി. വോട്ടെടുപ്പ് നടക്കുന്ന ഡിസംബർ 9,11 തീയതികളിൽ അതത് ജില്ലകളിൽ പൊതു അവധിയും, നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്ര് ആക്ട് അനുസരിച്ചുള്ള അവധിയും അനുവദിക്കണം.
അതോടൊപ്പം ഫാക്ടറി, പ്ലാന്റേഷൻ, മറ്റ് ഇതര വിഭാഗം ജീവനക്കാർക്കും പൊതുഅവധി നൽകുകയോ സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തുകയോ വേണം.
"
https://www.facebook.com/Malayalivartha























